പണത്തിന്റെ മൂല്യവും വിനിയോഗവും അറിയണം ; കുട്ടികൾക്ക് വേണം മണിസെന്‍സ്

HIGHLIGHTS
  • അത്യാവശ്യത്തിനു മാത്രം പണം ചെലവഴിച്ച് ലളിതജീവിതം നയിക്കാനുള്ള വിവേകം കുട്ടികൾ പരിശീലിക്കണം
children-should-know-the-value-and-utilization-of-money
Image Credits : Rawpixel.com / Shutterstock.com
SHARE

രണ്ടു കുട്ടികളെ പരിചയപ്പെടാം. രണ്ടു പേരും പ്ലസ്സ് വണ്ണിന് പഠിക്കുകയാണ്. ഒരാൾ ദിവസവും വീടുകളിൽ പത്ര വിതരണം നടത്തി പണം സമ്പാദിച്ച് പഠനചെലവ് സ്വയം വഹിക്കുന്നു. രണ്ടാമൻ അവധി ദിവസങ്ങളിൽ കേറ്ററിങ്ങ് ജോലിക്ക് പോയി പണം സ്വരക്കൂട്ടി വില കൂടിയ വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നു. ഇടക്കൊക്കെ ലഹരിയും ഉപയോഗിക്കുന്നു. രണ്ടു പേരുടെ കീശയിലും വരുന്നത് പണം തന്നെയാണ് . പക്ഷേ രണ്ടു തരത്തിലാണ് വിനിയോഗമെന്നു മാത്രം. ഇനി മൂന്നാമതൊരു കൂട്ടരുണ്ട്. മാതാപിതാക്കളിൽ സമ്മര്‍ദം ചെലുത്തി സ്വന്തം ആവശ്യത്തിന് കാശു വാങ്ങുന്നവർ. ഇതിൽ രണ്ടാമത്തെ കുട്ടി പണം ചെലവാക്കുന്ന രീതി തെറ്റായ പണവിനിയോഗ മാതൃകയുടെ ഉത്തമ ഉദാഹരണമാണ്. പണം എങ്ങിനെ വിനിയോഗിക്കണം എന്ന കാര്യം - മണി സെന്‍സ് - കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കണം. പണം ചെലവഴിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം എന്തിനാണ് പണം ചെലവാക്കുന്നത്. മറ്റുള്ളവരുടെ ആര്‍ഭാട ജീവിതം പകർത്താന്‍ വേണ്ടിയാണോ എന്നതാണ്. 

അത്യാവശ്യ കാര്യത്തിനുവേണ്ടി ആയാൽപ്പോലും മാതാപിതാക്കളുടെ കൈയിൽ പണം ഉണ്ടാവണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളിൽ അതു മനസ്സിലാക്കാനും സമരസപ്പെടാനും കുട്ടികൾ പഠിച്ചിരിക്കണം. വരവിനെക്കാൾ ചെലവുചെയ്യുന്ന ധൂർത്ത് സംസ്ക്കാരം പൊതുവേ കേരളത്തിലുണ്ട്. അതു പകർത്തുന്നതാകരുത് കുട്ടികളുടെ പണ വിനിയോഗ രീതി. അത്യാവശ്യത്തിനു മാത്രം പണം ചെലവഴിച്ച് ലളിതജീവിതം നയിക്കാനുള്ള വിവേകം കുട്ടികൾ പഠനകാലത്തു തന്നെ പരിശീലിച്ചിരിക്കണം.

പണത്തിന്റെ വിനിയോഗവും മൂല്യവും അറിയാതെ ആർഭാട ജീവിതം നയിക്കുന്ന കുട്ടികൾ പിന്നീട് കൊച്ചുകൊച്ചു മോഷണങ്ങൾ നടത്താനും അസൻമാർഗികമായി പണം സമ്പാധിക്കാനുമൊക്കെ ശ്രമിച്ചെന്നു വരും. അതിനാല്‍ ചെറുപ്പത്തിലേ കുട്ടികളിൽ സമ്പാദ്യശീലവും ശരിയായ രീതിയില്‍ പണം കൈകാര്യം ചെയ്യാനുള്ള കഴിവും വളർത്തിയെടുക്കണം.

English Summary : Children should learn Money Sense

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA