ADVERTISEMENT

കൂടുതലായും കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി (measles). സാധാരണഗതിയിൽ വൈറസ് ശരീരത്തിൽ കടന്നാൽ 10–12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തുടങ്ങും. പ്രധാനലക്ഷണം ശരീരത്തിൽ ചുവന്ന കുരുക്കൾ പൊങ്ങിവരുന്നതാണ്. ഇത് ഏകദേശം 5–7 ദിവസം വരെ നീണ്ടു നിൽക്കും. ഇവ ആദ്യം തലയിലും മുഖത്തു കഴുത്തിലും പിന്നീടു മറ്റു ശരീരഭാഗങ്ങളിലും കാണപ്പെടുന്നു. 

 

ചുമയും പനിയും മൂക്കൊലിപ്പും, കണ്ണു ചുവക്കൽ, തൊണ്ടവേദന, വായയുടെ അകത്തു വെളുത്ത ഒരുപാട് എന്നിവയുണ്ടാകും. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. 

 

വാക്സിനേഷൻ വഴി ഈ രോഗം വരുന്നത് തടയാൻ സാധിക്കും. കുട്ടികൾക്കു പതിവായി എടുക്കുന്ന കുത്തിവയ്പുകളുടെ കൂട്ടത്തിൽ അഞ്ചാംപനിക്കുള്ളതു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ കുഞ്ഞിന് സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ വാക്സിനുകളും എടുക്കണം. രോഗം പകർന്നിട്ടുണ്ടെന്നു സംശയമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയെടുക്കണം. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുള്ളതെങ്കിലും മുതിർന്നവരിലും കാണാറുണ്ട്.

 

Content Summary : Why should children be vaccinated against measles?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com