പ്രശ്നങ്ങൾ പരിഹരിക്കാൻ മക്കളെ എങ്ങനെ പര്യാപ്തരാക്കാം ?

HIGHLIGHTS
  • ആവശ്യമായ ഉപദേശകങ്ങൾ നൽകുക
  • തീരുമാനങ്ങൾ എടുക്കാൻ സ്വയം പര്യാപതരാക്കുക
how-you-can-help-children-solve-problems
SHARE

കുട്ടികളുള്ള ഏതൊരു വീട്ടിലും സ്ഥിരം കേട്ടുവരുന്ന പരാതികളിൽ ഒന്നാണ് പ്രശ്നങ്ങൾ ഒതുങ്ങിയ നേരമില്ല എന്നത്. കുട്ടികളാകുമ്പോൾ മാതാപിതാക്കൾക്ക് മുന്നിൽ പലവിധ പരാതികൾ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. സ്‌കൂളിലെ വഴക്കുകൾ, സഹോദരങ്ങൾ തമ്മിലെ പിണക്കം തുടങ്ങി നൂറു നൂറു പരാതികൾ സ്ഥിരമാണ്. എന്നാൽ ഇത്തരം പരാതികളിലെല്ലാം മാതാപിതാക്കൾ ഇടപെടുമ്പോൾ കുട്ടികളെ ആശ്രയ സ്വഭാവമുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. 

ഈ അവസരത്തിൽ തെറ്റുകൾ തിരുത്താനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കുട്ടികളെ സ്വയം പര്യാപ്തമാക്കുകയാണ് വേണ്ടത്. തെറ്റുകൾ ചെയ്യാൻ അവസരം നൽകുന്നതു പോലെ തന്നെ പ്രധാനമാണ് അവരവരുടെ  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്വാതന്ത്ര്യം നൽകുക, ആവശ്യമായ ഉപദേശകങ്ങൾ നൽകുക, തീരുമാനങ്ങൾ എടുക്കാൻ സ്വയം പര്യാപതരാക്കുക എന്നിവയാണ് ഉചിതമായ മാർഗങ്ങൾ.

ചെറിയ ചെറിയ വഴക്കുകളും വാശികളും വളർത്തി വലുതാക്കാൻ മാതാപിതാക്കൾ അവസരം നൽകരുത്. പകരം ഇത്തരം പ്രശ്നങ്ങളെ നിസ്സാരമെന്നു കരുതി ഒഴിവാക്കണം. വീട്ടിൽ പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കുമ്പോൾ മറ്റുള്ളവരുടെ സഹായമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ക്രമേണ പഠിച്ചു തുടങ്ങുകയും ചെയ്യും. 

ഇത്തരം സമീപനം കുട്ടികളുടെ ചിന്താശക്തിയും കാര്യഗ്രഹണ ശേഷിയും വർധിപ്പിക്കും. മാതാപിതാക്കൾക്ക് പുറമെ, മുതിർന്ന സഹോദരങ്ങളും ഇത്തരം രീതി തന്നെ പിൻതുടരണം. ക്ഷമ, സഹനം തുടങ്ങിയ കാര്യങ്ങളും കുട്ടികൾ ഇത്തരം സമീപനത്തിലൂടെ പഠിക്കുന്നു. 

 English Summary : How ou can help children solve problems.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA