ബി.കെ. ഹരിനാരായണൻ എഴുതിയ ‘കുട്ടിദിനപ്പാട്ട്’
Mail This Article
×
കുട്ടി ദിനം പടികേറി വരുന്നു
കുട്ടികളേ കഥയെന്തുണ്ട്
വീട്ടിലിരുന്നു മടുത്തില്ലേ
റോട്ടിലിറങ്ങി നടക്കണ്ടേ
കൂട്ടരുമൊത്തുകളിച്ചു നടന്ന്
നാട്ടുവഴിത്തിരിവെത്തേണ്ടേ
പത്തുമണിപ്പൂ വിരിയും നേരം
പള്ളിക്കൂടം ചെല്ലേണ്ടേ
പുത്തനുടുപ്പുകൾ മുഷിയും വരെയും
കുത്തിമറിഞ്ഞു തകർക്കണ്ടെ
കൂടിയിരിപ്പുകളില്ലെങ്കിൽ ഈ
കുട്ടിത്തത്തിന്നെന്തു രസം !
ഇൗ പാട്ട് ഇൗണമിട്ട് പാടി നോക്കൂ!
വിഡിയോ രക്ഷിതാക്കളുടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റയിലോ പോസ്റ്റ് ചെയ്യൂ. ഹാഷ്ടാഗ്: #MMSong
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.