കുട്ടികളിലെ ഈ പെരുമാറ്റങ്ങൾ പ്രശ്നമാകുമ്പോൾ ; കാരണങ്ങള്‍, പരിഹാരങ്ങൾ

HIGHLIGHTS
  • ചില പെരുമാറ്റ വൈകല്യങ്ങൾ കുട്ടി പ്രകടിപ്പിക്കുമ്പോൾ കാര്യം ഗൗരവമായെടുത്തേ പറ്റൂ
childhood-habit-disorders-and-solutions
Representative image. Photo Credits/ Shutterstock.com
SHARE

'ഈ കുഞ്ഞിനെക്കൊണ്ടു തോറ്റു' ഒരിടത്തും അടങ്ങിയിരിക്കില്ലല്ലോ, 'എന്റെ മോൻ മഹാ കുസൃതിയാ', 'മോളുടെ വികൃതി സഹിക്കാൻ പറ്റുന്നില്ലലോ' ഇങ്ങനെ പോകും രക്ഷിതാക്കളുടെ പരാതി. കുട്ടികളായാൽ വികൃതി കാട്ടുന്നത് സ്വാഭാവികം. എന്നാൽ വികൃതിക്കുമപ്പുറം ചില പെരുമാറ്റ വൈകല്യങ്ങൾ കുട്ടി പ്രകടിപ്പിക്കുമ്പോൾ കാര്യം ഗൗരവമായെടുത്തേ പറ്റൂ. 

പെരുമാറ്റ വൈകല്യങ്ങൾ പല തരത്തിലുണ്ട്. കിടക്കയിൽ മൂത്രമൊഴിക്കുക, വിരൽ ഈമ്പുക, നഖം കടിക്കുക, വിക്ക് ഇതെല്ലാം ഹാബിറ്റ് ഡിസോർഡറുകളാണ്. നാണം, ദുശാഠ്യം, ദിവാസ്വപ്‌നം കണ്ടിരിക്കുക ഇതെല്ലാം വ്യക്തി വൈകല്യങ്ങളിലേക്കു നയിക്കുന്ന ശീലക്കേടുകളാണ്. നുണ പറയുക, മോഷ്‌ടിക്കുക, അച്ചടക്കമില്ലായ്‌മ, മടി ഇവയും വ്യക്‌തി വൈകല്യങ്ങളിൽ പെടുന്നു. 

ഒരു തരത്തിൽ പറഞ്ഞാൽ പെരുമാറ്റ വൈകല്യങ്ങൾക്ക് രക്ഷിതാക്കളും ഉത്തരവാദികളാണ്. രക്ഷിതാക്കൾ തമ്മിലുള്ള വഴക്ക്, തുടർച്ചയായി രക്ഷിതാക്കളുടെ കയ്യിൽ നിന്ന് അടി കിട്ടുക, പതിവായി വഴക്കു കേൾക്കുക, രക്ഷിതാക്കളിൽ നിന്ന് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കാ തിരിക്കുക, പോഷണത്തിന്റെ അഭാവം, തെറ്റായ ഭക്ഷണശീലങ്ങൾ, കുട്ടികളോടും മറ്റുള്ളവരോടുമുള്ള രക്ഷിതാക്കളുടെ മോശം പെരുമാറ്റം, പഠനവൈകല്യം (dyslexia), ഓട്ടിസം, രക്ഷിതാക്കളുടെ വിവാഹമോചനം, പിരിഞ്ഞുതാമസിക്കൽ, ലൈംഗിക ചൂഷണം ഇവയെല്ലാമാണ് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾക്കു കാരണം. ഇത് കുഞ്ഞുങ്ങളുടെ മനസികാരോഗ്യത്തെയും ബാധിക്കുന്നു. 

കുട്ടികളിലെ സ്വഭാവവൈകല്യങ്ങളെ തടയാൻ രക്ഷിതാക്കൾ തന്നെ മുൻകൈ എടുക്കണം. കുട്ടികളുമായി സമയം (quality time) ചെലവഴിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവരുടെ സുഹൃത്തുക്കൾ ആരൊക്കെ, അധ്യാപകർ ആരാണ്, അവരുടെ ഒരു ദിവസം എങ്ങനെയായിരുന്നു ഇതെല്ലാം അറിയാൻ ശ്രമിക്കണം. 

ഒരു കുട്ടി ആരോഗ്യത്തോടെ വളരണമെങ്കിൽ, അച്ഛന്റെയും അമ്മയുടെയും സ്നേഹം കുട്ടിക്ക് ഒരു പോലെ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുട്ടികളോടൊത്ത് കുറച്ചു നേരം ഇരിക്കണം. അവരെ കേൾക്കണം. അവരോട് ചോദ്യങ്ങൾ ചോദിക്കണം. നിങ്ങളോട് വിഷമങ്ങൾ പങ്കു വയ്ക്കാനും തുറന്നു സംസാരിക്കാനും കുട്ടിയ്ക്കും താൽപര്യം ഉണ്ടാവും. തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും കുട്ടികൾ പങ്കുവയ്ക്കുമ്പോൾ തന്നെ പെരുമാറ്റ വൈകല്യങ്ങൾ വലിയ ഒരളവോളം തടയാൻ സാധിക്കും. 

കുട്ടികളുടെ മുന്നിൽ വച്ച് ഒരിക്കലും വഴക്കിടരുത്. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തന്നെ കുട്ടികൾ അടുത്തില്ലാത്തപ്പോൾ പറഞ്ഞു തീർക്കണം. ആരോഗ്യവും സന്തോഷവും ഉള്ള കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിന് സന്തുഷ്‌ട ദാമ്പത്യം ഒരു പ്രധാന ഘടകമാണ്. ഇതുപോലെ തന്നെ പ്രധാനമാണ്, കുഞ്ഞുങ്ങൾക്ക് പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന കാര്യവും. പോഷകങ്ങളുടെ അഭാവം സ്വഭാവവൈകല്യങ്ങളുടെ ലക്ഷണങ്ങളിലേക്കു നയിക്കും. ഇതിനെല്ലാമുപരി രക്ഷിതാക്കൾ എപ്പോഴും  നല്ല മാതൃകകൾ ആയിരിക്കണം.

English summary: Childhood habit disorders and solutions

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA