ശെടാ...ഈ പല്ലിയെന്താ താഴെ വീഴാത്തത്? അറിയാം ആ രഹസ്യം

HIGHLIGHTS
  • എങ്ങനെയാണ് ഭിത്തിയിലൂടെയും മിനുസമുള്ള ഗ്ലാസ്സിലൂടെയുമൊക്കെ നടക്കുന്നത്
  • അതിന്റെ ശാസ്ത്രീയമായ വിശദീകരണം അറിയണോ കൂട്ടുകാർക്ക്
why-do-lizards-not-fall-down-from-walls
Representative image. Photo Credits : Napaphat Kaewsanchai/ Shutterstock.com
SHARE

വീടിനുള്ളിൽ യദേഷ്ടം ചാടി ഓടി നടക്കുന്ന പല്ലി സീലിംഗിൽ ഇരുന്ന് നമ്മെ നോക്കി ഒരു കളിയാക്കിച്ചിരി പാസാക്കുമ്പോൾ നമ്മളിൽ പലരും സ്വയം എങ്കിലും ചോദിച്ചിട്ടുണ്ടാകാം 'ശെടാ...ഈ പല്ലിയെന്താ താഴെ വീഴാത്തെ' യെന്ന് .പല്ലികൾ എങ്ങനെയാണ് ഭിത്തിയിലൂടെയും മിനുസമുള്ള ഗ്ലാസ്സിലൂടെയുമൊക്കെ നടക്കുന്നത്. കുട്ടികൾക്കും ഈ സംശയം സ്വാഭാവികമാണ്. അതിന്റെ ശാസ്ത്രീയമായ വിശദീകരണം അറിയണോ കൂട്ടുകാർക്ക്..

പല്ലിയുടെ കാലിന്റേയും കയ്യുടേയും പ്രത്യേകതകൾ മൂലമാണ് ഇവയ്ക്ക് ഈ അസാമാന്യ ഗ്രിപ്പ് കിട്ടുന്നത്. ആദ്യകാലങ്ങളിൽ പല്ലിയുടെ കൈകളിലും കാലുകളിലും പശയ്ക്ക് സമാനമായ വസ്തുക്കളുണ്ട് എന്നായിരുന്നു നിഗമനം. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ ഇതിന്റെ ശാസ്ത്രീയവശം വ്യക്തമാക്കി. പല്ലികൾ ഭിത്തികൾ പ്രയോഗിക്കുന്ന വാൻഡർ വാൾ ഫോഴ്സ് എന്ന ബലമാണ് ഇത്തരത്തിൽ താഴെ വീഴാതെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നത്. 

തന്മാത്രകളെ പരസ്പരം ആകർഷിക്കുന്ന ദുർബലമായ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയാണ് ഇത്. കൈകാൽവിരലുകളിൽ സെറ്റേ എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ സൂക്ഷ്മ രോമങ്ങളും ഇവ ഓരോന്നിലും അടങ്ങിയ സ്പാറ്റുല എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ രോമങ്ങളും പല്ലിക്കുണ്ട്. ഇവയാണ് ഇത്തരത്തിൽ ഒരു ബലം ഭിത്തികളിൽ പ്രയോഗിക്കാനും ഭിത്തിയിൽ ചേർന്നിരിക്കാനും സഹായിക്കുന്നത്. 

പല്ലിയുടെ ശരീരത്തും കയ്യിലും കാലിലുമുള്ള രോമങ്ങളിലെ തന്മാത്രകളിൽ നിന്നുള്ള ഇലക്ട്രോണുകളും ഭിത്തിയിലെ തന്മാത്രകളിൽ നിന്നുള്ള ഇലക്ട്രോണുകളും ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്. അങ്ങനെയാണ് ഈ കാണുന്ന പല്ലികൾ മുഴുവൻ നമ്മെ അതിശയിപ്പിച്ചുകൊണ്ട് സീലിംഗിലും മതിലിലും ഒക്കെയായി വ്യാപരിക്കുന്നത്. 

English SUmmary : Why do lizards not fall down from walls

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA