ADVERTISEMENT

ഒരാളുടെ വ്യക്തിത്വം എന്നത് അയാളുടെ ശരീരഭാഷ, സംസാരിക്കാനുള്ള കഴിവ്, വിദ്യാഭ്യാസം, പെരുമാറ്റം ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും. അതുപോലെ പലപ്പോഴും ഒരാളുടെ ഉയരവും വ്യക്തിത്വത്തെ നിർണയിക്കാറുണ്ട്. കൂട്ടുകാരുടെ അത്ര ഉയരമില്ലാത്തത് ചിലപ്പോഴെങ്കിലും ചില കുട്ടികളെ വിഷമിപ്പിച്ചേക്കാം. ജനിതകഘടകങ്ങൾ ആണ് കുട്ടികളുടെ ഉയരത്തെ പ്രധാനമായും നിർണയിക്കുന്ന ഘടകം. പൊക്കം കുറഞ്ഞ രക്ഷിതാക്കൾക്കു പിറക്കുന്ന കുട്ടികള്‍ക്കും പലപ്പോഴും പൊക്കം കുറവായിരിക്കും. എങ്കിലും ജീവിതശൈലി, ഭക്ഷണം, വ്യായാമം എന്നിവയും ഒരു വ്യക്തിയുടെ ഉയരത്തെ സ്വാധീനിക്കും. 

കുട്ടികളിൽ ഉയരം കൂട്ടാനും ശരിയായ വളർച്ചയ്ക്കും ശരിയായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡ്സ് ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം. 

ചെമ്പല്ലി 

മത്സ്യം കഴിക്കുന്ന കുട്ടികളാണെങ്കില്‍ തീർച്ചയായും അവർക്കു നൽകേണ്ട ഒന്നാണ് ചെമ്പല്ലി അഥവാ കോരമീൻ, ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയ ഈ മത്സ്യം വളരുന്ന കുട്ടികൾക്ക് ഏറെ നല്ലതാണ്. പേശികളുടെ വളർച്ചയ്ക്കും കേടുപാടുകള്‍ പരിഹരിക്കാനും ശരീരവളർച്ചയ്ക്കും എല്ലാം ആവശ്യമായ ധാതുക്കളും പ്രോട്ടീനും എല്ലാം ധാരാളമായി അടങ്ങിയ മത്സ്യം ആണിത്. 

മുട്ട

പാൽ പോലെ മുട്ടയും ഒരു സമ്പൂർണാഹാരമാണ്. പ്രോട്ടീൻ കൂടാതെ ധാതുക്കളും കാൽസ്യവും അടങ്ങിയ മുട്ട ശരീരവളർച്ചയ്ക്കു സഹായിക്കും. 

മധുരക്കിഴങ്ങ്

കുട്ടികള്‍ക്ക് നൽകാൻ മികച്ച ഭക്ഷണമാണിത്. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാൻ ഇത് സഹായിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റമിൻ എ മധുരക്കിഴങ്ങിലുണ്ട്. ഇതിലടങ്ങിയ നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. 

ബെറിപ്പഴങ്ങൾ

സ്ട്രോബറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ എല്ലാ ബെറിപ്പഴങ്ങളും വിറ്റമിൻ സിയാൽ സമ്പന്നമാണ്. ഇത് ശ്വാസകോശ വളർച്ചയ്ക്കും കല (tissue)കളുടെ കേടുപാടുകൾ തീർക്കാനും  സഹായിക്കും. ദിവസവും ലഘുഭക്ഷണമായി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കും. 

ഇലക്കറികൾ

വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ഇലക്കറികൾ. ഇലക്കറികളിലടങ്ങിയ വിറ്റമിനുകൾ ബോൺ ഡെൻസിറ്റി വർധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും െചയ്യും. വളരുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം തീർച്ചയായും ഇലക്കറികൾ നൽകണം. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യും.

English summar : Foods which helps to increase height in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com