ചാൾസ്: ബ്രിട്ടിഷ് ചരിത്രത്തിൽ വേദന തിങ്ങുന്ന പേര്; തൂക്കിലേറ്റപ്പെട്ട ആദ്യ ബ്രിട്ടിഷ് രാജാവ്

execution-of-charles-I
ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരമൊരു വധിക്കലിനു വിധേയനായ ഏക രാജാവ് ചാൾസ് ഒന്നാമനാണ്. ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ
SHARE

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. ബ്രിട്ടിഷ് രാജചരിത്രത്തിൽ വേദനയുടെ കനം പേറി നിൽക്കുന്ന പേരാണ് ചാൾസ് എന്നുള്ളത്.

coronation-of-charles-iii-and-camilla–4
ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (Photo by Daniel LEAL / AFP)

ഈ പേര് ആദ്യമായി ഉണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലുകയായിരുന്നു.

ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരമൊരു വധിക്കലിനു വിധേയനായ ഏക രാജാവ് ചാൾസ് ഒന്നാമനാണ്.

charles-ii
1661ൽ ചാൾസ് ഒന്നാമന്റെ മകനായ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെ രാജത്വം ബ്രിട്ടനിൽ തിരികെയെത്തി. ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

ചാൾസ് ഒന്നാമൻ രാജാവ് ഭരിച്ചിരുന്ന കാലം. 1642ൽ ഒരു വേനൽക്കാലത്ത് രാജാവിനെ അനുകൂലിക്കുന്നവരും പാർലമെന്ററി ഭരണരീതിയെ അനുകൂലിക്കുന്നവരും തമ്മിൽ യുദ്ധം തുടങ്ങി. ബ്രിട്ടിഷ് ആഭ്യന്തര യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പാർലമെന്ററി സേനയുടെ ശക്തനായ നേതാവായിരുന്നു ഒലിവർ ക്രോംവെൽ.

execution-of-charles-I-1
ഈ പേര് ആദ്യമായി ഉണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലുകയായിരുന്നു. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

1648 വർഷത്തിൽ ക്രോംവെല്ലിന്റെ സേന ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കുകയും ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ക്രോംവെൽ ഒരു അനിഷേധ്യശക്തിയായി ഉയരുകയും ചെയ്തു.

oliver-cromwell
രാജാവിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങളെ സൈനിക നടപടിയിലൂടെ ക്രോംവെൽ പുറത്താക്കി. ചിത്രത്തിന് കടപ്പാട്. വിക്കിപീഡിയ

പിന്നീട് രാജാവിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങളെ സൈനിക നടപടിയിലൂടെ ക്രോംവെൽ പുറത്താക്കി. റംപ് പാർലമെന്റ് എന്നാണ് ശേഷിക്കുന്ന അംഗങ്ങൾ അറിയപ്പെട്ടത്. ഇവർ ചേർന്ന് ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലാൻ നടപടിയിട്ടു. ഇങ്ങനെയാണ് ഇതു നടപ്പാക്കിയത്. 

british-flag
കുറെക്കാലം റംപ് പാർലമെന്റ് ബ്രിട്ടന്റെ അധികാരം കൈയാളി. ഒടുവിൽ ഈ സഭ പിരിച്ചുവിട്ട ക്രോംവെൽ, ലോഡ് പ്രൊട്ടക്ടർ എന്ന നിലയിൽ ബ്രിട്ടൻ ഭരിച്ചു

ഇതെത്തുടർന്ന് കുറെക്കാലം റംപ് പാർലമെന്റ് ബ്രിട്ടന്റെ അധികാരം കൈയാളി. ഒടുവിൽ ഈ സഭ പിരിച്ചുവിട്ട ക്രോംവെൽ, ലോഡ് പ്രൊട്ടക്ടർ എന്ന നിലയിൽ ബ്രിട്ടൻ ഭരിച്ചു. ഇത് 5 വർഷക്കാലം തുടർന്നു.

Charles III
ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് (Photo by Odd ANDERSEN / AFP)

രാജാവില്ലാത്ത  ഈ കാലയളവ് 1649 മുതൽ 1660 വരെ തുടർന്നു. 1661ൽ ചാൾസ് ഒന്നാമന്റെ മകനായ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെ രാജത്വം ബ്രിട്ടനിൽ തിരികെയെത്തി. പിന്നീട് രാജാക്കൻമാരിലാർക്കും തന്ന ചാൾസ് എന്ന പേര് ഉണ്ടായിരുന്നില്ല.

Charles III
ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് (Photo by Aaron Chown / POOL / AFP) (Photo by LOIC VENANCE / AFP)

∙ പുതിയ കിരീടം

ചാൾസ് മൂന്നാമന്റെ  കീരീടധാരണത്തിന് ഉപയോഗിക്കുന്നത് പ്രശസ്തമായ സെന്റ് എഡ്വേർഡ്സ് കിരീടമാണ്. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിലുള്ള ഈ കിരീടമാണ്, കിരീടധാരണ വേളയിൽ 1661 മുതൽ ഉപയോഗിച്ചു വരുന്നത്.

crown
ചാൾസ് മൂന്നാമന്റെ കീരീടധാരണത്തിന് ഉപയോഗിച്ചത് പ്രശസ്തമായ സെന്റ് എഡ്വേർഡ്സ് കിരീടമാണ്

അതിനും മുൻപ് പതിനൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള മെഡീവൽ ക്രൗൺ എന്ന പ്രശസ്ത നേരത്തെ പറ‍ഞ്ഞ രാജാവില്ലാത്ത കാലഘട്ടത്തിന്റെ തുടക്കത്തിൽ, അതായത് 1649ൽ പാർലമെന്റ് സമിതി ഉരുക്കിക്കളഞ്ഞു. രാജത്വം നിരോധിക്കുന്നതിന്റെ ഒരു പ്രതീകമെന്ന നിലയ്ക്കായിരുന്നു അത്.

british-throne-history
Royal golden crown with jewels on pillow on pink red background. Symbols of UK United Kingdom monarch. Photo Credits: t_Noire/ istock.com

പിന്നീട് പുതുതായി ഉണ്ടാക്കിയ സെന്റ് എഡ്വേർഡ്സ് കിരീടം രാജാവായി അഭിഷേകം ചെയ്യപ്പെട്ട ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ആദ്യമായി ഉപയോഗിച്ചത്.സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ പവിഴം, വൈഡൂര്യം, മരതകം, പുഷ്യരാഗം, മാണിക്യം തുടങ്ങിയ രത്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്.

queen-elizabeth-1
1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമായിരുന്നു

പിന്നീട് അന്നു മുതൽ ഈ കിരീടം വിവിധ ഭരണാധികാരികൾ കിരീടധാരണത്തിനായി ഉപയോഗിച്ച് വരുന്നു. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമായിരുന്നു.

Content summary : Execution of Charles I

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA