കുട്ടികൾക്കായി പ്രത്യേക ഇൻസ്റ്റാഗ്രാം പതിപ്പ് ആരംഭിക്കാൻ ഒരുങ്ങി ഫെയ്സ്ബുക്ക്: എതിർത്ത് സുരക്ഷാ സംഘടനകൾ

HIGHLIGHTS
  • ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുകൾ
  • സമ്മർദ്ദം താങ്ങാനുള്ള ശേഷി കൊച്ചുകുട്ടികൾക്ക് ഉണ്ടാവില്ല
child-safety-groups-urgeed-facebook-to-abandon-plans-of-launching-instagram-for-kids
SHARE

13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രം ഉപയോഗിക്കാവുന്ന ഇൻസ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള ഫെയ്സ്ബുക്കിന്റെ തീരുമാനത്തെ എതിർത്ത് ശിശു സുരക്ഷാ സംഘടനകൾ. കുട്ടികൾക്കായുള്ള ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ പുറത്തിറക്കിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുകൾ ഉയരുന്നത്. നിലവിൽ 13 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമേ ഇൻസ്റ്റാഗ്രാം  അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കു. ഇതേതുടർന്നാണ് കുട്ടികൾക്കായി പ്രത്യേക ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഫെയ്സ്ബുക്ക് ആലോചിക്കുന്നത്.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊമേർഷ്യൽ ഫ്രീ ചൈൽഡ്ഹുഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ മറ്റ് 35 സംഘടനകളും 64 വിദഗ്ധരും തീരുമാനത്തെ എതിർത്തുകൊണ്ട് ഫെയ്സ്ബുക്കിന് കത്തയച്ചു. കുട്ടികളുടെ മാനസിക ആരോഗ്യം, സ്വകാര്യത എന്നിവയ്ക്ക് വിപരീതഫലങ്ങൾ ഇൻസ്റ്റാഗ്രാം പതിപ്പ് മൂലം ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. വ്യക്തിഗത ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമിൽ കുട്ടികൾ തങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അവരുടെ സ്വകാര്യതയെ ദോഷകരമായി ബാധിക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

ഇതിനുപുറമേ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കപ്പെടുന്ന വിവരങ്ങളിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം താങ്ങാനുള്ള ശേഷി കൊച്ചുകുട്ടികൾക്ക് ഉണ്ടാവില്ല എന്നും  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കമ്പനി ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റിൽ ഇൻസ്റ്റാഗ്രാം വൈസ് പ്രസിഡണ്ടായ വിശാൽ ഷാ ആണ് കുട്ടികൾക്കായി പ്രത്യേക ഇൻസ്റ്റാഗ്രാം പതിപ്പ് പുറത്തിറക്കുന്നതിനെപ്പറ്റി ആദ്യം സംസാരിച്ചത്. എന്നാൽ ഈ വിവരം കമ്പനിക്ക് പുറത്തേക്ക് പ്രചരിക്കുകയായിരുന്നു. പൂർണമായ രൂപരേഖ ആകുന്നതിനു മുൻപ് തന്നെ വിവരം പരസ്യമാവുകയായിരുന്നു എന്നും കുട്ടികളുടെ സുരക്ഷയ്ക്ക് സ്വകാര്യതയ്ക്കും പ്രാമുഖ്യം നൽകി എല്ലാ മേഖലയിലുമുള്ള വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമാകൂ എന്നും അദ്ദേഹം അറിയിച്ചു.

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും  മുതിർന്നവരെ പോലെ ബന്ധം സ്ഥാപിക്കാനും  വിനോദങ്ങളിൽ ഏർപ്പെടാനും കുട്ടികളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു ആപ്ലിക്കേഷന് രൂപം നൽകാൻ ആലോചിക്കുന്നത്. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ ഏറ്റവും സുരക്ഷിതമായി മാത്രമേ ആപ്ലിക്കേഷൻ നിർമ്മാണം നടപ്പിലാക്കൂ എന്നും ഇൻസ്റ്റാഗ്രാമിന്റെ വക്താവായ സ്റ്റെഫാനി ഓട്വേ അറിയിക്കുന്നു.

English Summary: Child Safety groups urgeed Facebook to abandon plans of launching Instagram for kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA