ADVERTISEMENT

കൂട്ടുകാർ ആവശ്യപ്പെട്ടതുപോലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ വിശേഷങ്ങൾ അടുത്തറിയാം. നിലയത്തിന്റെ ആദ്യഘടകം ബഹിരാകാശത്ത് എത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു, കേട്ടോ. ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അത്യാധുനിക ഗവേഷണ ലബോറട്ടറി – അതാണ് രാജ്യാന്തര ബഹിരാകാശ നിലയം (ISS- International Space Station).

∙It is the research and studies centre for different topics like astronomy, astrobiology, meteorology, physics, etc.
∙ ബഹിരാകാശത്ത് മനുഷ്യൻ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഒറ്റ നിർമിതിയാണിത്.
∙ It is the biggest artificial object in the solar system. യുഎസിലെ ഹൂസ്റ്റണിലും റഷ്യയിലെ മോസ്കോയിലുമാണ് കൺട്രോൾ സെന്ററുകൾ.
∙ ISS is 402 km away from our Mother Earth. The orbital speed of ISS is approximately 7.66 km/ second. ഓരോ 92.9 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു (orbital period). ദിവസവും ഏതാണ്ട് 16 തവണ.
∙ ഭൂമിയിൽ നിന്നു ചന്ദ്രനിൽ പോയി തിരികെ വരാനുള്ളത്രയും ദൂരമാണ് ഒരു ദിവസം ഐഎസ്എസ് സഞ്ചരിക്കുന്നത്. ഭൂമിയിൽനിന്ന് ഒരു ബഹിരാകാശവാഹനം വിക്ഷേപിച്ചാൽ 4 മണിക്കൂറിനുള്ളിൽ ബഹിരാകാശനിലയത്തിലെത്താം.
∙ ഐഎസ്എസ് നിർമാണത്തിൽ പങ്കാളികളായ 15 രാജ്യങ്ങൾ ഇവയാണ് – യുഎസ്, റഷ്യ, കാനഡ, ജപ്പാൻ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ അംഗരാജ്യങ്ങൾ (ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ).
∙ അമേരിക്കയുടെ നാസ, റഷ്യയുടെ ROSCOSMOS, ജപ്പാന്റെ JAXA, European Space Agency (ESA), Canadian Space Agency (CSA) എന്നീ ബഹിരാകാശ ഏജൻസികളുടെ സംയുക്ത പദ്ധതിയാണു നിലയം.
∙ 1998 നവംബർ 20ന് റഷ്യയുടെ സാര്യ കൺട്രോൾ മോഡ്യൂളിന്റെ (Zarya) വിക്ഷേപണത്തോടെ നിർമാണം തുടങ്ങി.
∙റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ (പേടകം) ബഹിരാകാശത്തെത്തിച്ചത്.
∙പിന്നാലെ അമേരിക്കയുടെ ഏറ്റവും പ്രധാന മൊഡ്യൂൾ യൂണിറ്റി (Unity) എത്തി. എൻഡവർ, ഡിസ്കവറി തുടങ്ങിയ സ്പേസ് ഷട്ടിലുകൾ പിന്നീട് കൂടുതൽ മൊഡ്യൂളുകളെയും അവ കൂട്ടിയോജിപ്പിക്കാനുള്ള ബഹിരാകാശയാത്രികരെയും അവിടെ എത്തിച്ചു. നിലവിൽ മോഡ്യൂളുകളും എലമെന്റുകളും ഉൾപ്പെടെ 43 എണ്ണമുണ്ട്.

എന്നാൽ പിന്നെ ഫുട്ബോൾ കളിച്ചാലോ

∙ 109 മീ. നീളവും 72.8 മീ. വീതിയുമുള്ള ഐഎസ്എസിന് ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പമുണ്ട്. ഭാരം 462 ടൺ. ∙ ഗവേഷണങ്ങൾക്കായി പ്രത്യേക ലാബുകളും മുറികളും കൂടാതെ 6 കിടപ്പുമുറികളും രണ്ടു ശുചിമുറികളും ഉണ്ട്.
∙ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ പേശികളുടെ ആരോഗ്യ സംരക്ഷണത്തിന് ‘താമസക്കാർക്ക്’ 2 മണിക്കൂർ വ്യായാമം ചെയ്യേണ്ടതുണ്ട്. അതിനായി ഒരു ജിംനേഷ്യവും ഇതിലുണ്ട്. ∙ പുറംകാഴ്ചകൾ കാണാനായി 360 ഡിഗ്രി കാഴ്ച ഉറപ്പാക്കുന്ന ജനൽ. 90 കിലോവാട്ട് ഊർജം ഉൽപാദിപ്പിക്കുന്ന 8 സൗരോർജ പാനലുകളാണ് നിലയത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നത്.
∙ The solar array wingspan (109 meters) is longer than the world’s largest passenger aircraft, the Airbus A380 (80 metres)
*from NASA website).

nasa-space-tourist-article-mid-journey
This image was generated using Midjourney

ടൂറിസവും കല്യാണവും വരെ
∙ ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് ഗോപിചന്ദ് തോട്ടക്കുറയെക്കുറിച്ച് കഴിഞ്ഞദിവസം കൂട്ടുകാർ പത്രത്തിൽ വായിച്ചിരുന്നോ? യുഎസ് ബിസിനസുകാരനായ ഡെന്നിസ് ടിറ്റോയാണ് ഐഎസ്എസിലെത്തിയ പ്രഥമ വിനോദസഞ്ചാരി.
∙ അനൗഷേ അൻസാരിയാണ് ഐഎസ്എസിലെത്തിയ ആദ്യ വനിതാ ടൂറിസ്റ്റ്.
∙ റഷ്യയുടെ യൂറി മാലെൻചെങ്കോ ഐഎസ്എസിൽ താമസിക്കുമ്പോൾ സ്വദേശത്തായിരുന്ന ഇക്കാറ്ററിന ഡിമിത്രിയേവിനെ വിവാഹം ചെയ്തത് ഇവിടെ നിന്ന് ഹോട്‌ലൈൻ സംവിധാനത്തിലൂടെയാണ്! കൊള്ളാം, അല്ലേ.
∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേതാണ് അടുത്ത കഥ. അന്ന് നിലയത്തിനുള്ളിൽ സജ്ജീകരിച്ച പ്രത്യേക ‘പോളിങ് ബൂത്തിൽ’ കാത്‌ലിൻ റൂബിൻസ് വോട്ട് ചെയ്തത് ഏറെ കൗതുകമായി.
∙ നിലയത്തിൽ നിന്ന് ഭാഗികമായി ഷൂട്ട് ചെയ്തതാണ് ‘ദ് ചാലഞ്ച്’ എന്ന സിനിമ.

space-football-play-article-mid-journey
This image was generated using Midjourney

ഒളിംപിക്സ് കൊടിമാറ്റം, ലോകകപ്പ് ലോഗോ പ്രകാശനം
∙ 2020 ടോക്കിയോ ഒളിംപിക്സ് ദീപമണഞ്ഞപ്പോൾ നടന്നതു പോലെയുള്ള കൊടിമാറ്റത്തിന് ഐഎസ്എസും വേദിയായി. ജപ്പാന്റെ ബഹിരാകാശ സഞ്ചാരിയും ബഹിരാകാശ നിലയത്തിന്റെ അന്നത്തെ കമാൻഡറുമായ അകിഹികോ ഹോഷിദെ, ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തൊമ പെസ്ക്വെയ്ക്ക് ഒളിംപിക്സ് പതാക ഐഎസ്എസിൽവച്ചു കൈമാറി. 2024 ഒളിംപിക്സ് ഫ്രാൻസ് തലസ്ഥാനം പാരിസിലാണല്ലോ.
∙ 2018 റഷ്യ ഫിഫ ലോകകപ്പിന്റെ ലോഗോ പ്രകാശനം മോസ്കോയിൽ നടന്നതിനുപിന്നാലെ ഐഎസ്എസിലും നടത്തി.

നിലയത്തിലെ ‘താമസക്കാർ’
∙ ഒരേ സമയം 7 പേർക്ക് ഐഎസ്എസിൽ താമസിക്കാം. ∙2000 നവംബർ 2നാണു ബഹിരാകാശയാത്രികർ ആദ്യമായി ബഹിരാകാശനിലയത്തിൽ താമസം തുടങ്ങിയത്. സെർജി ക്രികാലേവ്, യൂറി ഗിഡ്സെൻകോ (ഇരുവരും റഷ്യ), അമേരിക്കക്കാരൻ ബിൽ ഷെപ്പേർഡ് എന്നിവരായിരുന്നു ആദ്യ സംഘത്തിലെ അംഗങ്ങൾ.
∙ ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി 260ൽ ഏറെപ്പേർ ഇവിടെ താമസിച്ചു. യുഎസ്, റഷ്യ സഞ്ചാരികളാണിതിൽ ആദ്യ 2 സ്ഥാനങ്ങളിൽ. ഐഎസ്എസിലേക്കു പോകാൻ ഇന്ത്യൻ യാത്രികൻ പരിശീലനത്തിലാണെന്നു നാസ അറിയിച്ചിട്ടുണ്ട്. ∙ ഐഎസ്എസിലേക്ക് വിവിധ സാധനങ്ങളെത്തിക്കുന്നത് മനുഷ്യരില്ലാ പേടകങ്ങളാണ്. ∙ 120 രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തി
ലേറെ ഗവേഷണ പദ്ധതികൾ ഐഎസ്എസിൽ നടന്നുകഴിഞ്ഞു.

nasa-space-station-article-mid-journey
This image was generated using Midjourney

തിരിച്ചിറക്കാൻ 7 വർഷം കൂടി
∙ പ്രായമേറുന്നതിനാൽ ഐഎസ്എസ് 2031ൽ തിരിച്ചിറക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.ഇതിനായി പ്രത്യേക വാഹനം വികസിപ്പിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ ബഹിരാകാശനിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും. ബാക്കിയുള്ളവ ദക്ഷിണ പസിഫക്കിൽ വീഴ്ത്താനാണു ക്രമീകരണം.

intertanational-space-station-article-image-main-nasa
Photo Credit : NASA

Chillies & lettuce in the space
∙ Astronauts in the ISS succeeded in growing lettuce and chillies in the station! It is remarkable to learn that growing plants is possible out there.

ക്രിസ്മസ് സമ്മാനം
ക്രിസ്മസ് സമ്മാനങ്ങളുമായി ജപ്പാന്റെ കൗനോട്ടോറി (വെള്ളക്കൊക്ക് എന്നർഥം) എന്ന ബഹിരാകാശ വാഹനം സ്പേസ് സ്റ്റേഷനിലെത്തിയത് 2016ലെ ക്രിസ്മസ് കാലത്താണ്.

മലയാളി നേരിട്ടു കണ്ട നിലയം
മലയാളി പല ദിവസങ്ങളിലും ഐഎസ്എസിനെ നേരിട്ടു കണ്ടിട്ടുണ്ട്. ആകാശത്തുകൂടിയുള്ള സഞ്ചാരത്തിനിടയ്ക്കാണ് ഐഎസ്എസ് കേരളത്തിനുമുകളിലൂടെയും യാത്രചെയ്തത്.

പഠനം വഴി തുറക്കുമോ?
ഭൂമിയിലെ ജലസ്രോതസ്സുകളിൽ പലതും നശിച്ചുപോകുന്നെന്ന വേവലാതിയിലാണല്ലോ നാം. ചില രാജ്യങ്ങൾ മറ്റു ഗ്രഹങ്ങളിൽ ഇതിനു പരിഹാരമുണ്ടോ എന്നു തേടുന്ന പഠനങ്ങളിലാണ്.

ടിയൻഗോങ്
ഐഎസ്എസ് കൂടാതെ മറ്റൊരു ബഹിരാകാശ നിലയം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. അത് ചൈനയുടെ ടിയൻഗോങ് ആണ് (Tiangong Space Station– TSS). 2021 ലാണ് പ്രവർത്തനം ആരംഭിച്ചത്.

സ്‌പേസ് സ്‌റ്റേഷനുകൾ
ബഹിരാകാശത്തു കൂടുതൽ കാലം താമസിച്ചു പഠനങ്ങൾ നടത്താനായി ഉപയോഗിക്കുന്ന പേടകങ്ങളാണു സ്‌പേസ് സ്‌റ്റേഷനുകൾ. നിശ്ചിത വേഗത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഇവയെ ബഹിരാകാശനഗരം (Space township), ബഹിരാകാശത്തെ പാർപ്പിടം (space habitat) എന്നിങ്ങനെയും വിളിക്കുന്നു.
∙ ബഹിരാകാശത്തെ ഓരോ നേട്ടവും നാഴികക്കല്ല് ആണെങ്കിലും ബഹിരാകാശ മാലിന്യം വലിയ വെല്ലുവിളിയാണിപ്പോൾ. ഇവിടെ മാലിന്യം തള്ളരുത് എന്ന മുറവിളി ഉയർന്നു കഴിഞ്ഞു. Let's protect the space.

സല്യൂട്ട് 1: ആദ്യ ബഹിരാകാശനിലയം
മനുഷ്യവാസമുള്ള ആദ്യത്തെ ബഹിരാകാശ നിലയം സ്ഥാപിച്ചത് സോവിയറ്റ് യൂണിയനാണ്, 1971ൽ. സല്യൂട്ട് 1 (Salyut-1) എന്നായിരുന്നു പേര്. ബഹിരാകാശത്ത് ഇത് 175 ദിവസം ചെലവിട്ടു. ∙ അമേരിക്ക തൊട്ടുപിന്നാലെ, 1973ൽ സ്കൈലാബ് വികസിപ്പിച്ചു. ഇതു പിന്നീട് 1979ൽ ഉപയോഗശൂന്യമായി കടലിൽ പതിച്ചു. ∙ഇതിനുശേഷം സോവിയറ്റ് യൂണിയൻ സല്യൂട്ടിന്റെ വിവിധ പരമ്പരകൾ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ മിർ സ്പേസ് സ്റ്റേഷൻ 1986ൽ ബഹിരാകാശത്ത് എത്തി;2001 വരെ നിലനിന്നു.

ഭാവിയിലെ സ്പേസ്സ്റ്റേഷനുകൾ
∙ അമേരിക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യബഹിരാകാശ നിലയമായ ആക്സിയം (Axiom).
∙നാസ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി തുടങ്ങിയവർ സംയുക്തമായി വികസിപ്പിക്കുന്ന ലൂണാർ ഗേറ്റ്‌വേ.
∙ സ്റ്റാർലാബ് സ്പേസ് സ്റ്റേഷൻ (യുഎസ്), ഓർബിറ്റൽ റീഫ് സ്റ്റേഷൻ (യുഎസ്).
∙ റഷ്യയുടെ റോസ്, ലൂണാർ ഓർബിറ്റൽ സ്റ്റേഷൻ (ലോസ്), അമേരിക്കയുടെ ഹാവൻ–1, ലൈഫ് ഹാബിറ്റാറ്റ്
പാത്ത്ഫൈൻഡർ, ഓർബിറ്റൽ റീഫ് സ്റ്റേഷൻ.

English Summary:

Everyday Life on the International Space Station: From Exercise to Experiments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com