ഭക്ഷണം അപകടമാകുമ്പോൾ; ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ

reason-for-food-poisoning
Representative image. Photo Credits: Giovanni Cancemi/ Shutterstock.com
SHARE

ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാർത്തകൾ കൂട്ടുകാർ മാധ്യമങ്ങളിൽ വായിക്കാറുണ്ടല്ലോ... ഇതു സംബന്ധിച്ച കാര്യങ്ങൾ വിവിധ ക്ലാസുകളിൽ പഠിക്കാനുമുണ്ട്. ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..?

∙ബാക്ടീരിയകൾ: ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണു സാൽമൊണെല്ല. മുട്ട, ചിക്കൻ, പച്ചമുട്ട ചേർത്തുണ്ടാക്കുന്ന മയണൈസ് എന്നിവയിൽ ഈ ബാക്ടീരിയ ഉണ്ടാകും. നന്നായി പാചകം ചെയ്യാതെ കഴിച്ചാൽ ഇവ ശരീരത്തിനകത്തെത്തും. സാൽമൊണെല്ല മൂലമുണ്ടാകുന്ന അണുബാധയാണ് സാൽമൊണെല്ലോസിസ്. സ്റ്റെഫൈലോകോക്കസ്, ലിസ്റ്റീരിയ മോണോ സൈറ്റോജൻസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, വിബ്രിയോ തുടങ്ങിയ ബാക്ടീരിയകളും വില്ലന്മാരാണ്. ഷിഗെല്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽരോഗമാണ് ഷിഗെല്ലോസിസ്.

∙ വൈറസുകൾ: നോർ‌വാക്ക്, നോറോ, സപ്പോ, റോട്ട, ആസ്ട്രോ തുടങ്ങി വൈറസുകൾ ഭക്ഷ്യവിഷബാധയുണ്ടാക്കും.

∙ പാരസൈറ്റുകൾ: അത്ര സാധാരണമല്ലെങ്കിലും ഇതു മാരകമാണ്. ടോക്സോപ്ലാസ്മ പോലുള്ളവ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.

Content summary : Reason for food poisoning

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS