വേട്ട പുലിമടയിൽ; ഗവർണർ ഓ ഡ്വയറിനെ വേദിയിൽ വച്ച് കൊലപ്പെടുത്തിയ ഷേർ സിങ്

life-of-udham-singh
SHARE

തീക്ഷ്ണമായ പോരാട്ടത്തിനൊപ്പം സരസവും  ചിന്തനീയവുമായ പല സംഭവങ്ങളും നിറഞ്ഞതാണ് സ്വാതന്ത്ര്യസമര ചരിത്രം. അത്തരം ചില കഥകൾ പരിചയപ്പെടാം.

പഞ്ചാബിലെ സാംഗ്രൂർ ജില്ലയിലെ സുനാം ഗ്രാമത്തിൽ 1899ൽ ജനിച്ച ഷേർ സിങ് വളർന്നത് അമൃത്സറിലെ ഒരു അനാഥാലയത്തിലായിരുന്നു. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ മെസപ്പൊട്ടോമിയയിൽ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന അദ്ദേഹം ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല കണ്ട് തകർന്നുപോയി. ഉള്ളിൽ പ്രതികാരാഗ്നി ജ്വലിച്ചു. ഉഗാണ്ടയിൽ റെയിൽവേ ജീവനക്കാരനായും മെക്സിക്കോയിൽ ആശാരിയായും അമേരിക്കയിൽ ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്‌കോ, ഡിട്രോയ്റ്റ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും ജോലി നോക്കിയ അദ്ദേഹം രണ്ടു ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. 

ലോകമെങ്ങും ഗദ്ദർ പാർട്ടി വളർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തിരിച്ച് ഇന്ത്യയിലെത്തിയപ്പോൾ അറസ്റ്റിലായി. ജയിലിൽ കൂടെയുണ്ടായിരുന്നത് സാക്ഷാൽ ഭഗത് സിങ്. അദ്ദേഹത്തെ തന്റെ ഗുരുവായി കണ്ട ഷേർ സിങ്. ഇറ്റലി, പോളണ്ട്, ഹോളണ്ട്, ഹംഗറി, ഫ്രാൻസ്, ജർമനി, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളും സന്ദർശിച്ച ശേഷം വീണ്ടും ലണ്ടനിലെത്തി. 1940 ലണ്ടനിലെ കാക്സ്റ്റൻ ഹാളിൽ വച്ച് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കൽ ഓ ഡ്വയറിനെ വേദിയിൽ വച്ച് കൊലപ്പെടുത്തിയ ആ ഷേർ സിങ് തന്നെയാണ് ഉദ്ദം സിങ് എന്ന പേരിൽ പ്രശസ്തനായത്. 

Content Summary : Lfe of Udham Singh

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}