‘ടാ ടാക്ക് തോടാ’: ഇടയ്ക്ക് ഇങ്ങനെ ഒന്നു നന്ദി പറഞ്ഞു നോക്കിയാലോ?

international-thank-you-day
Representative image. Photo Credits: MicroStockHub/ istock.com
SHARE

ബൈബിളിലെ‍ ഒരു സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.  ഒരിക്കൽ യേശുക്രിസ്തു തന്റെ യാത്രാമധ്യേ 10 കുഷ്ഠരോഗികളെ കണ്ടു. പഴുത്ത മുറിവുകളും ദുർഗന്ധവും കാരണം സമൂഹം പേടിയോടെ പുറന്തള്ളിയവർ. കുഷ്ഠത്തിന് അന്നു മരുന്ന് കണ്ടുപിടിക്കാത്തതിനാൽ‍ ദുരിതം നിറഞ്ഞ മരണം മാത്രമായിരുന്നു അവർക്കു വിധിച്ചിരുന്നത്. യേശുവിനെ കണ്ടപാടെ അവർ രക്ഷിക്കണേ എന്നു നിലവിളിച്ചു. അവരുടെ ദുരിതം കണ്ട് കരളലിഞ്ഞ യേശു അവരെ മുഴുവൻ തന്റെ അത്ഭുതസിദ്ധി കൊണ്ടു സുഖപ്പെടുത്തി. എന്നിട്ട് നാട്ടിലേക്കു‍ പോയി എല്ലാവരെയും കാണിക്കാനും നല്ലപോലെ ജീവിക്കാനും അയച്ചു. 10 പേരും വേഗം തന്നെ അവിടെ നിന്നു പോയി. എന്നാൽ കുറച്ചു കഴിഞ്ഞ് ഒരാൾ മാത്രം തിരിച്ച് ഓടി വന്ന് യേശുവിന്റെ കാലിൽ വീണ് ദൈവത്തിനു നന്ദി പറഞ്ഞു. ബാക്കി 9 പേരും തങ്ങൾക്കു കിട്ടിയ വലിയ സൗഭാഗ്യത്തിന് നന്ദി പറയാൻ പാടേ മറന്നു പോയി. 

നമ്മളിൽ മിക്കവരും പലപ്പോഴും ആ 9 പേരെ പോലെ അല്ലേ പെരുമാറുന്നത്? എത്ര വലിയ ഭാഗ്യം കിട്ടിയാലും ഒരു നിമിഷത്തിന്റെ സന്തോഷത്തിൽ അതിനു കാരണക്കാരായവരെ പൂർണമായും മറന്നു പോകുന്നു. പിന്നീട് ചിലപ്പോഴൊക്കെ ഓർത്തെടുത്ത് വരുമ്പോഴേക്കും അവർ മനസ്സു കൊണ്ട് നമ്മിൽ നിന്ന് ഒരുപാട് അകന്നു പോയിരിക്കും. മാതാപിതാക്കൾക്കോ അധ്യാപകർക്കോ അപരിചിതർക്കോ ആർക്കുമായിക്കോട്ടെ, നമുക്ക് നല്ലതു ചെയ്തു തരുന്നവർക്ക് ഒരു കുഞ്ഞു 'താങ്ക് യു' പറയുന്നതിൽ ഒരു കുറവും കാണേണ്ടതില്ല. ചിലപ്പോൾ അതുകേട്ട് അവർ ചിരിച്ചില്ലെന്നു വരാം, ഗൗരവം ഭാവിച്ചെന്നു വരാം. എങ്കിലും നിങ്ങളുടെ ആ നന്ദി പറച്ചിൽ കേൾക്കുന്നവരുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു ചെറുമഴ പെയ്യിക്കുമെന്നുറപ്പ്. കാരണം പ്രകൃതിയോടും മനുഷ്യനോടുമുള്ള നന്ദികേടുകൾ നിറഞ്ഞ ഈ ലോകത്ത് ‘താങ്ക് യു’ എന്നത് അത്രയും വിലപ്പെട്ട ഒരു പ്രയോഗമാണ്. 

നന്ദി പറയാൻ ഒരു ദിനമോ ?

എപ്പോഴും നന്ദി പറയണമെന്നാണെങ്കിലും രാജ്യാന്തര നന്ദി പറച്ചിൽ ദിനം (International Thank You Day) ആചരിക്കുന്നത് ജനുവരി 11 നാണ്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെയുള്ള ഈ ദിനം കഴിഞ്ഞ വർഷത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചവരെ ഓർക്കാനും നന്ദി പറയാനും ആഹ്വാനം ചെയ്യുന്നു. പല രാജ്യങ്ങളിലും അന്നേ ദിവസം ആളുകൾ ആശംസാ കാർഡുകളും സമ്മാനങ്ങളും അയച്ച് തങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നു. എന്നാൽ ലോക കൃതജ്ഞതാ ദിനം (WORLD GRATITUDE DAY) ആചരിക്കുന്നത് സെപ്റ്റംബർ 21 നാണ്.

ടാ ടാക്ക് തോടാ...

വിവിധ രാജ്യങ്ങളിൽ താങ്ക് യു പറയുന്നതെങ്ങനെയെന്നു നോക്കാം. ഹിന്ദിയിൽ ശുക്രിയ എന്നും തമിഴിൽ നൻട്രി എന്നും പറയാം. ഇംഗ്ലിഷ് പോലെ നമുക്ക് അത്ര വഴങ്ങില്ലെങ്കിലും ഇടയ്ക്ക് മറ്റു ഭാഷയിൽ ഒരു താങ്ക് യൂ പറഞ്ഞു കൂട്ടുകാരെ ഞെട്ടിക്കാം. 

ഓസ്ട്രേലിയൻ ഇംഗ്ലിഷ് Ta 

അറബിക് Shukran 

ഡാനിഷ് Tak

ഫ്രഞ്ച് Merci

ഹീബ്രു Toda

ജർമൻ Danke

ഹിന്ദി                      Sukriya, Dhanyavad

നോർവീജിയൻ Takk

ഫിന്നിഷ് Kiitos

ചൈനീസ്                  Xie Xie, Do jeh

Content Summary :  International Thank You Day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS