ഇത്ര സിംപിളായിരുന്നോ ജെന്റിൽ പേരന്റിങ് ; ‘മായാസ് അമ്മ’ യുടെ കുറിപ്പ് ​

HIGHLIGHTS
  • ജെന്റിൽ പേരന്റിങ് എങ്ങനെയായിരിക്കണമെന്ന് സിംപിളായി കാണിക്കുന്നു
mayas-amma-post-a-video-on-gentle-parenting
SHARE

പേരന്റിങ്ങിൽ നാം പതിവായി കേട്ടുവരുന്ന വാക്കുകളണ് ജെന്റിൽ പേരന്റിങ്ങും ജെന്റിൽ നിയമങ്ങളും.  ശരിക്കും എന്താണീ ജെന്റിൽ പേരന്റിങ്? കുട്ടികളുടേയും  ഇഷ്ടങ്ങളും താല്പര്യങ്ങളും കൂടെ പരിഗണിച്ചുകൊണ്ട് അവരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള പേരന്റിങ് രീതിയാണിത്. ശിക്ഷകൾക്കും പേടിപ്പെടുത്തലുകൾക്കും ഭീഷണികൾക്കും ഇതിൽ സ്ഥാനമില്ല. സ്നേഹവും ക്ഷമയും പോസിറ്റിവിറ്റിയും ആണ് ഈ പേരന്റിങ് രീതിയുടെ പ്രധാന ഘടകങ്ങൾ. ജെന്റിൽ പേരന്റിങ് എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് ഈ വിഡിയോയിലൂടെ ഒരമ്മയും മകളും.

‘മായാസ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മായയും അമ്മയും ചേർന്നുള്ള ഈ വിഡിയോയിൽ ജെന്റിൽ പേരന്റിങ് എങ്ങനെയായിരിക്കണമെന്ന് വളരെ സിംപിളായി കാണിക്കുന്നു.  

പേരന്റിങ് സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ് സെക്സ് എജ്യുക്കേറ്റർ എന്നീ നിലകളിൽ പ്രശസ്തയായ സ്വാതി ജഗ്ദീഷും മകൾ മായയുമാണ് വിഡിയോയിലുള്ളത്. കുട്ടികളുടെ ഇഷ്ടങ്ങൾ മനസിലാക്കിയും അതിർ വരമ്പുകൾ പാലിച്ചും സൗമ്യതയോടെയുമുള്ള പേരന്റിങ് രീതിയാണിത്. എന്നാൽ അതൊരിക്കലും കുട്ടികളുടെ മാത്രം താല്പര്യങ്ങളെ മുൻനിർത്തിയുള്ളതല്ലെന്നും അത് വെറുമൊരു ലെയ്സി പേരന്റിങ് രീതിയല്ലെന്നും പറയുകയാണ് സ്വാതി.  ചുരുക്കത്തിൽ അടിയും അലർച്ചയും വഴക്കും ഒന്നുമില്ലാത്ത സമാധാനവും പരസ്പര ബഹുമാനത്തോടെയും മക്കളെ വളർത്തുക എന്നാതാണെന്ന് ഇവർ കുറിയ്ക്കുന്നു.   

English Summary : Mayas amma post a video on gentle parenting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA