ADVERTISEMENT

∙ഡോ.രാജേന്ദ്രപ്രസാദ്   

(കാലാവധി: 26.01.1950 – 13.05.1962)

∙ ആദ്യരാഷ്ട്രപതി. 

∙ 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭ രാഷ്ട്രപതിയായി തിരഞ്ഞെടുത്തിരുന്നതിനാൽ ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 മുതൽ രാഷ്ട്രത്തലവൻ. 

∙ രാജ്യത്തെ ആദ്യ രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ 1952ൽ അധികാരത്തിലെത്തി. 1957ലും തിരഞ്ഞെടുക്കപ്പെട്ടു.

∙ രാഷ്ട്രപതിസ്‌ഥാനം ഏറ്റവും കൂടുതൽ കാലം  (12 വർഷം മൂന്നര മാസം) വഹിച്ചു. 

∙ രണ്ടു തവണ പദവിയിലെത്തിയ ഏകയാൾ. 

 

∙ഡോ. എസ്.രാധാകൃഷ്ണൻ (13.05.1962– 13.05.1967 )

∙ തത്വചിന്തകൻ, ഗ്രന്ഥകാരൻ, അധ്യാപകൻ. 

∙ രാജ്യത്തെ ആദ്യ ഉപരാഷ്ട്രപതിയും  രാജ്യസഭാ അധ്യക്ഷനും. 

∙ അദ്ദേഹത്തിന്റെ ജന്മദിനം (സെപ്റ്റംബർ 5) ദേശീയ അധ്യാപകദിനമായി ആചരിക്കുന്നു. 

 

∙ഡോ. സാക്കിർ ഹുസൈൻ (13.05.1967– 03.05.1969)

∙ ഏറ്റവും കുറഞ്ഞകാലം രാഷ്ട്രപതി. 

∙ അധികാരത്തിലിരിക്കെ മരിച്ച ആദ്യ രാഷ്ട്രപതി. 

∙ അധ്യാപകൻ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നീ നിലകളിലും പ്രശസ്തനാണ്. 

∙ ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ സ്ഥാപകരിലൊരാൾ. 

∙ ഗവർണർ, ഉപരാഷ്ട്രപതി പദവികൾ വഹിച്ചു. 

∙1962 മുതൽ 1967 വരെ ഉപരാഷ്ട്രപതിയായിരുന്നു. 

 

∙വി.വി. ഗിരി( 24.8. 1968–24.8.1974)

∙ കേരളത്തിൽ ഗവർണറായ ശേഷം  രാഷ്ട്രപതിയായ ഏക വ്യക്തി. 

∙ 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതി. 

∙ കേന്ദ്രമന്ത്രിയായിരുന്നു.  

∙ രാഷ്ട്രപതി തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ വിജയം 

∙ സാക്കിർ ഹുസൈന്റെ വേർപാടിനെത്തുടർന്ന് ആക്ടിങ് പ്രസിഡന്റായിരുന്നു. 

 

∙ഫക്രുദ്ദീൻ അലി അഹമ്മദ് ( 24.08.1974– 11.02.1977)

∙ അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി 

∙ കേന്ദ്രമന്ത്രിയും അസമിൽ മന്ത്രിയുമായിരുന്നു. 

∙ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി. 

 

∙നീലം സഞ്ജീവ റെഡ്ഡി ( 25.07.1977– 25.07.1982) 

∙ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി. 

∙ ലോക്സഭാ സ്പീക്കർ  സ്ഥാനത്തുനിന്ന്  രാഷ്ട്രപതിയായ ഏക വ്യക്തി. 

∙ ദ്രൗപദി മുർമു കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ (64 വയസ്) രാഷ്ട്രപതിയായി.

 

∙ഗ്യാനി സെയിൽ സിങ് ( 25.07.1982– 25.07.1987 )

∙ പഞ്ചാബ് മുഖ്യമന്ത്രി, 1980ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ചു. 

∙ രാജീവ് ഗാന്ധി മന്ത്രിസഭ  അംഗീകരിച്ച തപാൽ ബിൽ തിരികെ അയച്ചത്  ഏറെ വിവാദം സൃഷ്ടിച്ചു. 

 

∙ആർ.വെങ്കട്ടരാമൻ ( 25.07.1987– 25.07.1992)

∙ 1984 മുതൽ 87 വരെ ഉപരാഷ്ട്രപതി 

∙ കേന്ദ്രമന്ത്രി, തമിഴ്നാട്ടിൽ മന്ത്രി പദവികൾ വഹിച്ചു. 

∙ യുഎൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി. 

∙ മലയാളിയായ വി.ആർ.കൃഷ്ണയ്യരെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തോൽപിച്ചത്.

∙ ചൈന സന്ദർശിച്ച ആദ്യ രാഷ്ട്രപതി. 

∙അദ്ദേഹം രചിച്ച ‘മൈ പ്രസിഡൻഷ്യൽ ഇയേഴ്‌സ്’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

∙ശങ്കർ ദയാൽ ശർമ (25.07.1992–  25.07.1997)

∙ 1987 മുതൽ 1992 വരെ ഉപരാഷ്ട്രപതി 

∙ ഭോപാൽ സംസ്ഥാനത്ത് (പിൽക്കാലത്ത്  മധ്യപ്രദേശ്) 1952 മുതൽ 4 വർഷം മുഖ്യമന്ത്രിയായിരുന്നു. ‌ 

∙ വിവിധ കേന്ദ്രമന്ത്രിസഭകളിൽ വിദ്യാഭ്യാസം, നിയമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 

∙ ആന്ധ്ര, പഞ്ചാബ്, മഹാരാഷ്ട്ര  എന്നിവിടങ്ങളിൽ ഗവർണർ.

 

∙കെ.ആർ. നാരായണൻ  (25.07.1997– 25.07.2002)

∙ ഉപരാഷ്ട്രപതി, രാഷ്ട്രപതി പദവികൾ വഹിച്ച ആദ്യ മലയാളി. കോട്ടയം  ജില്ലയിലെ ഉഴവൂരിനടുത്താണു ജനനം. 

∙ 1992 മുതൽ 1997 വരെ ഉപരാഷ്ട്രപതി. 

∙ ദലിത് വിഭാഗത്തിൽനിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ നേതാവ് 

∙ അധ്യാപകൻ, പത്രപ്രവർത്തകൻ,  നയതന്ത്രജ്ഞൻ, വൈസ് ചാൻസലർ എന്നീ നിലകളിലും പ്രവർത്തിച്ചു. 

∙ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രമന്ത്രി പദവിയും വഹിച്ചു. 

∙ കെ.ആർ.നാരായണന്റെ ഭാര്യ ഉഷാ നാരായണനാണ് ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശവംശജ. 

 

∙ഡോ. എ.പി.ജെ അബ്ദുൽ കലാം ( 25.07.2002– 25.07.2007)

∙ മികച്ച അധ്യാപകനും  ശാസ്ത്രജ്ഞനും. 

∙ ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്നു. അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി. 

∙ ഡിആർഡിഒ ഡയറക്ടർ,  ഇന്റഗ്രേറ്റഡ് മിസൈൽ ഡവലപ്മെന്റ് പ്രോജക്ട് തലവൻ, പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എന്നീ  നിലകളിലും പ്രവർത്തിച്ചു 

∙ വിങ്സ് ഓഫ് ഫയർ,  ദ് ലൈഫ് ട്രീ (കവിതകൾ) തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. 

 

∙പ്രതിഭാ ദേവി സിങ് പാട്ടീൽ (25.07.2007– 25.07.2012)

∙രാജ്യത്തെ പ്രഥമ വനിതാ രാഷ്ട്രപതി 

∙മഹാരാഷ്ട്ര മന്ത്രി, പ്രതിപക്ഷ  നേതാവ്, രാജസ്ഥാൻ ഗവർണർ, രാജ്യസഭാ ഡപ്യൂട്ടി ചെയർപഴ്സൻ സ്ഥാനങ്ങൾ വഹിച്ചു. 

∙മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി. 

 

∙പ്രണബ് മുഖർജി(25.07.2012 -25.07.2017 )          

∙ ഇന്ത്യയിലെ ഏറ്റവും പ്രായം  കുറഞ്ഞ ധനമന്ത്രി (47).

∙ ഇന്ദിരാഗാന്ധി, നരസിംഹ  റാവു, മൻമോഹൻ സിങ് മന്ത്രിസഭകളിൽ  ധനം, വാണിജ്യം, പ്രതിരോധം, വിദേശകാര്യം പോലുള്ള പ്രധാന വകുപ്പുകൾ  കൈകാര്യം ചെയ്തു.

∙ പ്രധാനമന്ത്രിയാകാതെ 8 വർഷം ലോക്സഭാ നേതാവ് സ്ഥാനം വഹിച്ചു. 

 

∙റാംനാഥ് കോവിന്ദ് (25.07.2017 -25.07.2022) 

∙ സുപ്രീം കോടതിയിലും  ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. 

∙ രണ്ടു വട്ടം രാജ്യസഭാംഗം, പിന്നീട് ബിഹാർ ഗവർണർ

 

English Summary : List of presidents of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com