എന്താണീ ഗ്രീൻഫീൽഡ് പദ്ധതി?

1314006799
Representative image. Photo Credits: BrianAJackson/ istock.com
SHARE

ഗ്രീൻഫീൽഡ് എയർപോർട്ട്, ഗ്രീൻഫീൽഡ് പവർപ്ലാന്റ്, ഗ്രീൻഫീൽഡ് ഫാക്ടറി, ഗ്രീൻഫീൽഡ് ഹൈവേ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നൊക്കെ കേട്ടിട്ടില്ലേ? ഉദാഹരണത്തിന് കണ്ണൂർ എയർ പോർട്ട് ഗ്രീൻഫീൽഡ് എയർപോർട്ട് ആണ്. കാര്യവട്ടം സ്റ്റേഡിയം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. എന്താണീ ഗ്രീൻഫീൽഡ് എന്ന് സംശയം തോന്നിയിട്ടുണ്ടോ?

ഗ്രീൻഫീൽഡ് എന്നാൽ 

ഇതുവരെ നിർമിതികളൊന്നും നടക്കാത്ത ഒരു ഭൂപ്രദേശത്ത് ഒരു പുതിയ പദ്ധതി ശൂന്യതയിൽ നിന്നു തുടങ്ങുന്നതാണ് ഗ്രീൻഫീൽഡ് പദ്ധതി എന്നു പറയാം. അതായത് നിലവിലുള്ള ഒരു പദ്ധതിയെയോ നിർമിതിയെയോ പരിഷ്ക്കരിക്കുകയോ പുനരാവിഷ്ക്കരിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്. തികച്ചും ഒരു പുതിയ സ്ഥലത്ത് പുതിയ പ്രോജക്ട്. അടിസ്ഥാന സൗകര്യങ്ങളോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ പഴയ നിർമിതികൾ പൊളിച്ചു നീക്കുക എന്ന പ്രശ്നവുമില്ല. 

സാധ്യതകൾ ഏറെ

ഒന്നുമില്ലായ്മയിൽ നിന്ന് തികച്ചുമൊരു പുതിയ പദ്ധതി ആയാണു തുടങ്ങുന്നത് എന്നതുകൊണ്ടുതന്നെ ഗ്രീൻഫീൽഡ് പദ്ധതി രൂപകൽപന ചെയ്യുന്നവർക്കു മുന്നിൽ സാധ്യതകൾ ഏറെയാണ്. നൂതനാശയങ്ങളും ഭാവനകളും പ്രാവർത്തികമാക്കാം. നിലവിലെ സാധ്യതകൾക്കൊപ്പം ഭാവിസാധ്യതകൾ കൂടി പരിഗണിച്ച് നിർമാണം നടത്താം. സാധാരണയായി നഗരങ്ങളിൽ ഗ്രീൻഫീൽഡ് പ്രോജക്ടിനു ഭൂമി ലഭ്യമാകാൻ സാധ്യത കുറവായതിനാൽ നഗരപ്രാന്തങ്ങളിലോ നഗരത്തിനു പുറത്തോ ആയിരിക്കും പലപ്പോഴും സ്ഥലം ലഭ്യമാവുക. അവിടെ പുതിയ റോഡോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ ഭവന പദ്ധതികളോ ഒക്കെ വന്നാൽ ആ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമെന്ന ഗുണവുമുണ്ട്.

ബ്രൗൺഫീൽഡ് പദ്ധതി എന്നാൽ 

ഗ്രീൻഫീൽഡ് പ്രോജക്ടിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ബ്രൗൺഫീൽഡ്. നിലവിലുള്ള ഒരു പദ്ധതിയെ കൂടുതൽ മെച്ചപ്പെടുത്തുന്ന പദ്ധതി നിർവഹണമാണ് ബ്രൗൺഫീൽഡ്.  ഉപയോഗശൂന്യമായ കെട്ടിടമോ പ്രവർത്തനരഹിതമായ പദ്ധതിയോ ഒക്കെയുള്ള സ്ഥലത്ത് അത് പരിഷ്ക്കരിക്കുന്നതും വികസിപ്പിക്കുന്നതും പഴയ നിർമിതി പുനരാവിഷ്ക്കരിക്കുന്നതും പഴയതിനെ പാടേ പൊളിച്ചുമാറ്റിക്കൊണ്ട് പുതിയത് വരുന്നതുമൊക്കെ ബ്രൗൺഫീൽഡ് പ്രോജക്ട് എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് നിലവിലെ ഒരു വിമാനത്താവളത്തിന്റെ അടിസ്ഥാന സാങ്കേതികവിദ്യ നവീകരിച്ച് കൂടുതൽ ശേഷിയുള്ള വ്യോമഗതാഗത സൗകര്യങ്ങൾ നടപ്പാക്കിയാൽ അതു ബ്രൗൺഫീൽഡ് പദ്ധതിയാണ്. പദ്ധതി പൂർത്തിയാവുമ്പോൾ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ അത് ഉപയോഗിക്കുന്നവർക്ക് അതേ സ്ഥലത്തുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുന്നു.

വെല്ലുവിളികളുമുണ്ടേ

ഗ്രീൻഫീൽഡ് പ്രോജക്ടുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും നിരവധിയാണ് കേട്ടോ. ഇതുവരെ പദ്ധതികൾക്ക് ഉപയോഗിക്കപ്പെടാത്ത ഭൂമി ആയതുകൊണ്ടു തന്നെ അത് ലഭ്യമാവുന്നതിലെ പ്രശ്നങ്ങൾ, പരിസ്ഥിതിനാശത്തിന്റെ പേരിലുള്ള എതിർപ്പുകൾ ഒക്കെ ഉണ്ടായേക്കാം. പ്രോജക്ട് പൂർത്തിയാകാനുള്ള കാലതാമസം, ഉയർന്ന നിർമാണച്ചെലവ് എന്നിവയും വെല്ലുവിളികൾ തന്നെ. 

Content Summary : Greenfield project

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS