കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

HIGHLIGHTS
  • മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ കളിപ്പാട്ടങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്
things-to-consider-when-buying-toys-for-kids
Photo Credit : Tomsickova Tatyana / shutterstock.com
SHARE

കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്; അത് ഒരു ചെറിയ പാവ ആയാലും വാഹനങ്ങളായാലും, എന്തായാലും കുട്ടിയുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ കളിപ്പാട്ടങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ പ്രായത്തിനും അനുയോജ്യമായ കളിപ്പാട്ടങ്ങൾ തെരഞ്ഞെടുത്തു വാങ്ങാം. തടികൊണ്ടുള്ളതോ, പാവക്കുട്ടിയോ, ലോഹം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉണ്ടാക്കിയതോ ഏതുതരം കളിപ്പാട്ടമായാലും ചെറിയ ഒരശ്രദ്ധ മതി അപകടങ്ങൾ ഉണ്ടാകാൻ. അതുകൊണ്ടു തന്നെ കളിപ്പാട്ടങ്ങൾ ശ്രദ്ധിച്ചു വാങ്ങണം.

മൂന്നു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കയ്യിൽ കിട്ടിയതെന്തും വായിലേക്കു കൊണ്ടു പോകുന്ന സ്വഭാവക്കാരാകും. അതുകൊണ്ടു തന്നെ ചെറിയ കുട്ടികൾ കളിക്കുമ്പോൾ എപ്പോഴും രക്ഷിതാക്കളുടെ ശ്രദ്ധ ഉണ്ടാവണം. 

കളിപ്പാട്ടം തെരഞ്ഞെടുക്കുമ്പോൾ

പാവകൾ, കിലുക്കികൾ, ബിൽഡിങ്ങ് ബ്ലോക്സ്, കിച്ചൻ സെറ്റുകൾ തുടങ്ങി റിമോട്ട് കാറുകൾ വരെ ഇന്ന് കളിപ്പാട്ട വിപണിയിൽ ലഭ്യമാണ്. ഓരോ പ്രായത്തിനും യോജിച്ച കളിപ്പാട്ടങ്ങൾ വേണം വാങ്ങാൻ. മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയെ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ വേണം െതരഞ്ഞെടുക്കുവാൻ. ചെറിയ കുട്ടികൾക്ക് അല്പം വലിപ്പം കൂടിയ കളിപ്പാട്ടങ്ങളാണ് നല്ലത്. നാണയങ്ങൾ, ചെറിയ പന്തുകൾ ഉപയോഗിച്ചുള്ള കളികൾ ഇവയെല്ലാം ഒഴിവാക്കണം. കാരണം ചെറിയ കുട്ടികൾ ഇവ വിഴുങ്ങാൻ സാധ്യതയുണ്ട്. 

ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ബാറ്ററി ഇടുന്ന ഭാഗം നന്നായി അടച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തണം. അല്ലാത്തപക്ഷം ചെറിയ കുട്ടികൾ ബാറ്ററി വായിലിടാന്‍ സാധ്യതയുണ്ട്. 

കളിപ്പാട്ടം വാങ്ങുമ്പോൾ ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന കളിപ്പാട്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. കളിപ്പാട്ടം എളുപ്പത്തിൽ പൊട്ടിപ്പോകാത്തതാണെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല മൂർച്ചയുള്ള വക്കുകൾ ഇല്ലാത്തവയും ആയിരിക്കണം. കളിപ്പാട്ടത്തിന്റെ കണ്ണുകൾ, ചക്രങ്ങൾ, ബട്ടൻസ് ഇവയൊന്നും എളുപ്പത്തിൽ ഊരിപ്പോകുന്നതല്ല എന്നും ഉറപ്പു വരുത്തണം. 

സ്റ്റഫ് ചെയ്ത മൃഗങ്ങളുടെ പാവകളും മറ്റും വാങ്ങുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചതാണെന്നുറപ്പു വരുത്തണം. അവ കഴുകി വൃത്തിയാക്കാവുന്നവയും മൂർച്ചയുള്ള വക്കുകൾ ഇല്ലാത്തവയും ആയിരിക്കണം. 

കളിപ്പാട്ടങ്ങളിലെ പെയിന്റ്, ലെഡ് അടങ്ങാത്തതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ക്ലേ പോലുള്ളവ നോണ്‍ ടോക്സിക് ആയിരിക്കണം. ക്രയോൺസ്, പെയിന്റ് മുതലായവ ഗുണനിലവാരമുള്ളവ തന്നെ വാങ്ങി നൽകാൻ ശ്രദ്ധിക്കണം. 

മ്യൂസിക്കൽ ടോയ്സ്, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ തുടങ്ങിയവ കാതടപ്പിക്കുന്ന ശബ്ദം ഉള്ളത് ആകാതെ ശ്രദ്ധിക്കണം. 

സുരക്ഷിതമായി ഉപയോഗിക്കാം 

കുട്ടിക്ക് കളിപ്പാട്ടം വാങ്ങി നൽകിയാൽ മാത്രം പോരാ, കുട്ടി എങ്ങനെ അതുപയോഗിക്കുന്നു എന്ന് ശ്രദ്ധിക്കുകയും വേണം. സുരക്ഷിതമായി അവ എങ്ങനെ ഉപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് അവരോടൊപ്പം കളികളിൽ പങ്കു ചേരുകയും ചെയ്യാം. 

കളിപ്പാട്ടങ്ങൾ പൊട്ടിയിട്ടുണ്ടോ എന്നും ഉപയോഗശൂന്യമായോ എന്നതും ശ്രദ്ധിക്കണം. തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾ പിളർന്നിട്ടുണ്ടോ എന്നു നോക്കണം. സൈക്കിൾ പോലുള്ളവ തുരുമ്പു പിടിക്കാതെ ശ്രദ്ധിക്കണം. 

കളിപ്പാട്ടം പൊട്ടിയാലുടൻ നന്നാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. 

എപ്പോഴും കളിപ്പാട്ടങ്ങൾ വൃത്തിയാക്കി വയ്ക്കുക. പാവകളും മറ്റ് കളിപ്പാട്ടങ്ങളും സോപ്പു പൊടി ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം. 

ശ്രദ്ധിക്കാം 

കളിപ്പാട്ടങ്ങൾ കൂടാതെ മറ്റ് ചില വസ്തുക്കളിലും കുട്ടികൾക്ക് കൗതുകം തോന്നാം. അതുകൊണ്ട് തീപ്പെട്ടി, കത്രിക, ബലൂൺ മുതലായവ കുട്ടികൾ എടുക്കാതെ ശ്രദ്ധിക്കണം.

English Summary : Tips for Choosing Toys for Kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA