ഊഞ്ഞാലിൽ ഉറങ്ങുന്ന കുഞ്ഞിനരികിലേക്ക് ഇഴഞ്ഞടുന്ന ഭീമൻ പെരുമ്പാമ്പിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയും കുഞ്ഞും ഒരു ഊഞ്ഞാലിൽ കിടക്കുന്നത് കാണിച്ചു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഊഞ്ഞാലിൽ നിന്നും ഇറങ്ങിയ അമ്മ അതിനരികിലിരുന്ന് കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുകയാണ്. അപ്പോഴേയ്ക്കും തുറന്നു കിടന്ന വാതിലീലൂടെ ഒരു കൂറ്റൻ പെരുമ്പാമ്പ് അകത്തു കടന്നിരുന്നു. അത് അവർക്കരികെയെത്തി, ഇതൊന്നുമറിയാതെ അമ്മ കുഞ്ഞിനെ ഊഞ്ഞാലാട്ടുകയാണ്.
ആ വലിയ പാമ്പ് അവരുടെ അടുത്തേക്ക് നീങ്ങുന്നതായി കാണാം. പാമ്പ് തൊട്ടരികെ എത്തിയപ്പോൾ മാത്രമാണ് അവർ അതിനെ കണ്ടത്. ഞെടിയിടയിൽ അമ്മ കുഞ്ഞിനെ ഊഞ്ഞാലിൽ നിന്നും വാരിയെടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് ഓടുകുയാണ്.“എന്തോ ഒളിഞ്ഞിരിക്കുന്നു,” എന്ന കുറിപ്പോടെ സ്നേക്ക് വീഡിയോസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 22 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.
Content Summary : Snake slithering close to mother and baby lying in a hammock