ADVERTISEMENT

‘വെളുക്കാൻ തേച്ചത് കാൻസറാകും എന്നു നിങ്ങൾക്കറിയാമോ?’ റിയ കുര്യനും റോസ്മരിയ ഷാജിയും മുഖത്തു നോക്കി ചോദിക്കുമ്പോൾ കേൾക്കുന്നവർ ഒന്നു പേടിക്കും. സൗന്ദര്യ വർധക ലേപനങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുകയാണ് എച്ച്എസ്എസ് റിസർച് ടൈപ്പ് പ്രോജക്ടിലൂടെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ഈ കുട്ടി ഗവേഷകർ. ഇതിൽ ഒന്നാം സ്ഥാനവും ഇവർക്കാണ്.

ചോറ്, തൈര്, കറ്റാർവാഴ, പനിനീർ, കാപ്പിപ്പൊടി തുടങ്ങി വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ മതി സൗന്ദര്യം വർധിപ്പിക്കാൻ എന്നാണ് ഈ മിടുക്കികളുടെ അഭിപ്രായം. തൊടുപുഴയിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച്എസ്എസ് സയൻസ് റിസർച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ റിയ കുര്യനും റോസ് മരിയ ഷാജിയും.  

English Summary:

The hidden risks in beauty creams exposed by young scientists 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com