ADVERTISEMENT

1991 ഡിസംബർ 14 മുതലാണു ദേശീയ ഊർജ സംരക്ഷണ ദിനം ആചരിച്ചു തുടങ്ങിയത്. കേന്ദ്ര ഊർജ വകുപ്പിന്റെ കീഴിൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) യാണു ഊർജ ദിനം സംഘടിപ്പിക്കുന്നത്. ഊർജ ഉപയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

 

വ്യവസായ മേഖലയിൽ ഊർജ ഉപഭോഗം കുറയ്ക്കുന്നവർക്കായി ദേശീയ ഊർജ സംരക്ഷണ പുരസ്കാരങ്ങൾ (എനർജി കൺസർവേഷൻ അവാർഡ്) ബിഇഇ നൽകാറുണ്ട്. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പെയിന്റിങ് മത്സരങ്ങൾ നടത്തി ദേശീയ തലത്തിലെ വിജയികൾക്കും ബിഇഇ പുരസ്കാരങ്ങൾ നൽകുന്നു

 

വ്യവസായങ്ങൾ‌, സോണൽ റെയിൽവേകൾ, കെട്ടിടങ്ങൾ, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികൾ, നഗരസഭകൾ തുടങ്ങിയവയിലെ ഊർജ ഉപയോഗം നിയന്ത്രിക്കുന്ന മാതൃകകളും ബോധവൽക്കരണവും പുത്തൻ ആശയങ്ങളും കണ്ടുപിടിത്തങ്ങളുമൊക്കെയാണു പുരസ്കാരത്തിനു പരിഗണിക്കുന്നത്. ബിഇഇ നിർദേശിക്കുന്ന സ്റ്റാർ ലേബൽ പാലിച്ച് ഉപകരണങ്ങൾ വിപണിയിലെത്തിക്കുന്നവരെയും ഊർജം ലാഭിക്കുന്ന മോഡലുകൾ സൃഷ്ടിക്കുന്നവരെയും പുരസ്കാരത്തിനു പരിഗണിക്കാറുണ്ട്.

 

ഊർജ സംരക്ഷണ  ദിനം കൊണ്ട് ഇന്ത്യ പ്രാവർത്തികമാക്കുന്ന ഊർജ സംരക്ഷണ മാർഗങ്ങളും ഊർജ സ്വയം പര്യാപ്തതയിലേക്കുള്ള മുന്നേറ്റവുമാണു ലോകത്തിനു കാട്ടിക്കൊടുക്കുന്നത്.

 

 

സ്കൂളിലും വീട്ടിലും ചെയ്തു നോക്കാൻ

 

1. ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം- കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കാം.

 

2. ഊർജം പാഴാകുന്ന വഴികളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്ന് കണ്ടെത്തി പോസ്റ്ററുകളാക്കി ബോധവൽക്കരണം.  നടത്തുക.

 

3.വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർങ്ങൾ കണ്ടെത്തി പ്രോജക്ട് തയാറാക്കുക.

 

4. ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചിച്ച് ഊർജസരംക്ഷണ മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുക. ആ ചുമതലകൾ എഴുതി പ്രദർശിപ്പിക്കുക.

 

ഉദാ- 

 

അച്ഛൻ- ഉപയോഗം ഇല്ലാത്ത സമയത്ത് ടിവിയും കംപ്യൂട്ടറും ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. ആഴ്ചയിൽ ഒരു തവണ എല്ലാംവരുടെയും ഡ്രസുകൾ ഒരുമിച്ചു ഇസ്തിരിയിടുക.

 

അമ്മു- അനാവശ്യമായി ലൈറ്റുകളൊന്നും വീട്ടിൽ തെളിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

 

അമ്മ- വെള്ളം മിതമായി മാത്രം ഉപയോഗിക്കുന്നതിന്റെ മേൽനോട്ടം

 

അപ്പു- ഉപയോഗം കഴിഞ്ഞ ഫാനുകൾ അപ്പപ്പോൾ ഓഫ് ചെയ്യുക.

 

5. ഊർജ സംരക്ഷണ ക്വിസ് മത്സരം

English Summary :  National Energy Conservation Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com