ADVERTISEMENT

പേരന്റിങിലെ ഏറ്റവും അടിസ്ഥാനപരവും വളരെ പ്രധാനപ്പെട്ടതുമായ ഒന്നാണ് ബ്രസ്റ്റ് ഫീഡിങ്.  നമുക്കെല്ലാവർക്കും മുലയുട്ടലിനെ കുറിച്ച് അറിയാം.  എന്നാൽ ഈ മുലയുട്ടലിന്റെ പ്രാധാന്യത്തെ‌ക്കുറിച്ച് കൃത്യമായി മനസിലാക്കാത്ത നിരവധിപ്പേർ നമുക്കുചുറ്റുമുണ്ട്.  അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണിത്. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു തരികയാണ്    സൈക്കളോജിക്കൽ  കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്. 

കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് മുലപ്പാൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും  അത് അമ്മയ്ക്ക് എങ്ങനെയാണ് ഗുണകരമാകുന്നതെന്നും വിഡിയോയിൽ വിശദമായി പറയുന്നു.

മുലയുട്ടൽ ജേർണി അത്ര എളുപ്പമായുള്ള കാര്യമല്ല. അമ്മ ശാരീരികവും മാനസികവുമായി വളരെ ക്ഷീണിതയാകുന്ന സമയമാണിത്. മുലയൂട്ടലിനെ നെഗറ്റീവ് ആയി ബാധിക്കുന്ന ചില കാര്യങ്ങളും ശാരിക വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മുലപ്പാലിന് പകരമായി ഫോർമുല ഫീഡ് കൊ‌‌‌ടുക്കേണ്ടി വരുന്നതും  അത് അമ്മയിൽ പാലിന്റെ ഉത്പാദനം കുറയുന്നതിന് കാരണമാകുന്നത് എങ്ങനെയാണെന്നും വളരെ ലളിതമായി ശാരിക പറയുന്നു. 

English Summary : Importance of breast feeding : Smart parenting video by Sharika Sandeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com