കണ്ണായ ലിപിയും കാഴ്ചയെടുത്ത സൂചിയും

HIGHLIGHTS
  • ജനുവരി 4 ലോക െബ്രയിൽ ലിപി ദിനം
1092425147
Photo Credits: epic_images/ Shutterstock.com
SHARE

നിറമില്ലാത്ത ഒരു ലോകം സങ്കൽപിക്കുന്നതു തന്നെ എത്ര വിഷമം പിടിച്ച കാര്യമാണ് അല്ലേ...? കാഴ്ചയില്ലാത്തവരുടെ വിഷമതകൾ പറഞ്ഞറിയിക്കാൻ തന്നെ കഴിയില്ല. അതുകൊണ്ടു തന്നെ െബ്രയിൽ ലിപിയുടെ പ്രാധാന്യം ആരും പറഞ്ഞറിയിക്കേണ്ട കാര്യവുമില്ല. കാഴ്ചാ പ്രശ്നമുള്ളവർക്ക് എഴുതാനും വായിക്കാനും പഠിക്കാനും ലോക വ്യാപകമായി ഉപയാഗിക്കുന്ന ലിപിയാണ് ബ്രെയിൽ ലിപി.

       

∙ദീർഘചതുരാകൃതിയിൽ രണ്ടു നിരയായി വിന്യസിച്ച 6 കുത്തുകളാണ് അക്കങ്ങളെയും അക്ഷരങ്ങളെയുംചിഹ്നങ്ങളെയുമെല്ലാം പ്രതിനിധാനം ചെയ്യുന്നത്.

∙കടലാസ് പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന വിധമുള്ള കുത്തുകളിൽ വിരലോടിച്ചു വായിക്കാനാകും.

∙1824ൽ െബ്രയിൽ ലിപി പ്രചാരത്തിൽ വന്നു.

∙ലൂയി െബ്രയിൽ എന്ന ഫ്രഞ്ചുകാരനാണ് ഇത് ആദ്യം ഉപയോഗിച്ചത്.

∙അദ്ദേഹത്തിന്റെ കാഴ്ച ബാല്യകാലത്ത് അപകടത്തെ തുടർന്നു നഷ്ടമായിരുന്നു.

∙ പ്രത്യേകതയുള്ള കടലാസിൽ ഈ ലിപി ടൈപ്പ് ചെയ്യാനുള്ള ടൈപ്പ്റൈറ്ററും നിർമിച്ചിട്ടുണ്ട്.

∙ െബ്രയ്‌ലി എംബോസ്സർ എന്ന ഉപകരണം കംപ്യൂട്ടറുമായി ചേർത്ത് ഉപയോഗിച്ച് െബ്രയിൽ ലിപി രേഖപ്പെടുത്താം.

1932 വരെ ലോകം ഈ ലിപി ഉപയോഗിക്കാൻ വലിയ താത്പര്യം കാണിച്ചില്ലെങ്കിലും അതിനു ശേഷം വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ദ്വാരങ്ങളിട്ട ലോഹത്തകിടിൽ എഴുത്താണി ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ട് കടലാസിൽ ദ്വാരങ്ങൾ വീഴ്ത്തിയാണ് എഴുതുക. കടലാസ് തിരിച്ചു വച്ച് ഇടത്തു നിന്നും വലത്തോട്ട് തടിപ്പുകളിൽ വിരലോടിച്ചു വായിക്കാം.

നൈറ്റ് റൈറ്റിങ്

നെപ്പോളിയന്റെ പട്ടാളക്കാർക്കായി ചാൾസ് ബാബിയെ കണ്ടെത്തിയ ലിപിയാണ് നൈറ്റ് റൈറ്റിങ്. രാത്രിയിൽ വിളക്കുകളുടെ സഹായത്താൽ ആശയവിനിമയം നടത്തുമ്പോൾ ശത്രുക്കൾ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഒട്ടേറെ പട്ടാളക്കാരുടെ ജീവഹാനിക്ക് ഇത് കാരണമായി. അങ്ങനെയാണ് ഇരുട്ടിൽ, തൊട്ടുനോക്കി  വായിക്കാവുന്ന ഒരു ലിപി ചാൾസ് ബാബിയെ രൂപപ്പെടുത്തിയത്. ഇത് ലളിതമാക്കി പരിഷ്കരിക്കാൻ ലൂയി െബ്രയിലിന്റെ കഠിന പ്രയത്‌നം വഴി കഴിഞ്ഞു.

കാഴ്ചയെടുത്ത സൂചി

തുകൽ തുന്നുന്ന വലിയ സൂചി കൊണ്ട് ലൂയിബ്രെയിലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. അണുബാധയുണ്ടായി മറ്റേ കണ്ണിന്റെ കാഴ്ചയും പോയി.  കാഴ്ചയില്ലാത്തവർക്കുള്ള ലിപിക്കായി 15–ാം വയസ്സിൽ കഠിനപ്രയത്നം ചെയ്ത െബ്രയിൽ എഴുതാൻ ഉപയോഗിച്ചതും തുകൽ തുന്നാനുള്ള അതേ സൂചി തന്നെ. 1847ൽ െബ്രയിൽ ലിപിയിൽ ആദ്യ പുസ്തകം പുറത്തിറക്കി. നമ്മുടെ മലയാളവും ഈ ലിപിയിൽ ലഭ്യമാണ്. െബ്രയിൽ സജ്ജമായ സ്മാർട്ട് വാച്ചുകൾ പോലും ഇന്നുണ്ട്. 1809 ജനുവരി 4ന് ജനിച്ച ലൂയി 1852 ജനുവരി 6ന് ലോകത്തോടു വിട പറയുമ്പോൾ കാഴചയില്ലാത്തവരുടെ ഉള്ളിൽ കെടാവിളക്കു തെളിച്ചു കഴിഞ്ഞിരുന്നു.

ബാല്യത്തിൽ ലൂയിയുടെ കാഴ്ച കവർന്ന ദാരുണ സംഭവമാണ് കോടിക്കണക്കിന് കാഴ്ചരഹിതരുടെ വെളിച്ചമായി മാറിയത്. ചെറിയ കുറവുകളിൽ സ്വയം പഴിച്ച് സമയം പാഴാക്കുന്നവർക്കൊക്കെ പ്രചോദനമാണ് ലൂയിയുടെ കഥ.

Content Summary : Braille script history

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS