കൗമാരക്കാരായ മക്കളുണ്ടോ? മാനസിക പിന്തുണയേകാൻ അറിഞ്ഞിരിക്കണം ഈ നാല് കാര്യങ്ങൾ

HIGHLIGHTS
  • ഉപദേശങ്ങൾക്ക് പകരം തുറന്ന ചർച്ചകളാവാം
  • പിന്തുണയേകാൻ സമയം സമയം നീക്കി വയ്ക്കാം
unicef-suggest-four-things-that-parents-can-support-teens-mental-health
Representative image. Photo Credits : spass / Shutterstock.com
SHARE

കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് കൗമാരകാലം. തിരിച്ചറിവുകളും ജീവിത ലക്ഷ്യങ്ങളും രൂപപ്പെടേണ്ട കൗമാരകാലം മാതാപിതാക്കളുടെ പിന്തുണയും സ്നേഹവും ഏറ്റവും ആവശ്യമായ സമയം കൂടിയാണ്. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും തരണം ചെയ്യാനുള്ള ഊർജ്ജം പകർന്നു കൊടുത്ത് അവരുടെ കൂടെയുണ്ടാവേണ്ടത് ഈ കാലത്ത് അത്യാവശ്യമാണ്. കൗമാര കാലഘട്ടത്തിൽ കുട്ടികളുടെ  മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നാല് സുപ്രധാന കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് യുനൈറ്റഡ് നേഷൻസ് ചിൽഡ്രൺസ് ഫണ്ട് അഥവാ യുനിസെഫ് (UNICEF). 

• മാനസിക വിചാരങ്ങൾ പങ്കുവയ്ക്കാൻ പ്രോത്സാഹിപ്പിക്കാം.

സൗഹൃദപരമായ സംഭാഷണത്തിലൂടെ അവരുടെ ഓരോ ദിവസവും എങ്ങനെയായിരുന്നുവെന്ന് ചോദിച്ചറിയാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ട് എന്നു തോന്നിയാൽ തുറന്നുപറയാനുള്ള ഇടം നൽകുകയും ഏതു കാര്യത്തിനും കൂടെ ഉണ്ടാവുമെന്ന് ഉറപ്പു കൊടുക്കുകയും വേണം. മാനസിക വിചാരങ്ങൾ മാതാപിതാക്കളുമായി പങ്കുവെച്ച് അവരിൽ നിന്നും പിന്തുണ കിട്ടുന്നതിനോളം മറ്റൊന്നിനും കുട്ടികളെ സമാധാനിപ്പിക്കാനാവില്ലയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവരുടെ  വിഷമങ്ങളും ചിന്തകളും മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ സാധിക്കുമെന്ന ചിന്തയാണ് വളർത്തിയെടുക്കേണ്ടത്. എപ്പോഴും കുറ്റങ്ങൾ കണ്ടെത്താതെ അവർ  സ്വയം ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് അഭിനന്ദിക്കാനും ശ്രദ്ധിക്കുക.

• പിന്തുണയേകാൻ സമയം സമയം നീക്കി വയ്ക്കാം

കൗമാര കാലത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക് കൊച്ചു കുട്ടികളെപ്പോലെ എപ്പോഴും ശ്രദ്ധ വേണ്ടി വരില്ല എന്ന ചിന്ത പല മാതാപിതാക്കൾക്കുമുണ്ട്. എന്നാലത് തെറ്റായ പ്രവണതയാണ്. ദൈനംദിന പ്രവർത്തികളിൽ കുട്ടികളെക്കൂടി  ഉൾപ്പെടുത്തി അവർക്കൊപ്പം കൂടാൻ ശ്രമിക്കുന്നതാണ് ഉചിതം. പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശിക്കാതെ  ഇടവേളകൾ എടുത്ത് അവർക്ക് മാനസികോല്ലാസം നൽകുന്ന കാര്യങ്ങൾ  ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 

എപ്പോഴും പിടിച്ചു വയ്ക്കാതെ തനിക്കുവേണ്ടി അല്പം സമയം കണ്ടെത്താൻ കൗമാരക്കാരെ  അനുവദിക്കേണ്ടതുമുണ്ട്. മാനസിക വളർച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. 

• ഉപദേശങ്ങൾക്ക് പകരം തുറന്ന ചർച്ചകളാവാം

എന്തെങ്കിലും പ്രതിസന്ധികൾ നേരിടുന്നതായി കുട്ടികൾ അറിയിച്ചാൽ എന്തു ചെയ്യണമെന്ന നിർദ്ദേശം നൽകാതെ  അവർക്കൊപ്പം കൂടി അതെങ്ങനെ തരണം ചെയ്യാമോന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്വേണ്ടത്. ഓരോ കാര്യത്തെപ്പറ്റിയും കുട്ടികൾക്കുള്ള കാഴ്ചപ്പാടും പ്രധാനമാണെന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടാകണം. ദേഷ്യം തോന്നുന്ന സമയങ്ങളിൽ കുട്ടികളുടെ കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതിരിക്കുകയാണ് നല്ലത്. പ്രശ്നപരിഹാരം ഏകപക്ഷീയം ആവാതിരിക്കാൻ ശ്രദ്ധിക്കുക.

കുട്ടികളുടെ മനോനില നാം അറിയുന്നത് പോലെ നമ്മുടെ ബുദ്ധിമുട്ടുകളും മാനസികാവസ്ഥയും കുട്ടികളും അറിയേണ്ടതുണ്ട്. അതവരിൽ നിന്നും മറച്ചു വെയ്ക്കേണ്ട കാര്യമില്ല. എല്ലാ വ്യക്തികൾക്കും മാനസികമായി പിരിമുറുക്കങ്ങൾ ഉണ്ടാകുമെന്നും അവ തരണം ചെയ്യാൻ  സാധിക്കുമെന്നുമുള്ള ചിന്ത കുട്ടികളിൽ ഉണ്ടാവാൻ ഇതു ഉപകരിക്കും.

• മാതാപിതാക്കൾ സ്വന്തം കാര്യങ്ങളിൽ കൂടി ശ്രദ്ധിക്കുക.

മക്കൾക്ക് നൽകുന്ന ശ്രദ്ധ പോലെ സ്വന്തം ജീവിതവും പ്രധാനമാണ് തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടാവണം. എപ്പോഴും കുട്ടികളുടെ പഠനത്തിലും ആഹാരകാര്യങ്ങളിലും മാത്രം ശ്രദ്ധിച്ചു സമയം ചിലവിടുന്നത്  മാനസികസംഘർഷത്തിനു മാത്രമേ വഴിവയ്ക്കു. അതു പേരന്റിങ്ങിനേയും ദോഷകരമായി ബാധിക്കും. സ്വന്തം ഹോബികൾ പിന്തുടരാനോ സുഹൃത്തുക്കളുമായി സമയം പങ്കിടാനോ മാതാപിതാക്കൾ ശ്രമിക്കുക. അതു കുട്ടികൾക്ക് മികച്ച മാതൃക തന്നെയാണ് നൽകുന്നത്.

English Summary : UNICEF suggest four things that parents can support teens mental health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA