ADVERTISEMENT

തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപ്പാക്കേണ്ട പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ പെടും കുട്ടികൾ. ശിശുദിനത്തിൽ അവർ മുന്നോട്ടു വയ്ക്കുന്ന അവകാശപത്രികയാണിത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരും മറ്റു ഭരണാധികാരികളും കണ്ണും മനസ്സും തുറന്നു കേൾക്കണം!

വോട്ടുചോദിക്കാൻ വീടുകളിലെത്തുന്നവർ ഒരു കാര്യം മറക്കരുത്. ഇന്നു വോട്ടില്ലെങ്കിലും നാളത്തെ വോട്ടർമാരായ കുട്ടികൾക്ക് ഓഫ്‌ലൈനിലും ഓൺലൈനിലും ഉറപ്പു വരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് ചിലതൊക്കെ പറയാനുണ്ട്. കുട്ടികളോടു സംസാരിക്കാൻ തയാറാകുന്നവർക്കു മാത്രമേ നാളെ വോട്ടു നൽകൂ എന്നാണ് അവരുടെ പക്ഷം.

1 . ടിവിയോ സ്മാർട് ഫോണുകളോ ലാപ്ടോപ്പോ നൽകിയതു കൊണ്ടു മാത്രം എല്ലാവർക്കും ഓൺലൈൻ ക്ലാസ് പ്രയോജനപ്പെടില്ല. കൂടുതൽ നെറ്റ്‌വർക് കവറേജ് ഉറപ്പു വരുത്തണം. എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസിന്റെ പരിധിയിൽപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

2. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് സ്കൂളിലെത്തി പഠിപ്പിക്കണം.

3. ഞങ്ങളിൽ പലർക്കും സമ്മർദവും ആശങ്കകളും ഒക്കെയുണ്ട്. അതു പരിഹരിക്കാൻ, ഞങ്ങളോടു സംസാരിക്കാൻ സംവിധാനം വേണം. ആഴ്ചയിൽ ഒരിക്കലെങ്കിലും വിവരങ്ങൾ അന്വേഷിക്കണം. 

4. ഞങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ നിയമനടപടികൾ എത്രയും വേഗം പൂർത്തിയാക്കണം. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

5. ആവശ്യത്തിന് ആഹാരം എല്ലാ കുട്ടികൾക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

6. പ്രാദേശികതലത്തിലെങ്കിലും സ്കൂൾ കലോത്സവങ്ങൾ നടത്തണം

7. പ്രത്യേക ശ്രദ്ധ വേണ്ടവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ആത്മവിശ്വാസം വളർത്താൻ ആഴ്ചയിൽ ഒരു പീരിയഡ് നിർബന്ധമാക്കണം. 

8. എല്ലാ വായനശാലയിലും കുട്ടികൾക്കുള്ള വിഭാഗം വേണം. ലോക്ഡൗൺ പോലെയൊരു അവസ്ഥ ഇനിയും വന്നാൽ ഞങ്ങൾക്കു പുസ്തകങ്ങൾ കിട്ടാൻ സംവിധാനമുണ്ടാവണം.

9. എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും നിശ്ചിത പരിധികളിൽ കളിസ്ഥലങ്ങളും ഉപകരണങ്ങളും ഉണ്ടാവണം.

10. സ്കൂൾ തുറക്കുമ്പോൾ ഞങ്ങൾക്കു കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കണം. കുട്ടികളെ ബസുകളിൽ കയറാൻ അനുവദിക്കാത്തവർക്കെതിരെ നടപടി ഉണ്ടാവണം.

11. എല്ലാ സ്കൂളുകളിലും ആവശ്യത്തിന് ശുചിമുറികൾ വേണം. ക്ലീനിങ് ജീവനക്കാരെ നിയമിക്കണം.

ശിശുദിനത്തിൽ മനോരമയ്ക്കു വേണ്ടി കുട്ടികളുടെ അവകാശ പത്രിക തയാറാക്കിയത്:

ഓൺലൈൻ സൗകര്യങ്ങളില്ലാത്ത 12 കുട്ടികൾക്ക് അട്ടപ്പാടിയിലെ വീട്ടുമുറ്റത്ത് നിർമിച്ച ഓല ഷെഡിൽ ദിവസവും ക്ലാസെടുക്കുന്ന എസ്.അനാമിക  ( 8–ാം ക്ലാസ്, ജവാഹർ നവോദയ വിദ്യാലയം, തിരുവനന്തപുരം)

 

padhippura-s-anamika

‘ശങ്കരൻ വ്ലോഗ്സ്’ എന്ന യൂട്യൂബ് ചാനൽ അവതാരകൻ വി.നിഥിൻ (4, ശിശുവിഹാർ യുപി സ്കൂൾ, വഴുതക്കാട്, തിരുവനന്തപുരം)

padhippura-kids-v-nithin

നാഷനൽ സർവീസ് സ്കീം പ്രവർത്തകയും പ്രസംഗകയുമായ ആദില ആയിഷ  (12–ാം ക്ലാസ്, എസ്എൻഡിപി സ്കൂൾ,  ഉദയംപേരൂർ, എറണാകുളം)

padhippura-adhila-ayisha

 

padhippura-aj-maria

പ്രസംഗകയും ആലപ്പുഴയിലെ കുട്ടികളുടെ പ്രസിഡന്റുമായ എ.ജെ.മരിയ  (7–ാം ക്ലാസ്, സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസ്,ആലപ്പുഴ)

padhippura-fayees

 

‘ചെലോൽടെ റെഡിയാവും,  ചെലോൽടെ റെഡിയാവില്ല’ എന്ന സൂപ്പർ ഡയലോഗിലൂടെ താരമായ മുഹമ്മദ് ഫായിസ്  (4–ാം ക്ലാസ്, ഇസ്സത്തുൽ ഇസ്‍ലാം സ്കൂൾ, കുഴിമണ്ണ, മലപ്പുറം)

തയാറാക്കിയത്:  ഐറിൻ എൽസ ജേക്കബ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com