ADVERTISEMENT

തീരെ ചെറിയ കുഞ്ഞുങ്ങളോട് കൊഞ്ചി സംസാരിക്കാത്തവർ ഉണ്ടാകില്ല. സ്വരം ഉയർത്തിയും താഴ്ത്തിയും വേഗത കുറച്ചും ഒരു പ്രത്യേക രീതിയിൽ വാക്കുകൾ ഉച്ചരിച്ചും ഒക്കെ ഒരു താളത്തിൽ കൊഞ്ചിക്കൊഞ്ചി ആണല്ലോ പലപ്പോഴും കുഞ്ഞുങ്ങളോട് മിണ്ടുന്നത്. ഇത് കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കും. മാത്രമല്ല നമ്മൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ഇത് അവരെ സഹായിക്കുകയും ചെയ്യും. എന്നാൽ ഈ കൊഞ്ചലിന് ഇതുവരെ അറിയാത്ത ഗുണം കൂടിയുണ്ടെന്ന് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. 

 

കുഞ്ഞുങ്ങളോട് കൊഞ്ചിക്കൊഞ്ചി സംസാരിച്ചാൽ അവർ വേഗത്തിൽ സംസാരിക്കാൻ പഠിക്കുമത്രേ. കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ അവരെ അനുകരിച്ച് കൊഞ്ചുമ്പോൾ അവരുടെ വായിൽ നിന്ന് എങ്ങനെയാണ് ശബ്ദം വരുന്നതെന്ന് കുഞ്ഞുങ്ങൾ സ്വയം മനസ്സിലാക്കുകയാണ് ചെയ്യുന്നതെന്ന് പഠനം പറയുന്നു. 

 

ശിശുക്കൾ എങ്ങനെയാണ് മുതിർന്ന ശബ്ദത്തോടും കുട്ടിക്കൊഞ്ചലിനോടും പ്രതികരിക്കുന്നത് എന്ന് പഠനം പരിശോധിച്ചു. ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുത്തിയാണ് ടെസ്റ്റ് ചെയ്തത്. ആറു മുതൽ എട്ടു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ, അവരുടേതുമായി സാമ്യമുള്ള ശബ്ദത്തോട് വളരെ നന്നായി പ്രതികരിച്ചു തിരിച്ച് സംസാരിക്കാൻ അവർ ശ്രമിച്ചു. 

 

നാലു മുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആ താൽപര്യം ഉണ്ടായിരുന്നില്ല. അൽപം കൂടി മുതിർന്ന കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങളുടെ ശബ്ദത്തോട് സാമ്യമുള്ള കൊഞ്ചലിനോട് കൂടുതൽ താൽപര്യം തോന്നുകയും ശബ്ദം നിയന്ത്രിച്ച് വാക്കുകൾ പറയാൻ ശ്രമിക്കുകയും ചെയ്തു. 

 

കുഞ്ഞുങ്ങളോട് കൊഞ്ചുന്നത് വളരെ ലളിതമായ കാര്യമാണെങ്കിലും അതിന് ഏറെ ഗുണങ്ങളും വ്യാപ്തിയും ഉണ്ട് എന്ന് ഗവേഷകർ പറയുന്നു. കുഞ്ഞുങ്ങളോട് കൊഞ്ചുന്നതിലൂടെ സംസാരിക്കാനും അവരുടെ ശബ്ദത്തെ പ്രോസസ് െചയ്യാനും അറിയാതെ തന്നെ നമ്മൾ അവരെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

 

English Summary : Speaking 'baby talk' to infants is beneficial says study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com