ADVERTISEMENT

പരീക്ഷാ ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണല്ലോ കൂട്ടുകാർ. ഇനിയുള്ള ദിവസങ്ങളിൽ എന്തു ചെയ്യണം?

പരീക്ഷയ്ക്കു മുൻപ്
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി വെറും 10 ദിവസം. നിർണായകമായ ഈ ദിവസങ്ങൾ കാര്യക്ഷമതയോടെ വിനിയോഗിക്കണം. ഇനിയുള്ള ദിവസങ്ങളിൽ പഠനം നന്നായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ശാരീരിക– മാനസിക ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുകയും വേണം. പുറത്തുനിന്നുള്ള ഭക്ഷണവും അത്യാവശ്യമില്ലാത്ത യാത്രകളും ഒഴിവാക്കാം. അശ്രദ്ധമൂലമോ അസുഖം മൂലമോ എന്തെങ്കിലും സംഭവിച്ച് പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ ഒരു കൊല്ലത്തെ പ്രയത്നമാണ് പാഴാവുക.

മടി ‌തോന്നുമ്പോൾ പരീക്ഷയിൽ ഉന്നതവിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. പരീക്ഷ അടുക്കുംതോറും പതിവിൽ കൂടുതൽ സമയം ഉറക്കം ഒഴിവാക്കി പഠിക്കുന്ന ശീലം വേണ്ട. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റു സമയം ഇടവേള എടുക്കുകയും ചെറുചൂടുവെള്ളം കുടിക്കുകയും ചെയ്യുക. ഇനിയുള്ള ദിവസങ്ങളിൽ മൊബൈലും ടിവിയും 
പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. മറവി ഒഴിവാക്കാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറുകുറിപ്പുകൾ മറിച്ചു നോക്കുക. രാത്രിയിൽ കിടക്കുമ്പോൾ ഈ കുറിപ്പുകൾ നോക്കി കിടക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ആ കുറിപ്പുകൾ വീണ്ടും നോക്കുക. പഠനത്തിന്റെ ഇടവേളകളിലും മറ്റെന്തെങ്കിലും കാര്യം ചെയ്യുമ്പോഴുമെല്ലാം നിങ്ങളുടെ അധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ സങ്കൽപിക്കുക.

text-book-time-piece-billion-photos-shutterstock-com
Representative Image Photo Credit : Billion Photos / Shutterstock.com

പരീക്ഷാ ദിവസങ്ങളിൽ
∙ എന്നും എഴുന്നേൽക്കുന്ന 
സമയത്തുതന്നെ എഴുന്നേൽക്കുക.
∙ ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് 
ആവശ്യമുള്ള എല്ലാ സാമഗ്രികളും 
ഒരുക്കിവയ്ക്കുക.
∙ പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും സ്‌കൂളിലെത്തുക.
∙ പരീക്ഷയ്ക്കു മുൻപു ലഭിക്കുന്ന 15 മിനിറ്റും പ്രയോജനപ്പെടുത്തുക. അതിനായി ചോദ്യക്കടലാസ് കിട്ടിയ ഉടൻ മനസ്സിരുത്തി വായിക്കുക.
∙ ഏറ്റവും നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് പെൻസിൽ കൊണ്ട് നമ്പറിടുക.
∙ ഓരോ ചോദ്യത്തിനും മാർക്കിന്റെ 
അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക.
∙ ഏറ്റവും നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യ പേജിൽ ഏറ്റവും വൃത്തിയായി 
എഴുതുക. പരമാവധി വെട്ടും 
തിരുത്തലുകളും ഒഴിവാക്കുക.
∙ പരീക്ഷയിൽ മാത്രം 
ശ്രദ്ധിക്കു.

കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Kerala SSLC Preparation 2024: Know complete ctrategy, tips & guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com