ADVERTISEMENT

ദേശീയ പാതകൾ:പ്രധാനമായും രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ. റോഡുകളുടെ നിർമാണച്ചുമതല വഹിക്കുന്നതു കേന്ദ്ര സർക്കാരാണ്.

 

സംസ്ഥാന ഹൈവേകൾ

പ്രധാനമായും സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ. നിർമാണവും പരിപാലനവും നിർവഹിക്കുന്നതു സംസ്ഥാന സർക്കാരാണ്.


സുവർണ ചതുഷ്കോണ സൂപ്പർ ഹൈവേ

ഇന്ത്യയിലെ മെഗാ നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുവരിപ്പാതകൾ.
 

ജില്ലാ റോഡുകൾ

പ്രധാനമായും ജില്ലാ ആസ്ഥാനങ്ങളെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോ‍ഡുകൾ. ഈ റോഡുകളു‍ടെ നിർമാണവും പരിപാലനവും നിർവഹിക്കുന്നതു ജില്ലാ പഞ്ചായത്തുകളാണ്.
 

ഗ്രാമീണ റോഡുകൾ

ഗ്രാമങ്ങളിൽ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോ‍ഡുകൾ. ഇതിന്റെ നിർമാണവും പരിപാലനവും നിർവഹിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

Content Summary: Roads In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com