ഗലീലിയോ ചന്ദ്രന്മാരെ തേടി; ജ്യൂസ് വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്താൻ 8 കൊല്ലം

jupiter-icy-moons-explorer
JUICE ന്റെ ഭാവനാദൃശ്യം: ചിത്രത്തിന് കടപ്പാട് :ഇഎസ്ഐ
SHARE

യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ- വ്യാഴത്തിന്റെ ഗലീലിയോ ചന്ദ്രന്മാർ. മൂന്നും ഹിമനിർമിതം. ഇവരെയും വ്യാഴത്തെയും അറിയാൻ ഒരു ബഹിരാകാശപേടകം ഏപ്രിൽ 13ന് പുറപ്പെടുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ  റോക്കറ്റിലാണ് വിക്ഷേപണം. JUICE (Jupiter Icy Moons Explorer) എന്നാണു  ദൗത്യത്തിന്റെ പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ)യുടെ കോസ്മിക് വിഷൻ പരിപാടിയിലാണ് ജ്യൂസ് ദൗത്യം.യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ- വ്യാഴത്തിന്റെ ഗലീലിയോ ചന്ദ്രന്മാർ. മൂന്നും ഹിമനിർമിതം. ഇവരെയും വ്യാഴത്തെയും അറിയാൻ ഒരു ബഹിരാകാശപേടകം ഏപ്രിൽ 13ന് പുറപ്പെടുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ  vറോക്കറ്റിലാണ് വിക്ഷേപണം. JUICE (Jupiter Icy Moons Explorer) എന്നാണു  ദൗത്യത്തിന്റെ പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസി(ഇഎസ്എ)യുടെ കോസ്മിക് വിഷൻ പരിപാടിയിലാണ് ജ്യൂസ് ദൗത്യം.യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ- വ്യാഴത്തിന്റെ ഗലീലിയോ ചന്ദ്രന്മാർ. മൂന്നും ഹിമനിർമിതം. ഇവരെയും വ്യാഴത്തെയും അറിയാൻ ഒരു ബഹിരാകാശപേടകം ഏപ്രിൽ 13ന് പുറപ്പെടുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ  vറോക്കറ്റിലാണ് വിക്ഷേപണം. JUICE (Jupiter Icy Moons Explorer) എന്നാണു  ദൗത്യത്തിന്റെ പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസി(ഇഎസ്എ)യുടെ കോസ്മിക് വിഷൻ പരിപാടിയിലാണ് ജ്യൂസ് ദൗത്യം.യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ- വ്യാഴത്തിന്റെ ഗലീലിയോ ചന്ദ്രന്മാർ. മൂന്നും ഹിമനിർമിതം. ഇവരെയും വ്യാഴത്തെയും അറിയാൻ ഒരു ബഹിരാകാശപേടകം ഏപ്രിൽ 13ന് പുറപ്പെടുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ  vറോക്കറ്റിലാണ് വിക്ഷേപണം. JUICE (Jupiter Icy Moons Explorer) എന്നാണു  ദൗത്യത്തിന്റെ പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസി(ഇഎസ്എ)യുടെ കോസ്മിക് വിഷൻ പരിപാടിയിലാണ് ജ്യൂസ് ദൗത്യം.യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ- വ്യാഴത്തിന്റെ ഗലീലിയോ ചന്ദ്രന്മാർ. മൂന്നും ഹിമനിർമിതം. ഇവരെയും വ്യാഴത്തെയും അറിയാൻ ഒരു ബഹിരാകാശപേടകം ഏപ്രിൽ 13ന് പുറപ്പെടുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ  vറോക്കറ്റിലാണ് വിക്ഷേപണം. JUICE (Jupiter Icy Moons Explorer) എന്നാണു  ദൗത്യത്തിന്റെ പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസി(ഇഎസ്എ)യുടെ കോസ്മിക് വിഷൻ പരിപാടിയിലാണ് ജ്യൂസ് ദൗത്യം.

എട്ടു വർഷത്തെ യാത്ര

ഭൂമിയിൽ നിന്ന് ശരാശരി 715 ദശലക്ഷം കിലോമീറ്റർ അകലെയാണ് വ്യാഴം. വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്താൻ ജ്യൂസ് 8 കൊല്ലം സഞ്ചരിക്കും. യാത്രാ ചെലവ് കുറയ്ക്കാൻ ഗുരുത്വ സഹായത്തോടെ(gravity assists)യാണ് സഞ്ചാരം. ഗ്രഹങ്ങൾപോലെ ബഹിരാകാശ വസ്തുക്കളുടെ ചലനവും ഗുരുത്വാകർഷണവും പ്രയോജനപ്പെടുത്തി പേടകത്തിന്റെ യാത്രാപഥവും വേഗവും  മാറ്റുന്ന തന്ത്രമാണിത്. ഇതിനു വേണ്ടി പേടകം പലവട്ടം ബഹിരാകാശ ഗോളങ്ങൾക്ക് സമീപം (flyby) എത്തും. ജ്യൂസിന്റെ ആദ്യ ഫ്ലൈബൈ ഭൂമിക്കും ചന്ദ്രനും സമീപം 2024 ഓഗസ്റ്റിലാണ്. 2026 സെപ്റ്റംബറിലും 2029 ജനുവരിയിലും വീണ്ടും ഭൂമിക്ക് അടുത്തെത്തും. 2025 ഓഗസ്റ്റിൽ ശുക്രന് സമീപം. 2029 ഒക്ടോബറിൽ 223റോസ എന്ന ഛിന്നഗ്രഹത്തിന്റെ സമീപമാണ് ഫ്ലൈബൈ.‍ 2031 ജൂലൈയിൽ വ്യാഴത്തിനടുത്ത്. 2032 ജൂലൈയിൽ യൂറോപ്പക്ക് സമീപമെത്തും. 2034ൽ ഗാനിമീഡിനെ ജ്യൂസ് വലംവച്ചുതുടങ്ങും. യാത്രക്കിടയിൽ ഛിന്നഗ്രഹ വലയത്തെ‍‍ ജ്യൂസ് രണ്ട് തവണ മറികടക്കും.

ജീവൻ തേടി

ഗലീലിയോ ചന്ദ്രന്മാരിൽ ജീവന്റെ മിടിപ്പ് സൂഷ്മരൂപത്തിലെങ്കിലുമുണ്ടോ? ജീവിക്കാൻ പറ്റിയ ആവാസവ്യവസ്ഥയുണ്ടോ? ജല സാന്നിധ്യമുണ്ടോ? ഈ വലിയ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണു ജ്യൂസിന്റെ പര്യവേക്ഷണം. സൗരയൂഥത്തിൽ ഭൂമിയിലല്ലാതെ ജീവനു നിലനിൽക്കാൻ അനുകൂലഘടകങ്ങൾ വ്യാഴത്തിലായിരിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. വ്യാഴത്തിന്റെ ഈ 3 ഉപഗ്രഹങ്ങളിലെ തണുത്തുറഞ്ഞ ഉപരിതലത്തിനടിയിൽ ഭൂമിയിലേക്കാൾ വലിയ സമുദ്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ശാസ്ത്രധാരണ. ജലമുണ്ടെങ്കിൽ ആവാസം സാധ്യമാകില്ലേ..?  ഉപരിതലവും അന്തരീക്ഷവും കാന്തികതയും 10 ശാസ്ത്രോപകരണങ്ങളിലൂടെ പഠിച്ച് ജ്യൂസ് ഉത്തരം നൽകും.

ജ്യൂസിന്റെ മുൻഗാമികൾ

നാസയുടെ പയനീർ 10 ആണ് വ്യാഴത്തെ സമീപിച്ച ആദ്യബഹിരാകാശപേടകം(1973). വൊയേജർ, ഗലീലിയോ, ന്യൂഹൊറൈസൺ എന്നീ പേടകങ്ങളും വ്യാഴത്തിന് അടുത്തെത്തിയിരുന്നു.

ഗലീലിയോ ചന്ദ്രന്മാർ

ഇയോ(Io), യുറോപ്പ, കാലിസ്റ്റോ, ഗാനിമീഡ് എന്നീ വ്യാഴ ഉപഗ്രഹങ്ങളെ ദൂരദർശനിയിലൂടെ 1610ൽ ആദ്യം കണ്ടെത്തിയത് ഗലീലിയോയാണ്. അതിനാലാണ് ഈ നാൽവർ സംഘത്തെ ഗലീലിയോ ചന്ദ്രന്മാർ എന്നു വിളിക്കുന്നത്. ഭൂമിയുടെ ചന്ദ്രനു ശേഷം ജ്യോതിശാസ്ത്രത്തിൽ മറ്റൊരു ഗ്രഹത്തിന്റെ സ്വാഭാവിക ഉപഗ്രഹം കണ്ടെത്തിയ ആദ്യ സംഭവമായിരുന്നു അത്. 412 വർഷങ്ങൾക്കു ശേഷം ഗലീലിയോ ചന്ദ്രന്മാരെ കാണാൻ പോകുന്ന ജ്യൂസ് അദ്ദേഹത്തെ മറന്നില്ല. ജ്യൂസിൽ ഗലീലിയോയുടെ ഫലകമുണ്ട്. ഇയോ ഈ ഗണത്തിൽ ഒറ്റപ്പെട്ടവനാണ്. ഹിമനിർമിതമല്ല. ഭീമൻ അഗ്നിപർവതങ്ങൾ നിറഞ്ഞതാണ്. 

അന്ത്യം ഗാനിമീഡിൽ

സൗരയൂഥത്തിൽ കാന്തികമണ്ഡലമുള്ള ഏക ഉപഗ്രഹം. ഗാനിമീഡിനെ വലംവയ്ക്കുന്ന ആദ്യ പേടകമായിരിക്കും ജ്യൂസ്. ഭ്രമണത്തിനിടയിൽ 2035 അവസാനം ഗാനിമീഡിന്റെ ഉപരിചലത്തിൽ ജ്യൂസ് വീണലിയും

വ്യാഴം

രാത്രിയാകാശത്ത്‍ നന്നായി തിളങ്ങുന്ന ഗോളം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം. വാതകഭീമൻ. റോമാക്കാർക്ക് ജ്യൂപ്പിറ്റർ. ഭാരതത്തിന് ബൃഹസ്പതി. ഏറെയും ഹൈഡ്രജനും ഹീലിയവും നിറഞ്ഞ രാസഘടന. ഏറ്റവും കൂടുതൽ ഉപഗ്രഹമുള്ള ഗ്രഹം .ഇതുവരെ കണ്ടെത്തിയത് 95 എണ്ണം.

Content Summary : JUICE - Jupiter Icy Moons Explorer

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA