കുഞ്ഞു നുണകൾ തിരുത്തണം ; കാത്തിരിക്കുന്നത് ‘കോണ്ടക്റ്റ്‌ ഡിസോര്‍ഡര്‍’

HIGHLIGHTS
  • പ്രത്യാഘാതം എന്തുതന്നെയായാലും ഏത് കാര്യത്തിനും നേര് മാത്രം പറയുക
  • കുട്ടികൾ കണ്ടുവരുന്ന ഏറ്റവും മികച്ച മാതൃകകളാണ് മാതാപിതാക്കളെന്ന് മനസിലാക്കുക
behavior-or-conduct-problems-in-children
Representative image. Photo Credits; wavebreakmedia/ Shutterstock.com
SHARE

ചെറിയ കുട്ടികൾ കൗതുകത്തിനായി പറയുന്ന ചില നിരുപദ്രവകരമായ കള്ളങ്ങളുണ്ട്. ഉദാഹരണമായി, ഇല്ലാത്ത കളിപ്പാട്ടങ്ങൾ ഉണ്ടെന്ന് പറയുക, ഭക്ഷണം കഴിച്ചെന്നു പറയുക തുടങ്ങിയ കാര്യങ്ങൾ. പലപ്പോഴും ഇത്തരം നുണകൾ മാതാപിതാക്കൾ  മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ ഇത് ഒരുതരത്തിൽ പ്രോത്സാഹനമായാണ് കുഞ്ഞുങ്ങൾ എടുക്കുന്നതെന്നു നിങ്ങൾ അറിയുന്നുണ്ടോ? കുട്ടികള്‍ കളവുപറയുന്നത് അത്ര നിസ്സാരമായി തള്ളിക്കളയരുത്. 

നിരന്തരമായി കുഞ്ഞുകുഞ്ഞു നുണകൾ പറയുന്ന കുട്ടികളില്‍ ‘കോണ്ടക്റ്റ്‌ ഡിസോര്‍ഡര്‍’ എന്ന പെരുമാറ്റ വൈകൃതം കാലാന്തരത്തിൽ രൂപപ്പെടും.  മൂന്ന് വയസ്സു മുതലാണിത് പതിവായി കാണുന്നത് . മാതാപിതാക്കൾ മക്കളോട് കൂടുതലായി അടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. മക്കളുടെ ഓരോ ചലനങ്ങളും മനസിലാക്കാൻ സാധിച്ചാൽ മാത്രമേ ഇതിനു വിരാമമിടാൻ കഴിയൂ. 

നുണ പറയുന്ന സമയത്ത് കുട്ടിയുടെ മുഖ ഭാവവും ,ശബ്‌ദത്തിന്റെ വ്യത്യാസവും മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. നാലര വയസ് പ്രായത്തിനുള്ളിൽ കുഞ്ഞ് നുണകൾ അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത ഘട്ടം ശ്രമകരമാണ്. കാരണം സ്‌കൂൾ പ്രായം ആരംഭിക്കുന്നതോടെ അകാരണമായി പറയുന്ന നുണകൾ പലവിധ ആവശ്യങ്ങൾക്കായി പറയാൻ തുടങ്ങും. ഈ രീതി തുടർന്നാൽ എട്ടു വയസ് പ്രായമാവുമ്പോഴേയ്ക്കും പിടിക്കപ്പെടാത്ത രീതിയിൽ നുണ പറഞ്ഞു രക്ഷപ്പെടാൻ കുട്ടികൾക്ക് കഴിയും.

ആ പ്രായത്തിൽ കുട്ടികളെ ശിക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ചൈൽഡ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുന്നത് പോലും കള്ളം പറയുന്നതിന് തുല്യമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ബോധപൂര്‍വം നിഷേധിക്കുന്നതും പൂര്‍ണമായും നിഷേധിക്കുന്നതും കള്ളം തന്നെയാണ്. 

ഈ സ്വഭാവത്തിൽ നിന്നും കുട്ടികൾക്ക് മോചനം നൽകണമെങ്കിൽ വീട്ടിൽ നിസാര കാര്യത്തിന് പോലും നുണ പറയില്ലെന്ന് മാതാപിതാക്കൾ തീരുമാനിക്കണം. പ്രത്യാഘാതം എന്തുതന്നെയായാലും ഏത് കാര്യത്തിനും നേര് മാത്രം പറയുക. അത് കുട്ടികളെയും പഠിപ്പിക്കുക. കുട്ടികൾ കണ്ടുവരുന്ന ഏറ്റവും മികച്ച മാതൃകകളാണ് മാതാപിതാക്കളെന്ന് മനസിലാക്കുക. 

ഭക്ഷണം  കഴിക്കാനായി അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറയുന്നതും കഴിച്ചില്ലെങ്കിൽ ഭൂതം വരുമെന്ന് പറയുന്നതുമെല്ലാം കള്ളങ്ങൾ തന്നെയാണ്. എന്നാൽ ഇതിന്റെ പ്രത്യാഘാതം ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. കർക്കശക്കാരായ രക്ഷിതാക്കൾ നല്ല നുണയന്മാരെ സൃഷ്ടിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാൽ മാതാപിതാക്കൾ മക്കളോട് പരമാവധി ഉള്ളു തുറന്നു ഇടപെടാൻ ശ്രമിക്കുക. 

English Summary : Behavior or Conduct Problems in Children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA