ADVERTISEMENT

∙ രണ്ടാം പേപ്പർ പാർട്ട് B അടിസ്ഥാനശാസ്ത്രത്തിൽനിന്ന് 20 ചോദ്യങ്ങൾ

∙ ശരിയായി ഉത്തരം എഴുതിയ 15 ചോദ്യങ്ങളുടെ സ്കോർ മാത്രം പരിഗണിക്കും.

∙ 5 ചോദ്യങ്ങൾ കല, സാഹിത്യം, ആരോഗ്യ–കായിക വിഷയങ്ങളുമായി ബന്ധപ്പെട്ടായിരിക്കും

∙ എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ.

∙ പരമാവധി സ്കോർ 15.

 

മുൻ പരീക്ഷയിലെ ചില ചോദ്യങ്ങൾ പരിശോധിക്കാം

 

1. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

a. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൂട്ടൽ

b. ഗുണനിലവാരമുള്ള വിദ്യാഭ്യാസം

c. ലിംഗസമത്വം

‌d. മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും

 

2. കായിക മേഖലയുമായി ബന്ധപ്പെട്ട് ചുറുചുറുക്ക് (agility) എന്നാൽ,

 

a. പ്രവർത്തന സമയത്ത് പെട്ടെന്നു ദിശ മാറ്റാനുള്ള കഴിവ് 

b. ആവർത്തിച്ചുള്ള ചലനങ്ങൾ നടത്താൻ പേശികളുടെ കഴിവ് 

c. കൈകളും കാലുകളും പൂർണമായി ചലിപ്പിക്കാനുള്ള കഴിവ്

d. ചലിക്കുമ്പോഴോ നിശ്ചലമായി നിൽക്കുമ്പോഴോ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവ്

 

3. കണ്ണിലെ റെറ്റിനയിൽ ലഭിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത താഴെ നൽകിയവയിൽ ഏതാണ്?

a. വസ്തുവിനേക്കാൾ ചെറുതും തലകീഴായതും 

b. വസ്തുവിനേക്കാൾ ചെറുതും നിവർന്നതും

c. വസ്തുവിനേക്കാൾ വലുതും തലകീഴായതും

d. വസ്തുവിനേക്കാൾ വലുതും നിവർന്നതും

 

4. ഉപ്പുലായനിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ കാരണമെന്ത്?

 

‌a. ഉപ്പ് ഭക്ഷ്യവസ്തുക്കളെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

b. സൂക്ഷ്മജീവികളുടെ കോശങ്ങളിലെ ജലാംശം ഉപ്പുവെള്ളത്തിലേക്ക് പ്രവഹിക്കുന്നതിനാൽ സൂക്ഷ്മജീവികൾ നശിക്കുന്നു.

c. ഉപ്പുവെള്ളം സൂക്ഷ്മജീവികളുടെ കോശങ്ങളിലേക്ക് പ്രവഹിച്ച് സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു

d. ഉപ്പിലെ വിഷാംശം സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു

 

5. മഞ്ഞപ്പിത്തം ഉണ്ടാവുമ്പോൾ കണ്ണിനും ചർമത്തിനും മൂത്രത്തിനും എല്ലാം മഞ്ഞനിറം ഉണ്ടാവുന്നതിന് കാരണമായ വർണവസ്തു ഏത്?

a. ഹീമോഗ്ലോബിൻ

b. മെലാനിൻ

c. റോഡോപ്സിൻ

d. ബിലിറൂബിൻ

 

6. ജീവികളുടെ ഒരു കൂട്ടമാണ് തന്നിരിക്കുന്നത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആമ ഈ ഗ്രൂപ്പിലെ ഒറ്റയാനാവുന്നത്?

 

വണ്ട് ഒച്ച് ഞണ്ട് ആമ

 

a. ജലാശയങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു.

b. പുറന്തോട് ഉണ്ട്

c. ബാഹ്യാസ്ഥികൂടവും ആന്തരികാസ്ഥികൂടവും ഉണ്ട്

d. പ്രാണികളെ ഭക്ഷിക്കുന്നു

 

7. താഴെ തന്നിരിക്കുന്ന വേർതിരിക്കൽ രീതികൾ പരിശോധിക്കൂ. 

 

ഇതിൽ ഏതിലാണു മിശ്രിതത്തിലെ കണികകളുടെ വലുപ്പ വ്യത്യാസം വേർതിരിക്കലിനു പ്രയോജനപ്പെടുന്നത്?

a. ചൂടാക്കി ഉരുക്കി വേർതിരിക്കുന്നു

b. കാന്തം ഉപയോഗിച്ച് േവർതിരിക്കുന്നു 

c.കാറ്റുപയോഗിച്ച് വേർതിരിക്കുന്നു

d. അരിപ്പ ഉപയോഗിച്ച് അരിച്ചുമാറ്റുന്നു

 

8. സൂര്യൻ അസ്തമിക്കുമ്പോൾ ചന്ദ്രൻ ഉദിക്കുകയും പിറ്റേദിവസം സൂരൻ ഉദിക്കുമ്പോൾ ചന്ദ്രൻ അസ്തമിക്കുകയും ചെയ്താൽ അന്ന്,

a. സൂര്യഗ്രഹണമുണ്ടായിരിക്കും

b. അർധചന്ദ്രനെ കാണാം

c. അമാവാസിയായിരിക്കും

d. പൗർണമിയായിരിക്കും

 

9. മാർച്ച് 16ന്റെ പ്രാധാന്യം എന്ത്?

 

a. ദേശീയ ഊർജസംരക്ഷണ ദിനം

b. ദേശീയ വാക്സിനേഷൻ ദിനം

c. ദേശീയ ശാസ്ത്രദിനം

d. ദേശീയ മാലിന്യനിർമാർജന ദിനം

 

10. ചാലനം വഴി താപം പ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ ഏതാണ് ശരി?

 

a. താപനില കുറഞ്ഞ ഭാഗത്തുനിന്ന് താപനില കൂടിയ ഭാഗത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്നു.

b. താപനില കൂടിയ ഭാഗത്തുനിന്ന് താപനില കുറഞ്ഞ ഭാഗത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്നു.

c. രണ്ട് ദിശകളിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

d. താപം ഒരിക്കലും ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പ്രേഷണം ചെയ്യപ്പെടുന്നില്ല.

 

ഉത്തരങ്ങൾ

1. a 2. a 3. a 4. b

5. d 6. c 7. d 8. d

9. b 10. b

 

Content Summary : USS exam tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com