‘അധ്യാപകർ: പ്രതിസന്ധിയിൽ നയിക്കുന്നു, ഭാവി പുനർവിഭാവനം ചെയ്യുന്നു’; ഇന്ന് ലോക അധ്യാപകദിനം

HIGHLIGHTS
  • ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കുക
  • ദുർബലവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സഹായമെത്തിക്കുക
world-teachers-day
SHARE

ഒക്ടോബർ 5 ലോക അധ്യാപകദിനമാണ്. അധ്യാപകരുടെ പദവി സംബന്ധിച്ച ഐഎൽഒ – യുനെസ്കോ ശുപാർശകൾ 1994 ഒക്ടോബർ 5ന് അംഗീകരിക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിവസം. 1997ൽ ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ച ശുപാർശകൾകൂടി ഇതിനോട് കൂട്ടിച്ചേർത്തു.  

കോവിഡ് മഹാമാരിയുടെ കാലത്തും അകലത്തിരുന്ന് വിദ്യാർഥികളെ ചേർത്തുപിടിക്കുന്ന അധ്യാപകരെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണ് ഈ വർഷം ഒക്ടോബർ 5.  ‘അധ്യാപകർ: പ്രതിസന്ധിയിൽ നയിക്കുന്നു, ഭാവി പുനർവിഭാവനം ചെയ്യുന്നു’ എന്നതാണ് ഇത്തവണ മുദ്രാവാക്യം. യുനെസ്കോ, യുനിസെഫ്, ഐഎൽഒ, എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവ ചേർന്നാണ് ദിനാചരണത്തിനു നേതൃത്വം നൽകുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാസങ്ങളോളം പൂട്ടിയിട്ടിട്ടും പുതിയ സാങ്കേതികവിദ്യ വഴിയും അല്ലാതെയും വിദ്യാർഥികളുമായി ബന്ധം തുടർന്നുകൊണ്ടുപോവുകയാണ് ലോകമെമ്പാടുമുള്ള അധ്യാപകർ. ക്ലാസ് മുറി വിട്ട് കോവിഡിനെതിരായ പോരാളികളായി രംഗത്തുള്ളത് ലക്ഷക്കണക്കിന് അധ്യാപകരാണ്. 

കോവിഡ്കാലത്ത് അധ്യാപകർക്കൊപ്പം നിന്ന് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടാനും ഒരു കുട്ടിയും പുറന്തള്ളപ്പെട്ടു പോകുന്നില്ലെന്ന്  ഉറപ്പാക്കാനും യുനെസ്കോ ആഹ്വാനം ചെയ്യുന്നു. ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കുക, അധ്യാപകരുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുക, ദുർബലവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സഹായമെത്തിക്കുക, സ്കൂൾ തുറക്കാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. യുനെസ്കോയുടെ ഇത്തവണത്തെ പരിപാടികളെല്ലാം (ഒക്ടോബർ 5 മുതൽ 12 വരെ) ഓൺലൈൻ ആണ്. ലോകമെമ്പാടുമുള്ള അധ്യാപകരും വിദ്യാഭ്യാസവിദഗ്ധരും പങ്കെടുക്കും. 

അധ്യാപനരംഗത്തെ ലോക പുരസ്കാരമായ യുനെസ്കോ – ഹംദാൻ പ്രൈസ് നൽകുന്നതും ഒക്ടോബർ 5ന് ആണ്.

 English Summary : World Teachers' Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA