‘മകളെ ഐസിയുവിലേയ്ക്ക് മാറ്റിയപ്പോൾ പിടിച്ചു നില്ക്കാന്‍ ഞങ്ങൾക്ക് രണ്ട് കൈകള്‍ പോരായിരുന്നു’ ; സാജൻ സൂര്യയുടെ കുറിപ്പ്

HIGHLIGHTS
  • മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളര്‍ത്തി?
actor-sajan-surya-shares-about-his-daughter-covid
SHARE

കോവി‍‍ഡ് വന്നുപോലെയാല്‍ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പലർക്കുമുണ്ട്.  വളരെയേറെ കരുതിയിട്ടും കോവിഡ്  തങ്ങളുടെ ജീവിതത്തിൽ പിടിമുറുക്കിയ ആ പേടിപ്പെടുത്തുന്ന ദിവസങ്ങളെ പറ്റിയാണ് നടൻ സാജൻ സൂര്യയുടെ സമൂഹമാധ്യമ പേജിലെ ഈ കുറിപ്പ്. ഇപ്പോഴും രോഗത്തെ നിസ്സാരമായി കരുതുന്നവർക്ക് മുന്നറിയിപ്പു നൽകുകയാണ് അദ്ദേഹം. കോവിഡ് വന്നങ്ങ് പൊയ്‌ക്കോളുമെന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ അതത്ര നിസാരമല്ലെന്നും താരം പറയുന്നു. ഇത്തരത്തില്‍ തന്റെ മകള്‍ക്ക് വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാജന്‍.

സാജന്‍ സൂര്യ ങ്കുവച്ച കുറിപ്പ്

Post Covid syndrome മാര്‍ച്ചില്‍ ചെറിയ മോള്‍ക്ക് പനി വന്നപ്പോള്‍ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയില്‍ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടില്‍വന്ന് Covid ഇല്ലെന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി 102 ഡിഗ്രിക്ക് മുകളില്‍ അടുത്ത ദിവസം. തിരുവനന്തപുരത്തെ GG Hospital ല്‍ രാത്രി PRO സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paeditaric Dr.Rekha Hari എമര്‍ജന്‍സിയില്‍ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോള്‍ക്കും കോവിഡില്ലാന്ന് test result വന്നു. ആശ്വാസം … പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങള്‍ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ urin culture report വന്നു അതില്‍ കുഴപ്പം ഉണ്ട്. അതനുസരിച്ചു high anti biotics നല്‍കി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല.

പനി വരുമ്പോള്‍ 3 പുതപ്പും മൂടി ഞങ്ങള്‍ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും Rub ചെയ്തിട്ടും തുണി വെള്ളത്തില്‍ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുന്‍തൂക്കം എന്ന് ചോദിച്ചാല്‍ അറിയില്ല. അതിനിടക്ക് ഡോക്ടര്‍ക്ക് സംശയം തോന്നി covid വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങള്‍ക്ക് covid വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 september മാസം പനി വന്നു പോയി. 2021 ല്‍ ജലദോഷം പോലും ഉണ്ടായില്ല. Anti body test ല്‍ ഭാര്യക്കും മോള്‍ക്കും covid വന്നു പോയി എന്ന് വ്യക്തമായി ?? എനിക്ക് ഇല്ലതാനും. Covid വന്നുപോയാലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. മീനൂവിന്റെ എല്ലാ internal organs നും inflammation വന്നു brain ല്‍ ഒഴിച്ച്.

Covid വന്നുപോലെയാല്‍ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. Paeditaric ICU ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു. Dr. Rekha Hari യുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ധൈര്യം തന്നു. Paeditaric ICU Dr.Besty ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ICU ജീവിതത്തില്‍ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളര്‍ത്തി??. Doctors, നേഴ്‌സ്, സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്‌നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ treatment മീനുനെ മിടുക്കിയാക്കി പക്ഷെ അവളുടെ mental condition പരിതാപകരമായി. Injection എടുക്കാന്‍ വന്ന എല്ലാ സിസ്റ്റേഴ്‌സിനോടും നാളെ അവള്‍ ഡോക്ടര്‍ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. ‘നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ… ‘എന്ന ചോദ്യം നെഞ്ചില്‍ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് Dr.Rekha പറഞ്ഞതും മോള്‍ടെ ആ ചോദ്യം കൊണ്ടാകാം.

Happy ആയ മീനു sisters നും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവള്‍ക്കു അപ്പോഴേക്കും എല്ലാരും അമ്മമാരെ പോലെ ആയി. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റല്‍ വിടുമ്പോ അവള്‍ക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവള്‍ ചോദിച്ചു ‘അമ്മ എന്റെന്നു കുറെ blood എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും അതുവരെ എനിക്ക് blood കുറയില്ലെന്നു’ Thanks to Dr.Rekha Hair, Dr. Besty, PRO Sudha all staff and Nurses of GG Hospital Trivandrum. അടുത്ത Covid തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കും എന്ന് കേട്ടു. കുട്ടികള്‍ക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങള്‍ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ test ഉം മരുന്നും കഴിഞ്ഞത്. ഞങ്ങള്‍ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ care വേണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. Covid ഒരു സാധാരണക്കാരനല്ല.

English Summary : Actor Sajan Surya's social media about his daughter and Covid

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA