ADVERTISEMENT

പ്രധാനപ്പെട്ട ഡേറ്റയും വിവരങ്ങളും ബാക്കപ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ എല്ലാ വർഷവും മാർച്ച് 31ന് ലോക ബാക്കപ് ദിനമായി ആചരിക്കുന്നു. ഡേറ്റ സുരക്ഷയ്ക്കായി ബാക്കപ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2011ലാണ് ആദ്യമായി ബാക്കപ് ദിനം ആചരിച്ചത്. തുടർന്ന് എല്ലാ വർഷവും ഒരു ആഗോളപരിപാടിയായി ഇതാചരിക്കുന്നു.

 

എന്താണ് ബാക്കപ്

 

നിങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഫയലുകളുടെയും ഒരു പകർപ്പാണ് ബാക്കപ്. കുടുംബ ഫോട്ടോകൾ, ഹോം വിഡിയോകൾ, പിഡിഎഫ്, ടെക്സ്റ്റ് രൂപത്തിലുള്ള വിവിധ രേഖകൾ, ഇവയെല്ലാം ഒരിടത്ത് (കംപ്യൂട്ടർ അല്ലെങ്കിൽ ഫോൺ) സൂക്ഷിക്കുന്നതിനുപകരം, എല്ലാറ്റിന്റെയും ഒരു പകർപ്പ് മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയാണ് ബാക്കപ് എന്നു വിശേഷിപ്പിക്കുന്നത്. ഫയലുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും നഷ്ടപ്പെട്ടവ വീണ്ടെടുക്കാനുള്ള പ്രയാസവുമാണ് ബാക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത്. ലോകമാകെ നോക്കുമ്പോൾ ഓരോ മിനിറ്റിലും 113 ഫോണുകൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകൾ. 21% ആളുകൾ തങ്ങളുടെ ഡേറ്റയുടെ ബാക്കപ് ഉണ്ടാക്കിയിട്ടില്ല. ലോകത്താകെയുള്ള കംപ്യൂട്ടറുകളിൽ 30% മാൽവെയർ ബാധിച്ചിരിക്കുന്നു. അതേ സമയം, ഡേറ്റാ നഷ്ടത്തിൽ 29% അപകടം മൂലമാണ് സംഭവിക്കുന്നത്. ഇവയെല്ലാം ഡേറ്റ ബാക്കപ് ചെയ്തു വയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.

 

ബാക്കപ് ക്ലൗഡിലും ഹാർഡ് ഡ്രൈവിലും

ബാക്കപ് സംവിധാനങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. ഓൺലൈനും ഓഫ്‍ലൈനും. ഇന്റർനെറ്റ് വഴി ക്ലൗഡ് സംഭരണികളിൽ നമ്മുടെ ഡേറ്റയുടെ പകർപ്പെടുത്തു സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നത്. ഒരു ഹാർഡ് ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി സ്റ്റിക്ക് നഷ്ടപ്പെടുകയോ തകരാറിലാവുകയോ ചെയ്യാനുള്ള സാധ്യതയാണ് ക്ലൗഡ് ബാക്കപ്പിനെ ആകർഷകമാക്കുന്നത്. ക്ലൗഡിൽ ഫയലുകൾ സംഭരിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം അവ ഏതു സമയത്തും എവിടെയും ലഭ്യമാണ് എന്നതാണ്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെല്ലാം ഉപയോക്താക്കൾക്ക് തങ്ങളുടെ ഡേറ്റ ബാക്കപ്പിനായി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ ഫയലുകൾ ബാക്കപ് ചെയ്യാൻ ഇത് ധാരാളമാണ്. കൂടുതൽ സ്ഥലം വേണ്ടവർക്ക് വരിസംഖ്യ നൽകി വിലയ്ക്കു വാങ്ങാം.

 

നിലവിൽ ഏറ്റവുമധികം സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നത് മെഗാ (mega.nz) ആണ്. 20 ജിബി ആണ് സൗജന്യം. ഗൂഗിൾ ഓരോ അക്കൗണ്ടിനും 15 ജിബി വീതം ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകുന്നു. പിക്ലൗഡ് (pcloud.com) 10 ജിബിയും ആപ്പിൾ ഐക്ലൗഡും (icloud.com) മൈക്രോസോഫ്റ്റ് വൺ ഡ്രൈവും (onedrive.live.com) 5 ജിബി വീതവും സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നുണ്ട്. ഓഫ്‌ലൈൻ ബാക്കപ് സംവിധാനങ്ങൾ രണ്ടു തരത്തിലാണുള്ളത്. എച്ച്ഡിഡി (ഹാർഡ് ഡിസ്ക് ഡ്രൈവ്), എസ്എസ്ഡി (സോളിഡ് സ്റ്റേറ്റ് ഡ്രൈവ്) എന്നിവയാണ് അവ.

 

എച്ച്ഡിഡി പ്രധാനമായും ഡേറ്റാ സംഭരണത്തിനും കംപ്യൂട്ടർ ബാക്കപ്പുകൾക്കും ഉപയോഗിക്കുന്നു. എച്ച്ഡിഡിയുടെ ഏറ്റവും വലിയ പോരായ്മ, ഹാർഡ് ഡ്രൈവിനു കേടുപാടുണ്ടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഡേറ്റ നഷ്ടപ്പെടും എന്നതാണ്. എച്ച്ഡിഡി ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിലും ഡേറ്റ നഷ്ടപ്പെടാം. എച്ച്ഡിഡിയെക്കാൾ സുരക്ഷിതമാണ് എസ്എസ്ഡി. ഫിസിക്കൽ സ്പിന്നിങ് ഡിസ്കിനു പകരം മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നു എന്നതാണ് എസ്എസ്ഡിയെ എച്ച്ഡിഡിയിൽ നിന്നു വ്യത്യസ്തമാക്കുന്നത്. വലിയ ഫയലുകൾ പകർത്തുമ്പോൾ എസ്എസ്ഡിയും എച്ച്ഡിഡിയും തമ്മിലുള്ള വേഗവ്യത്യാസം പ്രകടമാണ്. എച്ച്ഡിഡി സെക്കൻഡിൽ 150 എംബി വരെ വേ ഗത്തിൽ പകർത്തുമ്പോൾ എസ്എസ്ഡി സെക്കൻഡിൽ 500 എംബി വരെ വേഗത്തിലാണ് പകർത്തുക. എസ്എസ്ഡികളിൽ ചലിക്കുന്ന ഭാഗങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ

Content Summary : World backup day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com