ADVERTISEMENT

വിവാഹത്തോടെ കരിയർ അവസാനിപ്പിക്കുന്ന നടിമാർക്കു ഒരപവാദമാണ് കരീന കപൂർ ഖാൻ. രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷവും സിനിമകളിലും ടെലിവിഷൻ ഷോകളിലുമൊക്കെ സജീവമാണ് ബോളിവുഡിലെ ഈ താരസുന്ദരി. ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും ജെ എന്ന ജഹാംഗീർ  ജനിച്ചത്. ജോലിത്തിരക്കുകൾക്കിടയിലും കരീന ‘പ്രെഗ്നനസി ബൈബിൾ" എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈയടുത്തിടെ ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ, തന്റെ കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽ തന്നെ സമത്വം എന്നാൽ എന്താണെന്നും എങ്ങനെയാണെന്നും  പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു കരീന പറയുകയുണ്ടായി. നമ്മുടെ സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന ആശയം കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിച്ചാലേ വരും തലമുറയെങ്കിലും പുരുഷാധിപത്യം എന്നതിൽ നിന്നും മാറി ചിന്തിക്കുകയുള്ളൂവെന്നു കരീന ഉദാഹരണം സഹിതം വ്യക്തമാക്കി.

 

യാത്രക്കൊരുങ്ങി ഇറങ്ങുമ്പോൾ മൂത്തപുത്രനായ തൈമൂർ എവിടെ പോകുകയാണെന്നു ചോദിക്കുമെന്നും ഷൂട്ടിനു പോകുകയാണ്, അല്ലെങ്കിൽ ഒരു ഇവന്റുണ്ട്, അതുമല്ലെങ്കിൽ മീറ്റിങ് ഉണ്ട് എന്ന് താൻ മറുപടി പറയുമെന്നും ഇതിൽ നിന്നും അമ്മയും ജോലി ചെയ്യുന്നുണ്ടെന്നു മകനറിയാം. കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ തന്റെ പിതാവ് മാത്രമല്ല, മാതാവും ജോലി ചെയ്യുന്നുണ്ടെന്നതും ഇരുവരും തുല്യരാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകാൻ ഇത് സഹായിക്കുമെന്നും  കരീന പറയുന്നു. 

ഞങ്ങളിരുപേരും ഒരുമിച്ചാണ് ഭക്ഷണം വിളമ്പുന്നത്. വൈകാരികപരമായും സാമ്പത്തികമായും പരസ്പരം പിന്തുണക്കുന്നു. വീട്ടിൽ തനിക്ക് ലഭിക്കുന്ന അഗീകാരവും ബഹുമാനവും കണ്ടു വളരുന്ന മക്കൾ മുതിരുമ്പോൾ പുരുഷന്മാർക്കു ഒപ്പം തന്നെയാണ് സ്ത്രീകൾ എന്നു മനസിലാക്കും. നന്നായി ജോലി ചെയ്തു, നന്നായി ജീവിക്കുന്ന പക്ഷം ജീവിതത്തിൽ പകുതി നാം ജയിക്കുന്നു. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നു പുരുഷനും സ്ത്രീയും സമന്മാരാണെന്നത്. പിതാവിനൊപ്പം തന്നെ പ്രാധാന്യമുണ്ട് മാതാവിനും. കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ തന്നെ അത് മനസിലാക്കണം കരീന കൂട്ടിച്ചേർക്കുന്നു..

English summary : Kareena Kapoor Khan on raising Taimur and jahangir: 'Important for the boys to know mother is their father’s equal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com