ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയപ്പോൾ ചന്ദ്രയാൻ -3 ൽ നിന്ന് ലഭിച്ചസന്ദേശം ഇങ്ങനെയായിരുന്നു- Mox, ISTRAC, This is Chandrayan -3, I am feeling lunar gravity (ഇത് ചന്ദ്രയാൻ -3 ആണ്, എനിക്ക് ചാന്ദ്ര ഗുരുത്വാകർഷണം അനുഭവപ്പെടുന്നു ). MOX എന്നാൽ Mission Operations Complex, ISTRAC എന്നാൽ ISRO Telemetry, Tracking and Command Network.
പരീക്ഷിച്ച് ഉറപ്പിച്ച്
GSLV മാർക്ക് III അഥവാ LVM3 മുഖ്യമായും തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ആണ് രൂപകൽപന ചെയ്ത് വികസിപ്പിച്ചത്. LVM3 യെ വിക്ഷേപണത്തിന് മുന്നോടിയായി ബംഗളൂരുവിലെ സിഎസ്ഐആർ - എൻഎഎൽ-ലിൽ മൂവായിരത്തിലധികം വിൻഡ് ടണൽ ടെസ്റ്റുകൾക്ക് വിധേയമാക്കി.
ഒറ്റ ദിവസത്തെ ദൗത്യം
ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്രദിനം ആണ് ചന്ദ്രയാൻ 3ന്റെ ദൗത്യകാലയളവ് ആയി തീരുമാനിച്ചിരിക്കുന്നത്.
സിൻക്രെണസ് ടൈഡൽ ലോക്കിങ്
ഭൂമിയിൽ നിന്നു നാം എപ്പോൾ നോക്കിയാലും കാണുന്നത് ചന്ദ്രന്റെ ഒരേ വശം തന്നെയാണ്. ഇതിന് കാരണമായ പ്രതിഭാസമാണ് സിൻക്രെണസ് ടൈഡൽ ലോക്കിങ്. അതായത് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്ന കാലയളവ് കൊണ്ട് ചന്ദ്രൻ ഒരു തവണ ഭ്രമണവും ചെയ്യുന്നു. ഇതുകാരണം ചന്ദ്രന്റെ ഒരുവശം മാത്രം എപ്പോഴും ഭൂമിക്ക് നേരെ തിരിഞ്ഞിരിക്കും. തന്റെ ജോഡിയെ അഭിമുഖീകരിച്ചുകൊണ്ട് തന്നെ വൃത്താകൃതിയിൽ നൃത്തം ചെയ്യുന്ന ഒരു നർത്തകിയെ പോലെ. ചന്ദ്രന്റെ മറുവശം നമുക്ക് കാണാൻ പറ്റാത്തതിനാൽ ആ ഭാഗം നമുക്ക് പരിചിതമല്ല. അതിനാൽ അവിടം ഇരുണ്ട വശം (dark side/far side) എന്നറിയപ്പെടുന്നു. അല്ലാതെ സൂര്യ പ്രകാശം പതിക്കാത്തതിനാൽ അല്ല അങ്ങനെ വിളിക്കുന്നത്.
Content Highlight - Chandrayaan-3 | Lunar gravity | MOX | GSLV Mark III | Synchronous tidal locking | Space | Wonder World | Moon Mission