ADVERTISEMENT

 

ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷ(2022–23)ത്തേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. 

 

യോഗ്യത: ജവാഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2021–22 അധ്യയന വർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. സ്വന്തം ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്കു മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ. 1–05–2009നു മുൻപോ 30–04–2013നു ശേഷമോ ജനിച്ചവരാകരുത്. 

 

ആനുകൂല്യങ്ങൾ: പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. ഹോസ്റ്റൽ സൗകര്യം ഉണ്ട്. വിദ്യാലയ ക്യാംപസിൽ താമസിച്ച് പഠിക്കണം. സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് അധ്യയനം. എട്ടാം ക്ലാസുവരെ പഠനമാധ്യമം മലയാളം ആണ്. 10, 12 ക്ലാസുകളിൽ സിബിഎസ്ഇ പരീക്ഷയായിരിക്കും.

 

പ്രവേശനം: ഓരോ ജില്ലയിലും 80 സീറ്റിലേക്കാണ് പ്രവേശനം. 3, 4, 5 ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശത്തെ വിദ്യാലയങ്ങളിൽ നടത്തിയവരെയാണ് ഗ്രാമീണ വിദ്യാർഥികൾക്കുളള 75% ക്വാട്ടയിൽ പരിഗണിക്കുന്നത്. മൂന്നിലൊന്ന് സീറ്റ് പെൺകുട്ടികൾക്കാണ്. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. ഗ്രാമീണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം 2011 സെൻസസോ അതിനുശേഷമുള്ള വിജ്ഞാപനമോ അനുസരിച്ച് ഗ്രാമപ്രദേശമാണെന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണം. 

 

എങ്ങനെ അപേക്ഷിക്കണം?

 

www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അ‍ഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് ഇല്ല. തൊട്ടടുത്ത നവോദയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും അപേക്ഷ നൽകാം. അക്ഷയകേന്ദ്രങ്ങൾ / കോമൺ സർവീസ് സെന്ററുകൾ (CSC) മുഖേനയും അപേക്ഷ സമർപ്പിക്കാം. 

 

പ്രവേശന പരീക്ഷ

 

അഞ്ചാംക്ലാസിൽ പഠിച്ച ഭാഷയിൽ പ്രവേശന പരീക്ഷ എഴുതാം ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല.

ചോദ്യങ്ങളുടെ ആകെ എണ്ണം: 80

പരീക്ഷാസമയം: 120 മിനിറ്റ്

ആകെ മാർക്ക്: 100

അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ചോദ്യമാതൃകകളും www.navodaya.gov.in എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിൽ നിന്നു ലഭിക്കും.

 

ഒൻപതാം ക്ലാസിലേക്ക് പ്രവേശനം

 

ജവാഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (2022-23) പാർശ്വ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി. ഇപ്പോൾ സർക്കാർ/ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 

English Summary : Jawahar Navodaya Vidyalaya admission notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com