കണ്ടൽക്കാടുകളിൽ മാത്രം കാണപ്പെടുന്ന പെൻഗ്വിൻ, ഒപ്പം തിമിംഗല സ്രാവും!

HIGHLIGHTS
  • ജൂലൈ 26 രാജ്യാന്തര കണ്ടൽ സംരക്ഷണ ദിനം.
animals-in-mangrove-forest
Galapagos Penguin. Photo credits : Galapagos Conservation Trust/ Twitter
SHARE

ഗാലപ്പഗോസ് ദ്വീപിലെ കണ്ടൽക്കാടുകളിൽ മാത്രം കാണപ്പെടുന്ന പെൻഗ്വിനാണ് ഗാലപ്പഗോസ് പെൻഗ്വിൻ. ഭൂമധ്യരേഖയ്ക്ക് അടുത്ത കാണപ്പെടുന്ന ഏക പെൻഗ്വിൻ ആണത്. അതുപോലെ തന്നെ തിമിംഗല സ്രാവ് കണ്ടൽക്കാടുകളിൽ കാണപ്പെടും എന്ന് വിശ്വസിക്കാനാകുമോ? കണ്ടൽ വനങ്ങൾ ഉള്ള ഫിലിപ്പീൻസിലെ ഡോൻസൺ ബേ തിമിംഗല സ്രാവുകളുടെ ഒരു പ്രധാന സങ്കേതമാണ്. കണ്ടലുകളിലെ പ്ലാക്ടണുകളെ ഭക്ഷിക്കാനാണ് ഇവ അവിടെ എത്തുന്നത്. 

മറ്റൊരു അദ്ഭുത ജീവിയാണ് ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ കണ്ടൽ വനങ്ങളിൽ കാണപ്പെടുന്ന മൂക്ക് നീണ്ട പ്രൊബോസിസ് കുരങ്ങുകൾ. ‘ഡച്ച് മങ്കി’ എന്നും ഇതറിയപ്പെടുന്നു. ഒറ്റക്കാലൻ ഞണ്ടുകളാണ് മറ്റൊരു ആകർഷണം. കണ്ടൽക്കാടുകളിൽ കാർബൺ പോലുള്ള മൂലകങ്ങളെ പിടിച്ചുനിർത്തുന്ന ബയോ എൻജിനീയർമാരാണ് ഒറ്റക്കാലൻ ഞണ്ടുകളും മറ്റ് കണ്ടൽ ഞണ്ടുകളും. നമ്മുടെ ദേശീയ  മൃഗമായ റോയൽ ബംഗാൾ കടുവ സുന്ദർബൻ കണ്ടൽ വനമേഖലയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. 

Content Summary : Animals in mangrove forest

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS