കുട്ടികളിലെ പഠന വൈകല്യത്തിനു പരിഹാരമുണ്ടോ?: സ്മാർട്ട് പേരന്റിങ് വിഡിയോ

HIGHLIGHTS
  • പഠന വൈകല്യമുള്ള കുട്ടികൾക്ക് ബുദ്ധിപരമായി മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ല
  • അതേ പ്രായത്തിലുള്ള കുട്ടികളെപ്പോലെ മിടുക്കരായിരിക്കും ഇവർ
SHARE

ഇന്ന് വളരെയെറെ പരിചിതമായ ഒരു വാക്കാണ് ലേണിങ് ഡിസെബിലിറ്റി അഥവാ പഠനവൈകല്യം. സ്കൂളുകളിൽ ഇപ്പോൾ ഇതിനെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണം കൊടുക്കാറുണ്ട്. എന്താണ് പഠനവൈകല്യം? കുട്ടികളിലെ പഠന വൈകല്യത്തെപ്പറ്റി  രക്ഷിതാക്കൾ മനസ്സിലാക്കിയിരിക്കുന്നത് ശരിയായ രീതിയിലാണോ?  ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകുകയാണ് സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.

ഒരു കുട്ടി സംസാരിക്കേണ്ടതോ എഴുതേണ്ടതോ വായിക്കേണ്ടതോ ആയ ഭാഷയെ കൃത്യമായി മനസ്സിലാക്കാനോ ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥ, മാത്തമാറ്റിക്കൽ സ്കിൽസിലോ റീസണിങ് സ്കിൽസിലോ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വേണ്ട കാര്യങ്ങൾ ചിന്തിച്ച് ആലോചിച്ച് ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥ.. ഇങ്ങനെയുള്ള പ്രശ്നങ്ങളെയാണ് പഠനവൈകല്യത്തിന്റെ കാറ്റഗറിയിൽ പെടുത്തുന്നത്.

learning-disabilities-in-children-smart-parenting-video-by-sharika-sandeep
Representative image. Photo Credits/ Shutterstock.com

പഠന വൈകല്യമുള്ള കുട്ടികൾക്ക് ബുദ്ധിപരമായി മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ല. അവരുെട അതേ പ്രായത്തിലുള്ള കുട്ടികളെപ്പോലെ മിടുക്കരായിരിക്കും ഇവർ. മറ്റുള്ളവരുമായി കൂട്ടുകൂടാനും കളിക്കാനും മറ്റും മിടുക്കർ തന്നെയാകും. പക്ഷേ പഠനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടും. സാധാരണ ഇത് ചെറിയ പ്രായത്തിൽത്തന്നെ കണ്ടുപിടിക്കാം. എങ്കിലും ഇവർ സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴാകും പലപ്പോഴും ഇതു ശ്രദ്ധയിൽപ്പെടുന്നത്.

ഡിസ്​ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാൽക്കുലിയ, ഓഡിറ്ററി പ്രോസസിങ് ഡിസോഡർ, ലാംഗ്വേജ് പ്രോസസിങ് ഡിസോഡർ, നോൺ വെർബൽ ലേണിങ് ഡിസെബിലിറ്റി, വിഷ്വൽ മോട്ടർ ഡെഫിസിറ്റ് എന്നിങ്ങനെ പഠനവൈകല്യത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. 

∙ഒരു കുട്ടി ശരിക്കും സംസാരിക്കേണ്ടതോ എഴുതേണ്ടതോ വായിക്കേണ്ടതോ ഉപയോഗിക്കേണ്ടതോ ആയ ഭാഷയെ കൃത്യമായി മനസ്സിലാക്കാനോ ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥയാണ് ഡിസ്​ലെക്സിയ.

ചിന്തകളെ എഴുത്തിലൂടെയോ ചിത്രങ്ങളിലൂടെയോ പ്രതിഫലിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. ഇത്തരം കുട്ടികളുെട കയ്യക്ഷരം വളരെ മോശമായിരിക്കും. എഴുതാൻ പെൻസിലോ പേനയോ പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. എഴുതുമ്പോൾ വരികൾക്കിടയിലെ അകലമോ എഴുതേണ്ട രീതികളോ ഒക്കെ ഇവർക്ക് ശരിയായി ഉണ്ടാകില്ല. 

∙ഡിസ്കാൽക്കുലിയ എന്നത് മാത്തമാറ്റിക്കൽ സ്കില്ലുകളിലുള്ള ബുദ്ധിമുട്ടാണ്. കൂട്ടാനും കുറയ്ക്കാനുമൊക്കെ സാധിക്കാതിരിക്കുക, റീസണിങ് സ്കിൽസ് ഇല്ലാതിരിക്കുക, ക്ലോക്ക് നോക്കി സമയം കണ്ടെത്താനാകാതിരിക്കുക തുടങ്ങിയവയാണ്. 

∙ഓഡിറ്ററി പ്രോസസിങ് ഡിസോഡർ എന്നത് ചെവിയും തലച്ചോറും തമ്മിലുള്ള ഏകോപനം ശരിയാകാതെ വരുന്നതാണ്.  പറയുന്നതായിരിക്കില്ല ഇവർ കൃത്യമായി കേൾക്കുന്നത്.

∙മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റാത്തതും മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റാത്തതുമായ അവസ്ഥയാണ് ലാംഗ്വേജ് പ്രോസസിങ് ഡിസോഡർ.

∙നോൺ വെർബൽ ലേണിങ് ഡിസെബിലിറ്റി സംസാരവുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ച് ഫേഷ്യൽ എക്സ്പ്രഷൻസ്, ശരീരഭാഷ, ശബ്ദത്തിലെ ടോൺ ഒക്കെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണിത്.

∙കണ്ണും കയ്യും തമ്മിലുള്ള കോഓർഡിനേഷൻ ഇല്ലാത്ത അവസ്ഥയാണ് വിഷ്വൽ മോട്ടർ ഡെഫിസിറ്റ്. കത്രിക കൊണ്ട് എന്തെങ്കിലും മുറിക്കാനോ ക്രയോൺസ് കൊണ്ട് കൃത്യമായി നിറം നൽകാനോ ഇവർക്കാകില്ല.

എന്നാൽ ഈ പ്രശ്നങ്ങളെല്ലാം തന്നെ ഒരു കുട്ടിയിൽ കാണണമെന്നില്ല. പല കുട്ടികളിലും വ്യത്യസ്തമായിട്ടാവാം പഠനവൈകല്യം കണ്ടുവരുന്നത്. ഇതിന് പൂർണമായും പരിഹാരമുണ്ടോ എന്നു ചോദിച്ചാൽ ഉറപ്പുപറയാനാകില്ല കാരണം ഇത് പൂർണമായും ന്യൂറോളജിക്കൽ പ്രശ്നമാണ്. എന്നാൽ ഇത് എത്രയും നേരത്തേ കണ്ടുപിടിച്ച് പരിഹാരം ചെയ്താൽ ഒരു പരിധിവരെ കുട്ടിയെ പഠനത്തിൽ അധികം പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകുവാൻ സാധിക്കും.

കുട്ടിയിൽ ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ വിദഗ്ധ സഹായം തേടാൻ മടികാണിക്കരുത്. അവർക്ക് സ്പെഷൽ  ട്രെയിനിങ്ങും കരുതലും ശ്രദ്ധയും കൊടുക്കുക, അവർക്കായി അല്പം സമയം ചെലവഴിക്കുക, അവരുടെ സംശയങ്ങൾ തീർക്കാൻ ക്ഷമയോടെയിരിക്കുക 

പഠനവൈകല്യമുള്ള കുട്ടികൾ പലപ്പോഴും മിടുക്കരും ബുദ്ധിയുള്ളവരുമായിരിക്കും. പല എക്ട്ര‌ാ കരിക്കുലർ സ്കില്ലുകളുമുള്ള കുട്ടികളായിരിക്കും ഇവർ. പഠനകാര്യത്തിലായിരിക്കും ഇവർ ബുദ്ധിമുട്ടുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ, എഡിസൺ, ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിങ്ടൻ, ബോളിവുഡ് താരം ഋതിക് റോഷൻ, അഭിഷേക് ബച്ചൻ തുടങ്ങിയവർ പഠനവൈകല്യമുള്ളവരായിരുന്നു. പക്ഷേ അവരെല്ലാം ജീവിതത്തിൽ വിജയം കൈവരിച്ചവരാണ്.  

അതുകൊണ്ട് പഠനവൈകല്യമുള്ള കുട്ടികളുെട മറ്റു കഴിവുകൾ കണ്ടെത്താൻ ശ്രമിക്കുക അതിന് വേണ്ട പ്രോത്സാഹനം നൽകുക. ഒപ്പം വിദഗ്ധരുടെ സഹായത്തോടെ ഇവർക്കു വേണ്ട തെറപ്പികളും ട്രെയിനിങ്ങുകളും കൊടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.  ഇങ്ങനെ ഇത്തരം കുട്ടികളെ മിടുക്കരാക്കി വളർത്താം. 

English summary: Learning disabilities in children - Smart parenting video by Sharika Sandeep

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA