sections
MORE

ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ മക്കളുടെ നല്ല സുഹൃത്താകാം

HIGHLIGHTS
  • കുട്ടികളുടെ താല്പര്യങ്ങൾക്ക് മുൻഗണന
  • നിബന്ധനകൾ അടിച്ചേൽപ്പിക്കരുത്
tips-to-manage-generation-gap-between-parent-and-child
SHARE

മാതാപിതാക്കൾ ഓരോ കുട്ടികൾക്കും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കണം എന്നാണ് നാം പൊതുവെ പറയാറുള്ളത്. എന്നാൽ ഇതെത്രമാത്രം യാഥാർഥ്യമാകുന്നുണ്ട് എന്നു ചിന്തിക്കണം. പലപ്പോഴും കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങി ചെല്ലാനും അവരുടെ ചിന്തകൾക്ക് അനുസൃതമായി ചിന്തിക്കാനും മാതാപിതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഉത്തരം ജനറേഷൻ ഗ്യാപ്പ് എന്നത് തന്നെയാണ്. ഈ ഒരവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറാൻ സാധിക്കും. 

ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ കുട്ടികളുമായി നല്ല സൗഹൃദം നിലനിർത്തുന്നതിന് താഴെ പറയുന്ന വഴികൾ പിന്തുടരാം...

കുട്ടികളുടെ താല്പര്യങ്ങൾക്ക് മുൻഗണന 

കുട്ടിയുടെ ഏറ്റവും നല്ല താൽപ്പര്യപ്രകാരം തീരുമാനങ്ങളെടുക്കാൻ ശ്രമിക്കുന്ന ഒരാളാണ് നല്ല രക്ഷകർത്താവ്. സ്വന്തം താല്പര്യങ്ങൾ ഏത് വിഷയത്തിലുള്ളത്തും കുട്ടികളോട് പറയാം. എന്നാൽ അവരുടെ ഭാവിയെ സംബന്ധിക്കുന്ന തീരുമാനങ്ങൾ അന്തിമമായി എടുക്കേണ്ടത് കുട്ടികൾ തന്നെയാണ്. ഈ അവസ്ഥയും അവരുടെ തെറ്റുകളും ശരികളും കൃത്യമായി അവർക്ക് പറഞ്ഞു കൊടുക്കുയെന്നതാണ് നല്ലൊരു രക്ഷിതാവിന്റെ ചുമതല.

എല്ലാം തികഞ്ഞവരായി ആരുമില്ല 

ഒരു നല്ല രക്ഷകർത്താവ് എല്ലാം തികഞ്ഞവനാകണമെന്നില്ല, എല്ലാം തികഞ്ഞവരായി ആരുമില്ല എന്നു മനസിലാക്കുക. കുട്ടികൾക്ക് പോരായ്മകൾ ഉള്ളതുപോലെ തന്നെ രക്ഷിതാക്കൾക്കും അവരവരുടേതായ പോരായ്മകൾ ഉണ്ടായിരിക്കും. ഇതൊരു കുറവല്ല. കുട്ടികളുടെ ഭാവിക്ക് ദോഷകരമാകുന്ന കുറവുകൾ നികത്താൻ സ്വയം ശ്രമിക്കുക. കുട്ടികളുടെ പ്രതീക്ഷിയ്ക്കൊത്ത് മാറാൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിൽ അതവരോടുള്ള സ്നേഹം കൊണ്ടാണെന്ന്  പറഞ്ഞ് മനസിലാക്കുക. 

കളിയും ചിരിയും 

കുട്ടികൾക്ക് അവരുടെ ആവശ്യങ്ങൾ സാധിച്ചു നൽകാൻ വേണ്ടി മാത്രമുള്ള വ്യക്തികളാകരുത് മാതാപിതാക്കൾ. അവർക്കൊപ്പം സമയം ചെലവിടാനും കളിക്കാനും സമയം കണ്ടെത്തണം. ഇക്കാര്യത്തിൽ അച്ഛനും അമ്മയ്ക്കും പൂർണമായ ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും തരത്തിൽ ഒരു വീഴ്ച്ചയുണ്ടാകുന്ന പക്ഷം പരസ്പരം പഴിചാരാനുള്ള സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. മാത്രമല്ല, കുട്ടികളുടെ താല്പര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവ മനസിലാക്കുന്നതിനും ഇതുപകരിക്കും. 

നിബന്ധനകൾ അടിച്ചേൽപ്പിക്കരുത്

ഏതൊരു വീടിനും അതിന്റെതായ ഒരു അടുക്കും ചിട്ടയും രീതികളും അനിവാര്യമാണ്. എന്നു കരുതി അച്ഛനമ്മമാരുടെ മാത്രം ഇഷ്ടാനിഷ്ടങ്ങൾ നടപ്പാക്കാനുള്ള ഇടമായി വീടിനെ കാണരുത്. മക്കൾക്ക് അവരവരുടേതായ വ്യക്തിത്വം ഉണ്ടെന്നു മനസിലാക്കുക. ആ വ്യക്തിത്വത്തിനനുസരിച്ചുള്ള ചിന്തകൾക്കും പ്രവർത്തികൾക്കും വേണ്ട അവസരവും സ്വാതന്ത്ര്യവും അവർക്ക് നൽകുക. അച്ഛനമ്മമാർ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞാണ് പെരുമാറുന്നത് എന്നു അവർ മനസിലാക്കട്ടെ.

പരസ്പരം മാതൃകയാകുക 

പരസ്പരം മാതൃകയാകുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ട കാര്യം . കുട്ടികളിൽ നിന്നും മാതാപിതാക്കളും മാതാപിതാക്കളിൽ നിന്നും കുട്ടികളും നല്ല ശീലങ്ങൾ പരസ്പരം കൈമാറണം. അതിൽ വിജയിക്കുകയാണെങ്കിൽ തന്നെ മാതാപിതാക്കൾക്ക് കുട്ടികളുമായി കൂടുതൽ ഇഴയടുപ്പത്തോടെ പെരുമാറാൻ കഴിയും. പോസിറ്റീവ് പേരന്റിംഗ് എന്നതാകണം നിങ്ങളുടെ അടിസ്ഥാന തത്വം 

English Summary : Tips to manage generation gap between parent and child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA