ADVERTISEMENT

ഇന്ത്യ കണ്ട പ്രതിഭാശാലിയായ ഒരു അധ്യാപകന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. തത്വചിന്തകനും രാഷ്ട്രനേതാവുമായിരുന്ന എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു അദ്ദേഹം. 1954ൽ ഭാരതരത്നം ലഭിച്ചു. പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന തിരുത്തണി ഗ്രാമത്തിൽ 1888ൽ ആണ്  രാധാകൃഷ്ണൻ ജനിച്ചത്. സമർഥനായ വിദ്യാർഥിയായി പഠനം പൂർത്തിയാക്കിയശഷം അദ്ദേഹം 1909ൽ മദ്രാസ് പ്രസിഡൻസി കോളജിൽ തത്വചിന്താ അധ്യാപകനായി. പിന്നീട് ഇന്ത്യയിലെ പ്രശസ്തമായ ഒട്ടേറെ കലാലയങ്ങളിൽ ജോലിനോക്കി. അഗാധ പാണ്ഡിത്യം കൊണ്ട് വിദ്യാർഥികളുടെ പ്രിയ അധ്യാപകനായി. ‘അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയിൽനിന്നു മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാകൂ’ എന്ന് അദ്ദേഹം പറഞ്ഞു. 

ചരിത്രത്തിലും പുരാണത്തിലും വിഖ്യാതരായ ചില ഗുരുക്കന്മാരെയും അവരുടെ പ്രശസ്തരായ ശിഷ്യരെയും അറിയാം

1. ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു

2. ശ്രീരാമകൃഷ്ണപരമഹംസരാണ് വിവേകാനന്ദന്റെ ആത്മീയഗുരു

3. സ്വാമി വിവേകാനന്ദശിഷ്യയാണ് നിവേദിത (മാർഗരറ്റ് നോബ്ൾ)

4. ശങ്കരാചാര്യരുടെ ശിഷ്യനാണ് പത്മപാദർ

5. നിത്യചൈതന്യയതിയുടെ ഗുരുനാഥനാണ് നടരാജഗുരു

6. കബീറിന്റെ ഗുരുനാഥനായിരുന്നു രാമാനന്ദൻ

7. സോക്രട്ടിസാണ് പ്ലേറ്റോയുടെ ഗുരു

8. അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ ശിഷ്യനാണ്

9. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവാണ് അരിസ്റ്റോട്ടിൽ

10. ദേവഗുരു എന്നറിയപ്പെടുന്നത് ബ്രഹസ്പതിയാണ്

11. ശുക്രാചാര്യരെ അസുരഗുരു എന്നു വിളിക്കുന്നു

12. പരശുരാമശിഷ്യനായിരുന്നു കർണൻ

13. പരമശിവനാണ് പരശുരാമന്റെ ഗുരു

സമ്പാദകൻ: സി.ആർ. രവി നമ്പ്യാർ

English Summary : Teacher's day marks the birth anniversary of Dr Sarvepalli Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com