ADVERTISEMENT

ലോകത്തിൽ ആദ്യമായി ടെലിവിഷനിൽ ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെട്ട കിരീടധാരണച്ചടങ്ങ് ഈയിടെ അന്തരിച്ച എലിസബത്ത് റാണിയുടേതായിരുന്നു. ബ്രിട്ടനിൽ രണ്ടരക്കോടി ആളുകളും ലോകമാകമാനം ലക്ഷക്കണക്കിന് ആളുകളും 1953 ജൂൺ രണ്ടിനു നടന്ന ഈ ചടങ്ങ് ടെലിവിഷനിൽ കണ്ടു. പ്രശസ്തമായ ഈ കിരീടധാരണച്ചടങ്ങിന് ഇന്നേദിനത്തിൽ 70 വർഷങ്ങൾ തികയുകയാണ്. ബ്രിട്ടിഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജസ്ഥാനത്തിരുന്ന വ്യക്തികൂടിയാണ് എലിസബത്ത് റാണി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ കിരീടധാരണം ചെയ്യപ്പെട്ട ആറാമത്തെ റാണിയായിരുന്നു എലിസബത്ത്.

 

എലിസബത്ത് രാജ്ഞി  File Image  SIphotography / kylieellway
എലിസബത്ത് രാജ്ഞി File Image SIphotography / kylieellway

ബ്രിട്ടന്റെ മാത്രമല്ല, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കൂടി റാണിയായാണ് എലിസബത്ത് അന്ന് അവരോധിതയായത്.1947ൽ ഇന്ത്യാവിഭജനത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ടതു മുതൽ 1956 വരെ പാക്കിസ്ഥാൻ കോമൺവെൽത്ത് ഓഫ് നേഷൻസിലെ ഡൊമീനിയൻ രാഷ്ട്രമായിരുന്നു. ബ്രിട്ടിഷ് ഭരണാധികാരിയെ 1956 വരെ അവർ തങ്ങളുടെ രാഷ്ട്രമേധാവിയായി അംഗീകരിച്ചു.

queen-elizabeth-ii-with-prince-philip

കുട്ടികളുമായി ഇടപെടാൻ ഏറെ ഇഷ്ടമുള്ള റാണിയായിരുന്നു എലിസബത്ത്.ഹാലോവീൻ ആഘോഷങ്ങൾക്കായി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വേഷമിട്ട കുരുന്നിനെ രാജ്ഞി കത്തെഴുതി അഭിനന്ദനം അറിയിച്ചത് വാർത്തയായിരുന്നു. യുഎസിലെ ഒഹായോയിൽ താമസിക്കുന്ന ഒരുവയസ്സുകാരിയായ ജലെയ്ൻ സതർലാൻഡാണ് ഹാലോവീനു വേണ്ടി രാജ്ഞിയുടെ വേഷം ധരിച്ചത്.തനിക്കു കത്തെഴുതുന്ന കുട്ടികൾക്ക് എലിസബത്ത് രാജ്ഞി തിരിച്ചു കത്തെഴുതാറുണ്ടായിരുന്നു. 

FILE - Britain's Queen Elizabeth II wears a paisley print dress while receiving the President of Switzerland Ignazio Cassis and his wife Paola Cassis during an audience at Windsor Castle in Windsor, England on April 28, 2022. (Dominic Lipinski/Pool Photo via AP, File)
FILE - Britain's Queen Elizabeth II wears a paisley print dress while receiving the President of Switzerland Ignazio Cassis and his wife Paola Cassis during an audience at Windsor Castle in Windsor, England on April 28, 2022. (Dominic Lipinski/Pool Photo via AP, File)

 

എലിസബത്ത് റാണി എഴുതിയ വളരെ ശ്രദ്ധേയമായ ഒരു കത്തുമുണ്ട്. ഈ കത്ത് എലിസബത്തല്ലാതെ മറ്റാരും വായിച്ചിട്ടില്ല എന്നതാണു പ്രത്യേകത. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ താമസിക്കുന്നവർക്കായുള്ള കത്ത് എലിസബത്ത് 1986ലാണ് എഴുതിയത്. 99 വർഷങ്ങൾക്കും ശേഷം, 2085ൽ മാത്രമേ ഇതു തുറക്കാവൂ എന്ന കർശന നിർദേശവും വച്ചു. ഇപ്പോൾ ഇതു കഴിഞ്ഞ് 37 വർഷം പിന്നിട്ടിരിക്കുന്നു. സിഡ്നിയിലെ ചരിത്ര പ്രസിദ്ധമായ ഒരു കെട്ടിടത്തിൽ സുരക്ഷിതമായ കണ്ണാടിക്കൂട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ കത്ത്. എന്താണ് ഇതിൽ എഴുതിയിരിക്കുന്നതെന്ന് ആർക്കുമറിയില്ല, റാണിയോട് അടുത്തു പ്രവർത്തിക്കുന്ന കീഴ്ജീവനക്കാർക്കു പോലും എന്താണ് കത്തിൽ എഴുതിയിരിക്കുന്നതെന്ന് അറിയില്ല.

 

സിഡ്നി നഗരത്തിൽ ഭാവിയിൽ വരാൻ പോകുന്ന മേയറെ അഭിസംബോധന ചെയ്തു കൊണ്ടാണു കത്തിനോടൊപ്പമുള്ള നിർദേശം. 2085ൽ അനുയോജ്യമായ ഏതെങ്കിലുമൊരു മാസം താങ്കൾ എനിക്കായി ഈ കത്ത്, സിഡ്നി നഗരവാസികളെ വായിച്ചു കേൾപ്പിക്കണമെന്ന് നിർദേശം പറയുന്നു. ബ്രിട്ടന്റെ മുൻ കോളനിയായിരുന്ന ഓസ്ട്രേലിയ ഇന്നൊരു സ്വതന്ത്ര രാജ്യമാണ്. സുസജ്ജമായ ഒരു സർക്കാരും ഭരണ സംവിധാനങ്ങളും അവർക്കുണ്ട്. എങ്കിലും ബ്രിട്ടിഷ് റാണി അല്ലെങ്കിൽ രാജാവിനെയാണ് തങ്ങളുടെ രാഷ്ട്രപതി സ്ഥാനത്ത് അവർ കണ്ടുപോന്നത്. 70 വർഷമായി ഈ സ്ഥാനം എലിസബത്ത് റാണിക്കായിരുന്നു. ഓസ്ട്രേലിയയുടെ റാണിയെന്നാണ് ഓസ്ട്രേലിയയിൽ ബഹുമാനപൂർവം അവർ അറിയപ്പെട്ടത്.

 

Content Summary : 70 yearsof the coronation of Queen Elizabeth II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com