ADVERTISEMENT

പല മോഡേൺ കുടുംബങ്ങളിലും കണ്ടു വരുന്ന ഒരു കാര്യമാണ് വളർത്തുമൃഗങ്ങളെ അടുപ്പിക്കാതിരിക്കുകയെന്നത്. വീട്ടിൽ ഒരു പട്ടിയോ പൂച്ചയോ ഉണ്ടെങ്കിൽ അവരുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ട അവസ്ഥ വരുമെന്നത് തന്നെയാണ് ഇത്തരമൊരു ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ ഓരോ കുടുംബത്തെയും പ്രേരിപ്പിക്കുന്നത്. എന്നാൽ കുട്ടികളുടെ മൂല്യാധിഷിതമായ വളർച്ചയ്ക്കും ഇമോഷണൽ ഡെവലപ്മെന്റിനും വീട്ടിൽ ഒരു വളർത്തുമൃഗം ഉള്ളത് ഗുണകരമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

 

മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ ഏറെ മാറിപ്പോയിയെന്നു നാം പറയാറുണ്ട്. കാലങ്ങൾക്ക് മുൻപ് ആടോ, പശുവോ പട്ടിയോ പൂച്ചയോ ഒന്നും ഇല്ലാത്ത വീടുകളും ഉണ്ടായിരുന്നില്ല. ഇവയിലൂടെ സഹജീവി സ്നേഹം മനസിലാക്കിയാണ് ഓരോ കുട്ടിയും വളർന്നിരുന്നത്. അതിനാൽത്തന്നെ അവർക്ക് സമൂഹത്തോട് ഒരു കരുതലുണ്ടായിരുന്നു. മനുഷ്യനെക്കൊണ്ട് പഠിപ്പിക്കാൻ കഴിയാത്ത പല നല്ല  കാര്യങ്ങളും കുട്ടികൾക്ക് മനസിലാക്കി നൽകാൻ വളർത്തുമൃഗങ്ങളുടെ പരിചരണത്തിലൂടെ നേടാനാകും. എന്നാൽ ഒന്നോർക്കുക, വളർത്തുമൃഗങ്ങളെ ഏറ്റെടുക്കുക എന്നാൽ അത് ഒരു കുടുംബ ഉത്തദരവാദിത്വം കൂടിയാണ്. അതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കരുത്. വളർത്തുമൃഗങ്ങളെ കുട്ടികൾക്ക് നൽകാൻ ഇതാ ചില കാരണങ്ങൾ

∙സഹജീവി സ്നേഹം

മനുഷ്യർ മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ എന്നും മറ്റു മൃഗങ്ങൾക്കും ഇവിടെ അവകാശമുണ്ടെന്നും തെളിയിക്കാൻ ഇത് സഹായിക്കും. മൃഗങ്ങളെ ഉപദ്രവിക്കുന്ന രീതിയുള്ള കുട്ടികളിലെ സ്വഭാവ വൈകൃതങ്ങൾ മാറ്റുന്നതിന് ഇത് ഗുണം ചെയ്യും. 

∙ ഉത്തരവാദിത്വം വർധിക്കും

മൃഗങ്ങളുടെ പരിചരണത്തിന്റെ ഉത്തരവാദിത്വം കുട്ടികൾക്ക് നൽകുക, അതിലൂടെ അവരുടെ ചുമതലകളും ഉത്തരവാദിത്വവും വർധിക്കും. കൃത്യമായ സമയത്ത് ഭക്ഷണം നൽകുക, കുളിപ്പിക്കുക, മരുന്നുകൾ, കുത്തിവയ്പ്പുകൾ എന്നിവ ഓർത്ത് വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ ഏൽപ്പിക്കുക. അവരത് കൃത്യമായി ചെയ്യുമ്പോൾ ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറുക കൂടിയാണ് ചെയ്യുന്നത്.

∙ വീട്ടിനുള്ളിലൊരു കൂട്ട്

ഒന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബമാണെങ്കിലും ഇപ്പോൾ കുട്ടികൾ ശാരീരികമായ വ്യായാമങ്ങളോ കളികളോ ഒന്നുമില്ലാതെ ടെലിവിഷന്റെ മുന്നിലും ലാപ്ടോപ്പിന്റെ മുന്നിലുമൊക്കെയായി ചെലവഴിക്കുന്നതായാണ് കാണുന്നത്. ഈ അവസ്ഥയ്ക്ക് ഒരു വ്യത്യാസം കൊണ്ടുവരുന്നതിനു വളർത്ത് മൃഗങ്ങൾ സഹായിക്കും. അവയോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുമ്പോൾ അതു കുട്ടികളുടെ കൂടി ആരോഗ്യപരമായ വികസനത്തിന് ഉപകാരമാകുകയാണ് ചെയ്യുന്നത്

∙ മൊബൈൽ ഉപയോഗം കുറയ്ക്കാം 

കോവിഡ് വ്യാപനം പ്രമാണിച്ച് വീട്ടിനുള്ളിൽ തന്നെ ഇരുപ്പ് തുടങ്ങിയതും പഠനം ഓൺലൈൻ ആയതും കുട്ടികളെ ഒരു പരിധിവരെ മൊബൈൽൽ, ടാബ്‌ലെറ്റ് , ലാപ്ടോപ്പ് എന്നിവയ്ക്ക് അടിമകളാക്കിയിരിക്കുകയാണ്. ഇതിൽ നിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ കൂടെ കളിയ്ക്കാൻ ഒരു വളർത്തു മൃഗം ഉണ്ടായിരിക്കുന്നത് സഹായിക്കും

∙ ബ്രീഡുകൾക്ക് പിന്നാലെ പായണ്ട

വീട്ടിൽ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടാൻ ഒരു വളർത്തുമൃഗം വേണമെന്ന് കരുതി ഒരിക്കലും ടോപ് ബ്രീഡുകൾക്ക് പിന്നാലെ പായരുത്. നാടൻ മൃഗങ്ങളെ തെരഞ്ഞെടുക്കാം. കഴിവതും കൂട്ടിലിട്ടു വളർത്തരുത്. ഈ തീരുമാനം പോലും കുട്ടികളെ പോസിറ്റിവ് ആയി സ്വാധീനിക്കും എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

English Summary : Benefits of pets for child development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com