ADVERTISEMENT

∙ പ്രധാനപ്പെട്ട 7 ആശയങ്ങളിൽ നിന്നാണു പരീക്ഷയ്ക്കു നിർമിതി ചോദ്യങ്ങൾ വരിക. മുൻകാല ചോദ്യപേപ്പറുകളിൽ നിന്നുള്ള പരിശീലന ചോദ്യങ്ങൾ കണ്ടെത്തി വരച്ചു പഠിക്കണം. നിർമിതികൾ ഭംഗിയായി വരയ്ക്കണം. വരയ്ക്കുന്നവയുടെ അളവുകൾ എഴുതാൻ മറക്കരുത്. ഇത്തരം ചോദ്യങ്ങളിൽ ഏതെങ്കിലും ഭാഗം അളന്ന് ഉത്തരമെഴുതാൻ പറയാറുണ്ട്.  

∙ സ്‌കെയിലിന്റെ വക്കുകള്‍, കോമ്പസിന്റെ സൂചിയും സ്‌ക്രൂവും എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണം. കോംപസില്‍ പെൻസിൽ നേരത്തേ ഉറപ്പിച്ചു വയ്ക്കണം. പെന്‍സിലിന് കോംപസിനേക്കാള്‍ ഉയരം കുറവായിരിക്കണം.

∙ സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ, ത്രികോണമിതി വിലകൾ എന്നിവ പഠനമുറിയിൽ എഴുതി ഒട്ടിച്ചുവയ്ക്കണം. പലവട്ടം ഇവ വായിച്ചു നോക്കണം. മധ്യമം കണ്ടെത്താനുള്ളതു പോലെ ഉറപ്പു ചോദ്യങ്ങൾ കണ്ടെത്തി അവ പരിശീലിക്കണം.

∙ 1 മുതൽ 35 വരെയുള്ള സംഖ്യകളുടെ വർഗങ്ങൾ പഠിച്ചുവയ്ക്കുന്നത് ഉപകാരപ്രദമാകും. സംഖ്യകളുടെ ഗുണനവും ഹരണവും, വർഗമൂലം കാണുക, ദശാംശസംഖ്യകളുടെയും ഭിന്നസംഖ്യകളുടെയും ക്രിയകൾ എന്നിവ ദിവസേന ചെയ്തു ശീലിക്കണം.

∙ പ്രധാന ആശയങ്ങൾ ഒരു നോട്ടുബുക്കിൽ ചെറിയ കുറിപ്പുകളായി എഴുതിവയ്ക്കണം. ഇടയ്ക്കിടെ അതു വായിച്ചു നോക്കണം. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപു പോലും അവ വായിച്ചുനോക്കിയാൽ ഒരു റിവിഷന്റെ ഫലം ചെയ്യും.

∙ ശരാശരി 29 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. 2,3,4,5 മാർക്കുകളുടെ വിഭാഗത്തിൽ യഥാക്രമം 3,4,8,6 എണ്ണം ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതേണ്ടത്.

∙ 2 മാർക്കിന്റെയും 3 മാർക്കിന്റെയും ആദ്യ 2 വിഭാഗങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആദ്യ അരമണിക്കൂർ, തൊട്ടടുത്ത 4 മാർക്കിന്റെ വിഭാഗത്തിലെ 8 ചോദ്യങ്ങൾക്കും 5 മാർക്കിന്റെ 6 ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ 50 മിനിറ്റും മാറ്റിവച്ചാൽ ബാക്കി 20 മിനിറ്റ് എക്‌സ്ട്രാ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും വായിച്ചു നോക്കാനുമൊക്കെ ലഭിക്കും. ഈ സമയക്രമം ഒരു സൂചനയായി പറയുന്നു എന്നേയുള്ളൂ. ഓരോരുത്തരും തങ്ങളുടെ ശേഷി അനുസരിച്ച് ഇത്തരമൊരു പ്ലാൻ സ്വന്തമായി തയാറാക്കണം.

mathematics-student-illustration-imrsuiq-istock-photo-com
Representative Image. Photo Credit : iMrSquid / iStockPhoto.com

∙ പരീക്ഷയിൽ പറഞ്ഞിരിക്കുന്ന എണ്ണമനുസരിച്ച് ഓരോ വിഭാഗത്തിലും ഉത്തരങ്ങൾ എഴുതിക്കഴിഞ്ഞുവെന്നിരിക്കട്ടെ. ബാക്കി സമയം കൂടുതൽ ചോദ്യങ്ങൾ ഓരോ വിഭാഗത്തിൽ നിന്നും എഴുതാൻ ശ്രമിക്കുന്നത് ഗുണകരമാകും. ഏതെങ്കിലും ഒരു ഉത്തരം തെറ്റിയാലും അധികമായി എഴുതിയവയുടെ മാർക്ക് അത് പരിഹരിക്കുമല്ലോ.

∙ നന്നായി അറിയാവുന്നവ, കുറച്ചൊക്കെ അറിയാവുന്നവ, നന്നായി ആലോചിച്ചാൽ കിട്ടുമെന്നുള്ളവ എന്നിങ്ങനെ ചോദ്യനമ്പറിനു നേരെ വ്യത്യസ്ത അടയാളങ്ങളിട്ട് തിരിച്ചാൽ കുറച്ചുകൂടി ആസൂത്രണത്തോടെ എഴുതാൻ പറ്റും.

∙ ഓരോ ചോദ്യത്തിന്റെയും ഉത്തരം എഴുതിക്കഴിഞ്ഞ ശേഷം നമ്പറുകൾക്ക് നേരെ ടിക് ഇടുന്നത്, എത്ര ചോദ്യങ്ങൾക്ക് ഉത്തരമെഴുതി എന്ന് ഉറപ്പിക്കാൻ സഹായിക്കും.

∙ ചോദ്യങ്ങളുടെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതിയെന്ന് ഉറപ്പാക്കണം. ഉപചോദ്യങ്ങൾ വിട്ടുപോകുന്നത് പൊതുവെ സംഭവിക്കാവുന്ന പിഴവുകളിലൊന്നാണ്.

∙ പഠിച്ചാൽ മറന്നുപോകുമെന്ന് തോന്നുന്നവ പ്രത്യേകം നോക്കിവച്ച്, ഹാളിൽ കയറുന്നതിന് തൊട്ടുമുൻപ് അവ ഒന്നു കൂടി നോക്കിയ ശേഷം അത്തരം ചോദ്യങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയ്ക്ക് ഉത്തരം ആദ്യമെഴുതുന്നത് നന്നായിരിക്കും.

English Summary:

SSLC Examination 2024 - Mathematics Subject Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com