സാങ്കേതികവിദ്യയിലെ നൊബേൽ സമ്മാനം

nobel–prize–in–technology
ശങ്കർ ബാലസുബ്രഹ്മണ്യൻ ഡേവിഡ് ക്ലെനർമാൻ
SHARE

ശാസ്ത്രത്തിന്റെ അടിസ്ഥാനശാഖകളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (മെഡിസിൻ) എന്നിവയിൽ നൊബേൽ സമ്മാനം നൽകുന്നുണ്ടെങ്കിലും ടെക്നോളജിക്ക് നോബേൽ സമ്മാനം ഇല്ല എന്നറിയാമല്ലോ? എന്നാൽ സാങ്കേതിക വിദ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഒരു പുരസ്കാരമുണ്ട്- മില്ലെനിയം ടെക്നോളജി പ്രൈസ്. 2004ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം നൽകുന്നത് ഫിൻലൻഡിലെ ടെക്നോളജി അക്കാദമിയാണ്. 2 വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷം യൂറോയാണ് (ഏകദേശം 8 കോടി രൂപ). മിലിട്ടറി ടെക്നോളജി ഒഴികെ സാങ്കേതിക വിദ്യയുടെ ഏതു മേഖലയിലുള്ള കണ്ടുപിടുത്തങ്ങൾക്കും മില്ലെനിയം ടെക്നോളജി പ്രൈസ് നൽകാം. 

വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്സ് ലീയാണ് 2004ൽ പ്രഥമ മില്ലെനിയം ടെക്നോളജി പ്രൈസ് നേടിയത്. 2020ൽ ഇന്ത്യൻ വംശജനായ രസതന്ത്രജ്ഞൻ ശങ്കർ ബാലസുബ്രഹ്മണ്യനും ബ്രിട്ടിഷ് രസതന്ത്രജ്ഞൻ ഡേവിഡ് ക്ലെനർമാനും സംയുകത്മായിട്ടായിരുന്നു പുരസ്കാരം. നെക്സ്റ്റ് ജനറേഷൻ ഡിഎൻഎ സീക്വൻസിങ്ങിന്റെ കണ്ടുപിടുത്തത്തിനായിരുന്നു ഇവർക്കു പുരസ്കാരം. ഫിന്നിഷ് ശിൽപി പെക്ക ജൈല രൂപകൽപന ചെയ്ത മിൽക്കി വേ എന്നറിയപ്പെടുന്ന ട്രോഫിയാണ് ഇപ്പോൾ ജേതാക്കൾക്കു നൽകുന്നത്. 

English Summary : Nobel prize in technology

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA