എന്തുകൊണ്ടാണ് ചില കുഞ്ഞുങ്ങൾ വാശിക്കാർ ആകുന്നത് ?

HIGHLIGHTS
  • ഒഴിവു സമയങ്ങൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുവാൻ ശ്രദ്ധിക്കുക
  • എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ വാശിക്കാരും വഴക്കാളികളും ആകുന്നത്
tantrums-in-children-and-reasons
Representative image . Photo Credits :Kamelia Ilieva / Shutterstock.com
SHARE

കുട്ടികളുടെ സ്വഭാവ സവിശേഷതൽക്ക് മുകളിൽ വിധി എഴുതും മുൻപ് പലകുറി ആലോചിക്കണം. പ്രത്യേകിച്ച് വാശിക്കാരായ കുട്ടികളുടെ കാര്യത്തിൽ. അവർ വാശി കാണിക്കാൻ ഉണ്ടായ സാഹചര്യത്തെ വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പലപ്പോഴും മാതാപിതാക്കൾക്ക് വീഴ്ച പറ്റുന്നത് ഇവിടെയാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ വാശിക്കാരും വഴക്കാളികളും ആകുന്നത്. ചിന്തിച്ചിട്ടുണ്ടോ? കുട്ടികളുടെ ശാരീരികമായ അസ്വസ്ഥതകൾ മൂലമോ സ്വഭാവവൈകല്യങ്ങൾ മൂലമോ ആകാം കുട്ടികൾ പ്രധാനമായും വാശി പിടിക്കുന്നത്. 

ശാരീരികമായ അസ്വസ്ഥതകൾ ആണ് കാരണമെങ്കിൽ അതെന്തെന്നു കണ്ടെത്താനും ചികിത്സ നൽകുവാനും സാധിക്കണം. ഇനി അതല്ല, സ്വഭാവ വൈകല്യമാണ് കാരണമെങ്കിൽ അതുണ്ടാക്കാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് വിശദമായി പഠിച്ചശേഷം അതിനനുസരിച്ച് നടപടികൾ എടുക്കണം. അപൂർവ്വമായെങ്കിലും ചിലകുട്ടികളിൽ വിഷാദരോഗത്തിന്റെ ലക്ഷണം എന്ന നിലക്കും വാശി കാണപ്പെടാം. 

ഏതു കാര്യവും വാശിയിലൂടെ നേടാൻ ശ്രമിക്കുക, വർത്തമാനം കുറക്കുക, മറ്റാരുമായും അധികം ഇടപെടലുകൾ ഇല്ലാതിരിക്കുക തുടങ്ങിയവയെല്ലാം വാശിമൂലമുള്ള വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ പെടുത്താവുന്നതാണ്. സാഹചര്യങ്ങളെ പഠിക്കുക എന്നതാണ് ഇക്കാര്യത്തിൽ പ്രധാനം. പലപ്പോഴും മാതാപിതാക്കളുടെ അസാന്നിധ്യം തന്നെയാണ് കുട്ടികളെ വാശിക്കാരാക്കുന്നത് . 

ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളിലാണ് ഈ പ്രശ്നം പ്രധാനമായും കണ്ടു വരുന്നത്. നാല് വയസ്സ് വരെയുള്ള പ്രായം ബുദ്ധി വികാസത്തിന്റേതാണ്. അതിനാൽ ഈ കാലയളവിൽ മാതാപിതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവാക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമായ കാര്യമല്ല. അപ്പോൾ കഴിവതും ഒഴിവു സമയങ്ങൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുവാൻ ശ്രദ്ധിക്കുക. 

അച്ഛനമ്മമാർക്ക് ജോലി മാറ്റം ഉണ്ടാകുന്നതിനു അനുസരിച്ച് അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റം കുട്ടികളെ വലിയ രീതിയിൽ തന്നെ ബാധിക്കും. അവർ പരിചയിച്ചു വന്ന ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള പറിച്ചു നടൽ, അടുത്തറിയുന്ന വ്യക്തികളുടെ അഭാവം തുടങ്ങിയ കാര്യങ്ങൾ ചെറിയ കാലത്തേക്ക് എങ്കിലും കുട്ടികളെ ദോഷകരമായി ബാധിക്കും. പുതിയ ചുറ്റുപാടിനോടും സാഹചര്യങ്ങളോടും കുട്ടികൾക്ക് ഒരു വെറുപ്പ് അനുഭവപ്പെടാം. ഈ വെറുപ്പാണ് ദേഷ്യത്തിലേക്കും വാശിയിലേക്കും വഴിമാറുന്നത്. 

കുട്ടിക്ക് യുക്തിപൂര്‍വമായി ചിന്തിക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള വാശിക്ക്, കടുത്ത ശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ല. കാര്യങ്ങൾ പറഞ്ഞു അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം, മാതാപിതാക്കളുടെ സാമിപ്യം എന്നിവയാണ് ആവശ്യം. മാതാപിതാക്കൾ ഏറെ ശ്രമിച്ചിട്ടും വിട്ടുമാറാത്ത വാശിയാണ് കുഞ്ഞിനുള്ളത് എങ്കിൽ തീർച്ചയായും കുഞ്ഞിനെ കൗൺസിലിംഗിന് വിധേയമാക്കേണ്ടതാണ്. 

English Summary : Tantrums in children and reasons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA