ADVERTISEMENT

മറ്റേതൊരു ഊർജരൂപത്തിലേക്കും എളുപ്പം മാറ്റാം എന്നതാണു വൈദ്യുതിയുടെ പ്രത്യേകത. ഇതിനു ചില ഉപകരണങ്ങൾ ആവശ്യമാണെന്നുമാത്രം. രാസഫലം, യാന്ത്രികഫലം, താപഫലം, പ്രകാശഫലം, കാന്തികഫലം തുടങ്ങി വൈദ്യുതി സൃഷ്ടിക്കുന്ന ഫലങ്ങൾ നിരവധിയാണ്. ഒരു ഊർജപരിവർത്തന വേളയിൽ ഒന്നിലധികം ഊർജരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം. അതായത് ചിലയിനം ബൾബുകൾ പ്രകാശിക്കുമ്പോൾ പ്രകാശോർജവും താപോർജവും പുറത്തുവരും. പക്ഷേ,  പ്രകാശം ലഭിക്കുന്നതിനാണല്ലോ ബൾബ് നാം പ്രധാനമായും ഉപയോഗിക്കുന്നത്.

 

∙ വൈദ്യുത മോട്ടർ വൈദ്യുതോർജം യാന്ത്രികോർജം ആക്കുന്നു. അതായത് വൈദ്യുതിയുടെ യാന്ത്രികഫലം പ്രയോജനപ്പെടുത്തുന്നു. കറങ്ങുന്ന ഉപകരണങ്ങളിലെല്ലാം മോട്ടർ ഉണ്ടായിരിക്കും.

∙ ഫാൻ

∙ മിക്സി

∙ ഗ്രൈൻഡർ

∙ വാഷിങ് മെഷീൻ ഇവയെല്ലാം വൈദ്യുതോർജം യാന്ത്രികോർജമാക്കുന്നു.

∙ താപനോപകരണങ്ങൾ വൈദ്യുതിയുടെ താപഫലം പ്രയോജനപ്പെടുത്തുന്നു

∙ ഇലക്ട്രിക് ഹീറ്റർ

∙ ഇലക്ട്രിക് സ്റ്റൗ

∙ ഇലക്ട്രിക് കെറ്റിൽ

∙ സോൾഡറിംഗ് അയേൺ

∙ ഹെയർ ഡ്രയർ

∙ മൈക്രോവേവ് അവ്ൻ

∙ ഇൻഡക്‌ഷൻ കുക്കർ എന്നിവ വൈദ്യുതോർജം താപോർജമാക്കുന്നു. ഇതിൽ മൈക്രോവേവ് അവ്ൻ, ഇൻഡക്‌ഷൻ കുക്കർ ഒഴികെയുള്ളതിൽ നിക്രോം എന്ന ലോഹസങ്കരമാണ് ചൂടാക്കാനായി ഉപയോഗിക്കുന്നത്. മൈക്രോവേവ് അവ്ൻ, ഇൻഡക്‌ഷൻ കുക്കർ ഇവയുടെ സാങ്കേതികവിദ്യ വ്യത്യസ്തമാണ്.

∙ രാസഫലം പ്രയോജനപ്പെടുത്തുന്നവ

∙ ബാറ്ററി ചാർജിങ്, ഇലക്ട്രോളിസിസ് – ൈവദ്യുതോർജം രാസോർജമായി മാറുന്നു.

∙ ബാറ്ററി ഉപയോഗം – രാസോർജം വൈദ്യുതോർജമായി മാറുന്നു.

∙ കാന്തികഫലം പ്രയോജനപ്പെടുത്തുന്നവ

∙ വൈദ്യുതകാന്തം – വൈദ്യുതോർജം കാന്തികോർജമായി മാറുന്നു.

∙ വൈദ്യുത കാന്തിക പ്രേരണം പ്രയോജനപ്പെടുത്തുന്നവ

∙ മൈക്രോ ഫോൺ – ശബ്ദോർജം വൈദ്യുതോർജമായി മാറുന്നു.

∙ ലൗഡ് സ്പീക്കർ – വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു.

∙ ജനറേറ്റർ / ഡൈനാമോ – യാന്ത്രികോർജം വൈദ്യുതോർജമായി മാറുന്നു.

∙ പ്രകാശഫലം പ്രയോജനപ്പെടുത്തുന്നവ ലാംപുകൾ – വൈദ്യുതോർജം പ്രകാശോർജമായി മാറുന്നു.

 

English Summary : Energy transformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com