സെപ്റ്റംബറിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ
  • മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ
september-month-at-a-glance
SHARE

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ 

സെപ്റ്റംബർ 1: തിരഞ്ഞെടുപ്പു കമ്മിഷണറായി രാജീവ് കുമാർ ഐഎഎസ് ചുമതലയേറ്റു. 

∙അവീക് സർക്കാർ (ആനന്ദ് ബസാർ ഗ്രൂപ്പ്) പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) പുതിയ ചെയർമാൻ.

2. കോവിഡ് പ്രതിരോധ പ്രവർത്തന മികവിനു മന്ത്രി കെ.കെ.ശൈലജയ്ക്ക് രാജ്യാന്തര പുരസ്കാരം. ലണ്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ നടത്തിയ സർവേയിൽ ശൈലജ ഒന്നാമതെത്തി.  

5. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനായി രൂപീകരിക്കുന്ന ഉപദേശകസമിതിയുടെ ചെയർമാനായി ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിച്ചു. 

6. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം ‘ലോങ്മാർച്ച് 2എഫ്’ ചൈന വിജയകരമായി പരീക്ഷിച്ചു. 

7. മിസൈലുകൾക്കു ശബ്ദത്തെക്കാൾ 6 മടങ്ങു വേഗം നൽകുന്ന ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. യുഎസ്, റഷ്യ, ചൈന എന്നിവർക്ക് ഈ സാങ്കേതികവിദ്യയുണ്ട്.

∙ഭോപാലിലെ ഡോ. മഖൻലാൽ നാഷനൽ ജേണലിസം സർവകലാശാല വൈസ്‌ ചാൻസലറായി കോട്ടയം സ്വദേശി കെ.ജി. സുരേഷിനെ നിയമിച്ചു. 

8. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം പ്രകൃതി ശാസ്ത്ര‍ജ്ഞനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക് സമ്മാനിച്ചു. 

∙സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ആയി ഡോ. അഖിൽ സി.ബാനർജിയെ നിയമിക്കും. 

9. രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ പിന്നിടുന്ന 2–ാമത്തെ പുരുഷതാരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഇറാൻ മുൻ താരം അലി ദേയിക്കു (109 ഗോൾ) തൊട്ടുപിന്നിൽ. 

∙ഇംഗ്ലണ്ട് പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരം മാ‍ഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയ്നെയ്ക്ക്.  ചെൽസിയുടെ ബഥനി മികച്ച വനിതാ താരം. 

10. ഫ്രാൻസിൽ നിന്ന് വാങ്ങിയ 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. 

∙നാഷനൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി ബോളിവുഡ് നടനും മുൻ ബിജെപി എംപിയുമായ പരേഷ് റാവലിനെ നിയമിച്ചു. 

∙ഇന്ത്യൻ റെഡ് ക്രോസ് കേരള ഘടകം ചെയർമാനായി ഡോ. സി.വി. ആനന്ദബോസിനെ തിരഞ്ഞെടുത്തു. 3 വർഷമാണ് കാലാവധി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രസിഡന്റ്. 

11. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാനായി  ദേവേന്ദ്ര വി. ദർദയെയും കരുണേഷ് ബജാജിനെ ഡപ്യൂട്ടി ചെയർമാനായും  തിരഞ്ഞെടുത്തു.  

12. മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി.    

13.  നവോമി ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം.  

14. രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

∙യുഎസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയയുടെ ഡൊമിനിക് തീം നേടി.  

15. യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ടു.  

16.  ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗയെ പാർലമെന്റ് തിരഞ്ഞെടുത്തു. 

∙കൊളംബിയയിലെ ആയുധക്കടത്തും ലഹരികടത്തുമായി ബന്ധപ്പെട്ട സായുധസംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ പേരിൽ കൊടുംപീഡനങ്ങൾക്കിരയായിട്ടുള്ള മാധ്യമപ്രവർത്തക ജിനെത് ബെഡോയ ലിമയ്ക്ക് വാൻ ഇഫ്ര ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം. 

∙കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ) സദനം വാസുദേവൻ (കഥകളിച്ചെണ്ട, തായമ്പക), തിരുവനന്തപുരം വി.സുരേന്ദ്രൻ (മൃദംഗം), കെപിഎസി ബിയാട്രിസ് (നാടകം) എന്നിവർക്ക്. 

17. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. 

19.   പോൾവോൾട്ട് താരം അർമാൻഡ് മൊണ്ടോ ഡ്യൂപ്ലന്റിസ് ഇതിഹാസതാരം സെർജി ബുബ്കയുടെ ഔട്ട്ഡോർ റെക്കോർഡ് തകർത്തു.

23. ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പ് അംഗമായി കൈറ്റ് സിഇഒ കെ. അൻവർ സാദത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു. 

24. ജ്ഞാനപീഠം പുരസ്കാരം  മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു.  

∙ഐക്യരാഷ്ട്രസംഘടനയുടെ ജീവിതശൈലീരോഗ നിയന്ത്രണത്തിനുളള അവാർഡ് കേരളത്തിന് ലഭിച്ചു. 

25. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2019–20 സീസണിലെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഗോകുലം കേരള എഫ്സിയുടെ വനിതാ താരം സഞ്ജു യാദവ്, ബെംഗളൂരു എഫ്സി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവർക്ക്. 

∙യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന് കിരീടം. സ്പാനിഷ് ക്ലബ് സെവിയ്യയെ 2–1നു തോൽപിച്ചു. 

∙ഹെൽത്ത് ആൻഡ് ദി ആന്റിസെപ്റ്റിക്കിന്റെ എൽ. ആദിമൂലം ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി പ്രസിഡന്റ്. 

∙മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം ദേശീയ മെഡിക്കൽ കമ്മിഷനും (എൻഎംസി) 4 പ്രത്യേക ബോർഡുകളും നിലവിൽ വന്നു.

27. കെ.പി.നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2 ലക്ഷം രൂപ)  കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർക്ക്.  

28. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരങ്ങൾക്ക് എച്ച്.എസ്.പ്രണോയി, പി.യു.ചിത്ര, ജിൻസൺ ജോൺസൺ, വി.കെ.വിസ്മയ, വിജയരാജമല്ലിക എന്നിവരുൾപ്പെടെയുള്ളവർ അർഹരായി.  

30.  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീർ. 

∙പി.ഡി.വഖേല ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അധ്യക്ഷൻ.

 English Summary : September month at a glance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA