‘വെരി നൈസ്’ പറയും മുന്‍പ് അറിയാം അതിന്റെ ആദ്യകാല അർഥം

easy-learning-english
Representative image. Photo Credits: Cookie Studio/ Shutterstock.com
SHARE

∙നാഴികയ്ക്ക് നാൽപതുവട്ടം നമ്മൾ പറയുന്ന വാക്കാണ് Nice. Nice boy, nice shirt, nice presentation , nice പത്തിരി, This orange is very nice. എന്നിങ്ങനെ. 

സത്യത്തിൽ nice ന്റെ ആദ്യകാല അർഥം എന്താണെന്ന് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. വിഡ്ഢി, വിരൂപമായ എന്നൊക്കെയുള്ള അർഥത്തിലാണ് Nice ഉപയോഗിച്ചിരുന്നത്. ഇനി അടുത്ത തവണ ആരെങ്കിലും കൂട്ടുകാർക്ക്  നൈസ് compliments തരുന്നുവെങ്കിൽ രണ്ടുവട്ടം ആലോചിച്ചിട്ടേ സന്തോഷിക്കാവൂ.

∙silly യുടെ കാര്യം നേരെ തിരിച്ചാണ്. Silly യുടെ അർഥം 12–ാം നൂറ്റാണ്ടിൽ, സന്തോഷകരമായ, അനുഗൃഹീതനായ എന്നൊക്കെ ആയിരുന്നു. കാലത്തിന്റെ ഓരോ വികൃതികളേ...

∙Meat and drinks എന്ന പ്രയോഗം എന്നെങ്കിലും കേട്ടിട്ടുണ്ടോ? അതെന്താ സംഭവം? Meat എന്ന വാക്കിന്റെ പഴയ അർഥത്തിൽ നിന്നാണ് ഇത് വരുന്നത്.

∙പണ്ട് foodനു പൊതുവായി meat എന്നാണു പറഞ്ഞിരുന്നത്. അപ്പോൾ meat and drinks എന്നാൽ ഇന്നത്തെ അർഥത്തിൽ food and drinks തന്നെ.

∙ഒരു നിഗൂഢതയോ സമസ്യയോ  പരിഹരിക്കുന്നതിനുള്ള വഴികാട്ടിയായി ഉപയോഗിക്കുന്ന തെളിവിന്റെ ഒരു തരി - അതിനെയാണല്ലോ clue എന്ന് വിളിക്കുന്നത്. Clue എന്ന വാക്കിന്റെ യഥാർഥ അർഥം നൂൽപന്ത് / നൂലുണ്ട എന്നാണ്.

Content Summary : Easy learning English

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA