ADVERTISEMENT

ചില ആളുകൾ അങ്ങനെയാണ്... മറ്റുള്ളവർ ഒന്നു സങ്കടപ്പെട്ടു കാണാൻ കാത്തിരിക്കുന്നവർ, മറ്റുള്ളവരുടെ മുഖത്തെ ചിരിയൊന്നു മാഞ്ഞുകാണാൻ ആഗ്രഹിക്കുന്നവർ. ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളുമായി അത്തരക്കാൻ നമ്മളിൽ പലർക്കും അരികിലെത്തിയേക്കാം. പ്രത്യേക പരിഗണന വേണ്ടുന്ന മകനെ കുറിച്ച് അത്തരം ചോദ്യമെറിയുന്നവരോടായി സിനു കിഷൻ എന്ന അമ്മയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. .‘അയ്യോ....ഇതെന്തു പറ്റി കൊച്ചിന്? ജന്മനാ ഉള്ളതാണോ? കുടുംബത്ത് ആർക്കെങ്കിലും ഉണ്ടോ? കഷ്ടായി ട്ടോ!! ഇനി ജീവിതകാലം മുഴുവൻ സഹിക്കണ്ടെ...’ എന്നിങ്ങനെയുള്ള ‘കുത്സിത’ സംസാരങ്ങളിൽ ഏർപ്പെടാതിരിക്കുക. എന്നാണ്  ഇത്തരക്കാരോട് ഈ അമ്മയ്ക്ക് പറയാനുള്ളത്. 

സിനു കിഷന്റെ കുറിപ്പ് വായിക്കാം.

കുട്ടികളുടെ photos കാണിച്ചു കൊടുക്കവേ, (ചോദിച്ചത് കാരണം), മകന്റെ ഫോട്ടോ പല ആംഗിളിൽ, ചെരിഞ്ഞും മറിഞ്ഞും അവർ  നോക്കുന്നത് കണ്ട് ഞാൻ പറഞ്ഞു, (സ്വതവേ ഉള്ള ചിരിയോടെ), 

‘അവൻ സ്പെഷ്യൽ needs ഉള്ള കുട്ടിയാണ്. He has Down Syndrome’. 

(It should actually be called uplifting syndrome. Who on earth gave it this name, honestly!!) 

മുഖം മാറുന്നു, ഭാവം നിറയുന്നു, പിന്നീട്, 

‘ഷോ ഷാട്’ !! (So sad😀) 

എന്തോ....എനിക്ക് ഒന്ന് കൂടി ചിരി വന്നു. 

‘എന്തിന്? He is our greatest blessing.’ 

‘എന്നാലും, ഇത് മാറ്റാൻ ഒന്നും പറ്റില്ല, അല്ലെ?’ 

‘I wouldn't change him for the entire world.’ 

ചിരി വിടാതെ ഞാൻ അത് പറയുമ്പോഴും, ‘ങ്ങേ, അതെങ്ങനെ?’ എന്ന മട്ടിൽ  അവർ  എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. 

പറഞ്ഞത് ഹൃദയത്തിൽ നിന്നും തന്നെയാണ്. ഈ ലോകത്ത് ഒന്നും, ലോകം മുഴുവൻ തരാം, എന്ന് പറഞ്ഞാലും എന്റെ കുഞ്ഞിന് പകരം ഒരു തരി പോലും പോലും ആകില്ല. അവൻ എങ്ങനെയാണോ, അങ്ങനെ  തന്നെ പൂർണമായും ഉൾക്കൊണ്ടാണ് സ്നേഹിക്കുന്നത്. അതിൽ തന്നെയാണ് അതിരറ്റ് ബഹുമാനിക്കുന്നത്. അത് മുകളിൽ പറഞ്ഞത് പോലെ, ചെറിയൊരു സമൂഹം ആൾക്കാർക്ക് എങ്കിലും, അമ്പരപ്പായോ, മനസ്സിലാക്കാൻ കഴിയാതെയോ  പോകുന്നുണ്ട് എങ്കിൽ, ‘പെർഫെക്ഷൻ’ എന്നുള്ളതിനെ കുറിച്ച്, ‘perfect’ എന്ന കൺസെപ്റ്റിനെ കുറിച്ച്, നിങ്ങൾക്കുള്ള വികലമായ ധാരണയാണ് കാരണം. എത്രയെത്ര അത്ഭുതങ്ങൾ ആണ് മനുഷ്യരെ, നിങ്ങൾ കാണാതെയും അറിയാതെയും പോകുന്നത്? കൺമുന്നിൽ കാണുന്ന അപാരമായ നിഷ്കളങ്കതകൾ പോലും ആസ്വദിക്കാൻ കഴിയാത്ത വിധം, അത്രയും ചുരുങ്ങി പോയിരിക്കുന്നല്ലോ നിങ്ങൾ.! 

വാൽ കഷ്ണം: Sympathy, Empathy ഒന്നും വേണ്ട, ഒരു സാമാന്യ മര്യാദയുടെ പേരിൽ എങ്കിലും, സ്പെഷ്യൽ needs ഉള്ള കുട്ടികളുടെ അമ്മമാരോടോ, അച്ചൻമാരോടോ ചെന്ന്....‘അയ്യോ....ഇതെന്തു പറ്റി കൊച്ചിന്? ജന്മനാ ഉള്ളതാണോ? കുടുംബത്ത് ആർക്കെങ്കിലും ഉണ്ടോ? കഷ്ടായി ട്ടോ!! ഇനി ജീവിതകാലം മുഴുവൻ സഹിക്കണ്ടെ...’ എന്നിങ്ങനെയുള്ള ‘കുത്സിത’ സംസാരങ്ങളിൽ ഏർപ്പെടാതിരിക്കുക. എല്ലാവർക്കും എന്റെയത്രയും ക്ഷമ ഉണ്ടായെന്നു വരില്ല. ചിലർ ചിതറി പോയേക്കാം....(പലർക്കും അതാണ് വേണ്ടതും....) മറ്റു ചിലർ നിങ്ങളെ ‘ചിതറിച്ചേക്കാം’. ഈ രണ്ടാമത് പറഞ്ഞത് ചിലപ്പോൾ അപ്രതീക്ഷവും, അത്യുഗ്രവും ആയിരിക്കും. അതിനാൽ, ജാഗ്രതൈ!! 

താഴെ....എന്റെ ഉദയ സൂര്യൻ. വിളക്ക്. എൻ ജീവൻ. പൊന്ന് മോൻ, യദു കുട്ടൻ.❤️

English Summary : Viral social media post of Sinu Kishain on her son Yadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com