ADVERTISEMENT

പൊതുപരീക്ഷയ്ക്ക് 8 സ്കോറിന്റെ, ചോയിസോടു കൂടിയ ചോദ്യങ്ങൾ വരുന്ന യൂണിറ്റുകളാണ് പൊതുചെലവും പൊതുവരുമാനവും അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും. ഇവയിലെ ഏതെങ്കിലും ഒരു യൂണിറ്റ് മുഴുവനായി പഠിച്ചാൽ 8 സ്കോർ നേടാവുന്നതാണ്. പൊതുചെലവും പൊതുവരുമാനവും എന്ന യൂണിറ്റ് തിരഞ്ഞെടുക്കുന്നവർക്ക് ഇന്നത്തെ ലേഖനം പ്രയോജനം ചെയ്യും.

4 സ്കോറിന്റെ വീതമുള്ള 2 ചോദ്യങ്ങളാണ് 
ഈ യൂണിറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ചോദ്യ സാധ്യതയുള്ള ഭാഗങ്ങൾ പരിശോധിക്കാം.
പൊതുവരുമാനം, ചെലവ്, കടം 
സർക്കാരിന്റെ ചെലവാണ് പൊതുചെലവ്. 
സർക്കാരിന്റെ വരുമാനമാണ് പൊതുവരുമാനം. 
സർക്കാരിന്റെ കടമാണ് പൊതുകടം.
ആഭ്യന്തര കടവും,വിദേശകടവും 
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ 
നിന്നും സ്ഥാപനങ്ങളിൽ നിന്നും 
സർക്കാർ വാങ്ങുന്ന വായ്പകളാണ് 
ആഭ്യന്തര കടം. വിദേശ സർക്കാരുകളിൽ നിന്നോ രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വാങ്ങുന്ന വായ്പകളാണ് വിദേശകടം.
പൊതുചെലവ് വർധിക്കുന്നതിന്റെ 
കാരണങ്ങൾ (ഏകദേശം ഇതേ കാരണങ്ങളാലാണ് പൊതുകടവും വർധിക്കുന്നത്)
# ജനസംഖ്യാവർധന    
# പ്രതിരോധച്ചെലവുകൾ 
വർധിക്കുന്നത്     
# ക്ഷേമ പ്രവർത്തനങ്ങൾ             
#നഗരവൽക്കരണം/ വികസന 
പ്രവർത്തനങ്ങൾ. 
∙ പ്രധാന നികുതിയേതര വരുമാന സ്രോതസ്സുകൾ ഏവ? (സ്കോർ 4) 
Ans:- SS 2 Vol.1 Pages 78,79
∙ കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സർക്കാരുകൾ ചുമത്തുന്ന നികുതികൾക്ക് ഓരോ ഉദാഹരണം എഴുതുക.
Ans:- SS 2 Vol.1 Page 78 കാണുക.

പൊതുചെലവുകൾ രണ്ടു തരം
1. വികസനച്ചെലവുകൾ: വികസന 
പ്രവർത്തനങ്ങളായ റോഡ്, പാലം, 
സ്കൂളുകൾ, തുറമുഖം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ
2. വികസനേതര ചെലവുകൾ: ആവശ്യമെങ്കിലും വികസന സാധ്യതയില്ലാത്ത യുദ്ധം പലിശ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ.


Representative Image. Photo Credit : Shylendrahoode / iStockPhoto.com
Representative Image. Photo Credit : Shylendrahoode / iStockPhoto.com

GST
ജിഎസ്ടിയുമായി ബന്ധപ്പെട്ട 
ചോദ്യങ്ങൾ
∙ചരക്കുസേവന നികുതി എന്നാലെന്ത്?
ഇതിന്റെ വിവിധ വിഭാഗങ്ങൾ ഏവ ?
(4 സ്കോർ)              
താഴെപ്പറയുന്ന വാല്യു പോയിന്റ്സ് 
ഉൾപ്പെടുത്തി വേണം ഉത്തരം തയാറാക്കാൻ.
4 സ്കോറിന്റെ ചോദ്യമായതിനാൽ 
4  പോയിന്റ് എങ്കിലും ഉണ്ടായിരിക്കുകയും വേണം
∙ വിവിധ പരോക്ഷ നികുതികൾ ലയിപ്പിച്ച് 2017 ജൂലൈ ഒന്നു മുതൽ നിലവിൽ വന്ന നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി അഥവാ ജിഎസ്ടി         
∙ ഇതൊരു മൂല്യ വർധിത നികുതിയാണ്  
∙ പ്രധാനമായും 
മൂന്ന് തരമുണ്ട്
1. കേന്ദ്രം ചുമത്തുന്ന 
നികുതി - സെൻട്രൽ ജിഎസ്ടി (CGST) 
2. സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന 
നികുതി- സ്റ്റേറ്റ് ജിഎസ്ടി (SGST)
3.  കേന്ദ്രം ചുമത്തുന്ന അന്തർ സംസ്ഥാന 
നികുതി - ഇന്റഗ്രേറ്റഡ് ജിഎസ്ടി (IGST) 
ജിഎസ്ടി കൗൺസിലിനെ ആധാരമാക്കി 
ഒരു കുറിപ്പ് തയാറാക്കുക. 
കേന്ദ്ര ധനകാര്യ മന്ത്രി ചെയർമാനും കേന്ദ്ര ധനകാര്യ സഹമന്ത്രിമാരും 
സംസ്ഥാന ധനമന്ത്രിമാരും അടങ്ങിയ 
സമിതിയാണ് ജിഎസ്ടി കൗൺസിൽ. ഇവർ ചില പ്രധാന കാര്യങ്ങളിൽ ശുപാർശകൾ നൽകുന്നു. 
∙ ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട 
നികുതികൾ
∙ സെസ്, സർചാർജ് മുതലായവ
∙ ജിഎസ്ടി പരിധിയിൽ വരുത്തേണ്ടവ, 
ഒഴിവാക്കേണ്ടവ, നികുതി നിരക്ക് നിശ്ചയിക്കൽ, നിലവിൽ ഒഴിവാക്കിയിരിക്കുന്നവ 
ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം. 
∙നികുതി ഒഴിവിന്റെ പരിധിനിർണയം. 

സെസും സർചാർജും  തമ്മിലുള്ള വ്യത്യാസം 
ചില പ്രത്യേക ആവശ്യങ്ങൾക്കായി സമയപരിധി വച്ച് നിശ്ചയിക്കുന്ന അധിക നികുതിയാണ് സെസ്
ഉദാഹരണം: പ്രളയസെസ്. 
ഒരു നികുതിയിന്മേൽ 
ഒരു നിശ്ചിതകാലത്തേക്ക് നിശ്ചയിക്കുന്ന അധിക നികുതിയാണ് സർചാർജ്.

പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ പുനരധിവാസം, വിമാനയാത്ര തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ പരാമർശമില്ലാത്തതിൽ പ്രവാസികൾ ദുഃഖിതരാണ്.  (Image Credit: juvaida khatun/istockphoto.com)
(Image Credit: juvaida khatun/istockphoto.com).

∙ ബജറ്റ് എന്നാൽ എന്ത്, 
ഇതിന്റെ 3 വിഭാഗങ്ങൾ ഏവ ?
ഒരു സാമ്പത്തിക വർഷത്തിൽ 
സർക്കാർ പ്രതീക്ഷിക്കുന്ന വരവും 
ചെലവും പ്രതിപാദിക്കുന്ന ധനകാര്യ രേഖയാണ് ബജറ്റ്. ഇത് മൂന്നു 
വിധത്തിലുണ്ട്
1.  കമ്മി ബജറ്റ് : വരുമാനത്തെക്കാൾ 
കൂടുതലാണ് ചെലവെങ്കിൽ കമ്മി ബജറ്റ്. 
2. മിച്ച ബജറ്റ്: വരുമാനം കൂടുതലും ചെലവ് കുറവും ആണെങ്കിൽ 
മിച്ച ബജറ്റ്. 
3.  സന്തുലിത ബജറ്റ്: വരുമാനവും 
ചെലവും ഒരുപോലെയാണെങ്കിൽ 
അത് സന്തുലിത ബജറ്റ്. 

∙ ധനനയം എന്നാൽ എന്ത്, ലക്ഷ്യങ്ങൾ ഏവ?
പൊതുവരുമാനം, പൊതുചെലവ്,
പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം.

ലക്ഷ്യങ്ങൾ 
∙ സാമ്പത്തിക സ്ഥിരത നേടുക.
∙ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
∙ അനാവശ്യ ചെലവുകൾ
നിയന്ത്രിക്കുക

English Summary:

Simple Tips To Pass Public Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com